വിഎസ് മലമ്പുഴയില്‍ തന്നെ മല്‍സരിക്കും, പോളിറ്റ് ബ്യൂറോ തീരുമാനത്തിന് സെക്രട്ടേറിയേറ്റ് അംഗീകാരം നല്‍കി

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മല്‍സരിക്കും. വിഎസിനെ മല്‍സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. പോളിറ്റ് ബ്യൂറോ തീരുമാനത്തിന് സെക്രട്ടേറിയേറ്റ് അംഗീകാരം നല്‍കുകയായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് പിബി തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്. മലമ്പുഴയില്‍ തന്നെ വിഎസ് മല്‍സരിക്കുമെന്നാണ് സൂചന. പിണറായി വിജയനും വിഎസും മല്‍സരിക്കട്ടേയെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനം. ഇത് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപ്പോഴാണ് റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ, പാലക്കാട് ജില്ല സമര്‍പ്പിച്ച സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ വിഎസിന്റെ പേരില്ലായിരുന്നു. മലമ്പുഴയില്‍ ജില്ലാഘടകം സിഐടിയു നേതാവ് എ.പ്രഭാകരന്റെ പേരുനിര്‍ദേശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ അവതരിപ്പിച്ച പട്ടികയിലാണ് വിഎസിന്റെ പേര് ഒഴിവാക്കിയിരിക്കുന്നത്. മലമ്പുഴ വിഎസിനു വേണ്ടി ഒഴിച്ചിട്ടെന്നായിരുന്നു പ്രചാരണം. മണ്ഡലത്തിലെ വിഎസിന്റെ ചുമതലക്കാരനായിരുന്നു എ.പ്രഭാകരന്‍. പാലക്കാട് ഒഴിച്ചിട്ടിരിക്കുന്നത് ചിറ്റൂര്‍ മണ്ഡലം മാത്രമാണ്. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ധര്‍മടത്തു നിന്നു മല്‍സരിക്കും.
നേരത്തെ, മലമ്പുഴ ഒഴിച്ച് പാലക്കാട് ജില്ലയിലെ എട്ട് മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയാറായി എന്നായിരുന്നു പ്രചാരണം. കഴിഞ്ഞ തവണ സിപിഎം മല്‍സരിച്ച മണ്ഡലമാണ് ചിറ്റൂര്‍. ഇത് ഇത്തവണ ജനതാദള്‍ എസിനു നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സിപിഎം സെക്രട്ടേറിയറ്റില്‍ നിന്ന് ആറു പേര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. പിണറായി വിജയന്‍ (ധര്‍മടം), തോമസ് ഐസക്ക് (ആലപ്പുഴ), ഇ.പി.ജയരാജന്‍ (മട്ടന്നൂര്‍), എ.കെ. ബാലന്‍ (തരൂര്‍), ടി.പി. രാമകൃഷ്ണന്‍ (പേരാമ്പ്ര), എം.എം. മണി (ഉടുമ്പന്‍ചോല) എന്നിവരാണ് മല്‍സരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പട്ടിക അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എളമരം കരീമിന്റെ പേര് ഇതുവരെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇല്ല. നിലവില്‍ കോഴിക്കോട് ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് എളമരം കരീം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha