Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...

14 SEPTEMBER 2025 07:35 AM IST
മലയാളി വാര്‍ത്ത

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 33 പന്ത് ബാക്കി നിര്‍ത്തി ലങ്ക മറികടക്കുകയായിരുന്നു.

33 പന്തില്‍ 50 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്കയാണ് ലങ്കയുടെ ജയം അനായാസമാക്കിയത്. കാമില്‍ മിഷാര 32 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക 4 പന്തില്‍ 10 റണ്‍സുമായി വിജയത്തില്‍ കൂട്ടായി. സ്‌കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 139-5, ശ്രീലങ്ക 14.4 ഓവറില്‍ 140-4. 140 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലങ്കക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ(3) നഷ്ടമായി, മുസ്തഫിസുര്‍ റഹ്മാനാണ് ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയത്.

എന്നാല്‍ പിന്നീട് കൈവിട്ട ക്യാച്ചുകളിലൂടെ അവസരങ്ങള്‍ നഷ്ടമാക്കിയ ബംഗ്ലാദേശിനെ പാതും നിസങ്ക പ്രഹരിച്ചു. രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച നിസങ്ക-മിഷാര സഖ്യം 95 റണ്‍സടിച്ച് ലങ്കയെ വിജയത്തിന് അടുത്തെത്തിച്ചു. ലങ്കന്‍ സ്‌കോര്‍ 100 കടന്നതിന് പിന്നാലെ അര്‍ധസെഞ്ചുറി നേടിയ നിസങ്കയെ മെഹ്ദി ഹസന്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു. അടി തുടര്‍ന്ന മിഷാര ലങ്കയുടെ ജയം അനായാസമാക്കി ലക്ഷ്യം കണ്ടു. വിജയത്തിനരികെ കുശാല്‍ പെരേരയെയും(9), ദാസുന്‍ ഷനകയെയും(1) നഷ്ടമായെങ്കിലും ആശങ്കയില്ലാതെ അസലങ്ക ജയം അനായാസമാക്കി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ഹോങ്കോംഗിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചിരുന്നു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശിന് സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഷമീം ഹൊസൈന്റെയും ജേക്കര്‍ അലിയുടെയും ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിന്റെയും ചെറുത്തുനില്‍പ്പാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 139 റണ്‍സെടുത്തത്. 42 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഷമീം ഹൊസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ജേക്കര്‍ അലി പുറത്താവാതെ 41 റണ്‍സടിച്ചു. ശ്രീലങ്കക്ക് വേണ്ടി വാനിന്ദു ഹസരങ്ക രണ്ട് വിക്കറ്റെടുത്തു.ബംഗ്ലാദേശിനെ ഞെട്ടിച്ചാണ് ശ്രീലങ്ക തുടങ്ങിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (44 minutes ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (45 minutes ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (47 minutes ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (52 minutes ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (54 minutes ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (1 hour ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (1 hour ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (1 hour ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (1 hour ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (1 hour ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (1 hour ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (1 hour ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (1 hour ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (1 hour ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

Malayali Vartha Recommends