കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം മാതാപിതാക്കള്‍ ഇടപെട്ടതോടെ 11 വയസ്സുകാരിയുടെ ചെവി അയല്‍വാസി കടിച്ചെടുത്തു. ഹരിയാനയിലെ കര്‍ണാലിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ പങ്കജ് എന്നയാളാണ് കുട്ടിയെ ആക്രമിച്ച് ചെവി കടിച്ചെടുത്തത്. കുട്ടിയുടെ അമ്മയേയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു.
കുട്ടിയുടെ ചെവി പൂര്‍ണമായും ഇയാള്‍ കടിച്ചെടുത്തെന്ന് മാതാപിതാക്കള്‍ പറയുന്നു. രണ്ട് വീട്ടിലേയും കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ മുതിര്‍ന്നവര്‍ ഇടപെട്ടതാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി, തര്‍ക്കം വലുതായപ്പോള്‍ മാതാപിതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നം അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കായി മാറി. മറ്റ് പ്രദേശവാസികള്‍ ഇടപെട്ട് കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കിയെങ്കിയെങ്കിലും വഴക്കിന്റെ വൈരാഗ്യം അയല്‍ക്കാരനായ പങ്കജിന്റെ മനസിലുണ്ടായിരുന്നു.
സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ രണ്‍ബീര്‍ ദഹിയ പറഞ്ഞു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി നിലവില്‍ സുഖം പ്രാപിച്ചുവരികയാണ്.
കേസില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ അച്ഛന്‍ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മദ്യപിച്ച ശേഷം പങ്കജ് കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. ബഹളം കേട്ട പിതാവ് ഓടിയെത്തിയപ്പോഴാണ് സംഭവം കണ്ടത്. കുട്ടിയുടെ ചെവി പൂര്‍ണമായും അറ്റ് പോയിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha