മാറ്റങ്ങളുമായി മോട്ടോര്‍വാഹനവകുപ്പ്... ഡ്രൈവിംഗ് ലൈസന്‍സിനുള്ള ലേണേഴ്‌സ് ടെസ്റ്റിനുള്ള ചോദ്യങ്ങള്‍ 20ല്‍ നിന്ന് 30 ആക്കി

ഡ്രൈവിംഗ് ലൈസന്‍സിനുള്ള ലേണേഴ്‌സ് ടെസ്റ്റിനുള്ള ചോദ്യങ്ങള്‍ 20ല്‍ നിന്ന് 30 ആക്കി. ഇതില്‍ 18 ശരിയുത്തരം (60%) ലഭിച്ചാലേ പാസാകൂ. നിലവില്‍ 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരം നല്‍കിയാല്‍ ലേണേഴ്‌സ് പാസാകുമായിരുന്നു. ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്
ഓരോ ചോദ്യത്തിന്റെയും ഉത്തരത്തിനുള്ള സമയം 15 സെക്കന്‍ഡില്‍ നിന്ന് 30 സെക്കന്‍ഡായും മോട്ടോര്‍ വാഹനവകുപ്പ് ഉയര്‍ത്തി. പുതിയ രീതി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ലേണേഴ്‌സിനുള്ള പരിശീലനത്തിനും മോക് ടെസ്റ്റിനുമായി 'എം.വി.ഡി ലീഡ്‌സ്' ആപ്പും ഗതാഗത കമ്മീഷ്ണറേറ്റ് പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം ഡ്രൈവിംഗ് സ്‌കൂളുകളില ഇന്‍സ്ട്രക്ടര്‍മാര്‍ക്കും റോഡ് സേഫ്ടി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ലീഡ്‌സ് ആപ്പിലൂടെ ഇന്‍സ്ട്രക്ടര്‍മാരും ടെസ്റ്റ് പാസാവണം. എങ്കിലേ ഇന്‍സ്ട്രക്ടര്‍ ലൈസന്‍സ് നിലനിര്‍ത്താനാകൂ. മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ക്കും റോഡ് സേഫ്ടി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പരീക്ഷാഫലം ജീവനക്കാരുടെ വാര്‍ഷിക റിപ്പോര്‍ട്ടിലും സേവനകാര്യങ്ങളിലും ഉള്‍പ്പെടുത്തും.
"
https://www.facebook.com/Malayalivartha