വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സി.പി.ഐ ഇടപെടില്ലെന്ന് കാനം

നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന്‍ മത്സരിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ സി.പി.ഐയുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തങ്ങളുടെ സ്ഥാനാര്‍ത്ഥി ആരാണെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സി.പി.എമ്മിനുണ്ട്. രണ്ടുതവണ തെരഞ്ഞെടുപ്പില്‍ നിന്ന് വിജയിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കുന്ന കാര്യത്തില്‍ വിജയസാധ്യത അടിസ്ഥാനമാക്കി അന്തിമ തീരുമാനം എടുക്കുമെന്നും കാനം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha