ബിസിനസ് ചെയ്യുന്നവര്‍ക്ക് പുരോഗതി ഉണ്ടാകും... കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും... നിങ്ങളുടെ ദിവസഫലമിങ്ങനെ....

മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ഭാഗം):
സാമ്പത്തിക ഇടപാടുകളില്‍ ഇന്ന് അതീവ ശ്രദ്ധ പുലര്‍ത്തണം. വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വഞ്ചനയ്‌ക്കോ ചതിയിലോ പെടാന്‍ സാധ്യതയുണ്ട്. അതോടൊപ്പം, ആരോഗ്യപരമായ കാര്യങ്ങളിലും ശ്രദ്ധ വേണം. പുറത്ത് നിന്നുള്ള ആഹാരം ഒഴിവാക്കുന്നത് ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കും.
ഇടവം രാശി (കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
രോഗദുരിതങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കും. പുതിയ സൗഹൃദങ്ങള്‍ ഉടലെടുക്കാനും അതിലൂടെ നല്ല കാര്യങ്ങളില്‍ ഏര്‍പ്പെടാനും അവസരങ്ങളുണ്ടാകും. സമൂഹത്തില്‍ നിന്നും അംഗീകാരവും നല്ല പേരും നേടാന്‍ സാധ്യതയുണ്ട്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം):
ചെറിയ കാര്യങ്ങള്‍ പോലും മനഃപ്രയാസത്തിനും ദ്രവ്യനാശത്തിനും കാരണമായേക്കാം. അനാവശ്യമായ ദേഷ്യം ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ട്. അലസത ഒഴിവാക്കുകയും കണ്ണുകളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നത് ഗുണം ചെയ്യും.
കര്‍ക്കിടകം രാശി (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
തൊഴില്‍ മേഖലയില്‍ വിജയം കാണുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് പുരോഗതി ഉണ്ടാകും. ധനപരമായ ആവശ്യങ്ങള്‍ക്കായി വായ്പയ്ക്ക് അപേക്ഷിച്ചവര്‍ക്ക് അനുകൂലമായ മറുപടി ലഭിക്കാന്‍ സാധ്യതയുണ്ട്. ബന്ധുക്കളുമായി ഒത്തുചേരാനും രുചികരമായ ഭക്ഷണം കഴിക്കാനും അവസരം ലഭിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം):
തൊഴില്‍ മേഖലയില്‍ വിജയമുണ്ടാകും. സര്‍ക്കാര്‍ സംബന്ധമായ ജോലികള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണ്. പഴയ സൗഹൃദങ്ങള്‍ പുതുക്കാനും സുഹൃത്തുക്കളുമായി സന്തോഷത്തോടെ സമയം ചെലവഴിക്കാനും അവസരം ലഭിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട ദിവസമാണ്. നിലവില്‍ രോഗാവസ്ഥയിലുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കണം. അതല്ലെങ്കില്‍ ആശുപത്രിവാസം വേണ്ടിവന്നേക്കാം. പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം):
ശനിയുടെ അനുകൂലമായ സ്ഥാനചലനങ്ങള്‍ ചില ഗുണങ്ങള്‍ ചെയ്യുമെങ്കിലും ജാമ്യം നില്‍ക്കുന്നത് പോലുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. സര്‍ക്കാര്‍ കാര്യങ്ങളില്‍ നിന്നും ദോഷഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം.
വൃശ്ചികം രാശി (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട):
കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും. രോഗദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ശത്രുക്കളില്‍ നിന്നും ശല്യമുണ്ടാകാതെ മുന്നോട്ട് പോകാനും സാധിക്കും. സ്വത്ത് സംബന്ധമായ കേസുകളില്‍ വിജയം പ്രതീക്ഷിക്കാം. ജീവിത പങ്കാളിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം):
പോലീസ്, പട്ടാളം, മറ്റ് സാഹസിക തൊഴിലുകള്‍ എന്നിവ ചെയ്യുന്നവര്‍ക്ക് അംഗീകാരവും പ്രശംസാപത്രങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരുമായി സമയം ചെലവഴിക്കാനും അവസരം ലഭിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
വാതസംബന്ധമായ രോഗങ്ങള്‍, വയറുവേദന പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ ബുദ്ധിമുട്ടുണ്ടാക്കാം. കുടുംബത്തില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദൂരയാത്രകള്‍ക്കും അന്യദേശവാസത്തിനും സാധ്യത കാണുന്നു.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാല്‍ഭാഗം):
മാനസികമായും ശാരീരികമായും ഇന്ന് അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കും. സന്താനങ്ങളെ കൊണ്ടുള്ള വിഷമങ്ങള്‍ക്കും സാധ്യത കാണുന്നു.
മീനം രാശി (പൂരൂരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി):
രോഗദുരിതങ്ങളില്‍ നിന്നും ശത്രുക്കളില്‍ നിന്നും രക്ഷ നേടും. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. തൊഴിലില്‍ നിന്നും ധനലാഭവും ഉയര്‍ച്ചയും പ്രതീക്ഷിക്കാം. ബന്ധുക്കളില്‍ നിന്നും ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും.
"
https://www.facebook.com/Malayalivartha