ട്രെയിനില്‍ ഉറങ്ങിക്കിടന്ന യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കി

ജാര്‍ഖണ്ഡിലെ മധുപൂരില്‍ ട്രെയിനില്‍ ഉറങ്ങിക്കിടന്ന യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കി. ഗിരീഥ് ബൗണ്ട് പാസഞ്ചര്‍ ട്രെയനില്‍ അച്ഛനോടൊപ്പം കിടന്നുറങ്ങുകയായിരുന്ന യുവതിയെയാണ് അഞ്ചു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയത്.
രാത്രി രണ്ടു മണിയോടെ മധപൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിലേക്ക് അഞ്ചു പേരടങ്ങുന്ന സംഘം അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഉറക്കത്തിലായിരുന്ന പിതാവ് സംഭവം അറിഞ്ഞില്ല .എന്നാല്‍ ഉറക്കമുണര്‍ന്നതിനു ശേഷം മകളെ കാണാതായന്നെറിഞ്ഞപ്പോള്‍ തന്നെ റെയില്‍വേ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്‌റ്റേഷനു സമീപത്ത് പീഡനത്തിനു ശേഷം ഉപേക്ഷിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha