സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കോടീശ്വരന്‍, വിജയ് മല്ല്യയുടെ കൈവശമുള്ള പണം വെറും 9500 രൂപമാത്രം

ഈ ഇന്ത്യക്കാരെ കൊണ്ട് തോറ്റ് പോകത്തെയുള്ള ദരിദ്രനായ ഒരു പാവം കച്ചവടക്കാരനെ ഈ നാട്ടാരെല്ലാം കൂടി കോടീശ്വരനാക്കി ദേ ഇപ്പോള്‍ നാട് വിട്ട് പോയവെനെന്നും പറഞ്ഞ് ധൂര്‍ത്ത പുത്രനുമാക്കി സാമൂഹ്യ മാധ്യമങ്ങള്‍ ആഘോഷിച്ചു. പക്ഷെ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ നല്‍കിയ സ്വത്ത് വിവരങ്ങള്‍ കണ്ടാല്‍ മനസിലാക്കാം ഈ വേദനിക്കുന്ന കോടിശ്വരനെക്കുറിച്ച്. ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ട വ്യവസായി വിജയ് മല്ല്യയ്ക്ക് രാജ്യസഭാംഗങ്ങളില്‍ രണ്ടാമത്തെ കാശുകാരന്‍ എന്ന പദവിയുമുണ്ട് എന്നിരുന്നാലും 2010 ജൂണില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ ഇന്ത്യയിലെ നൂറു പണക്കാരില്‍ ഒരാളായി 'ഫോര്‍ബ്‌സ് മാഗസിന്‍' കണ്ടെത്തിയ മല്ല്യയുടെ കൈവശമുള്ള പണം വെറും 9500 രൂപമാത്രമാണെന്നും സ്വന്തമായി വീടും സ്ഥലവും ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 615 കോടി രൂപ വില മതിക്കുന്ന സ്വത്തുക്കളാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതോടെ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ സ്വത്തു മുഴുവന്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമായി.
ഗോവ, മുംബയ്, യു.എസ്. ഫ്രാന്‍സ്, യു.കെ തുടങ്ങിയ സ്ഥലങ്ങളില്‍ മല്ല്യയ്ക്ക് വസതികളുള്ളത് നാട്ടില്‍ പാട്ടാണെങ്കിലും സത്യവാങ്മൂലത്തില്‍ പറയുന്നത് തനിക്കോ ഭാര്യയ്‌ക്കോ അവകാശികള്‍ക്കോ വീടും പറമ്പുമില്ലെന്നാണ്. സ്വത്തുക്കള്‍ ബോണ്ടുകളിലും കടപ്പത്രങ്ങളിലും ബാങ്ക് നിക്ഷേപങ്ങളിലുമായി നിഷ്‌ക്രിയ ആസ്തികളാണെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
591 കോടി രൂപയ്ക്ക് തുല്യമായ ബോണ്ടുകളും ഓഹരികളും കടപ്പത്രങ്ങളുമുണ്ട്. ഇതില്‍ മല്ല്യയുടെ കമ്പനികളായ യുണൈറ്റഡ് ബ്ര്യൂവേഴ്‌സ്, കിംഗ്ഫിഷന്‍ എയര്‍ലൈന്‍സ്, മക്ഡവല്‍ ഹോള്‍ഡിംഗ്‌സ്, യുണൈറ്റഡ് റെയ്‌സിംഗ്, ബ്‌ളഡ് സ്‌റ്റോക് ബ്രീഡേഴ്‌സ്, ഗണപതി മല്ലിയ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, കിംഗ്ഫിഷര്‍ ട്രെയിനിംഗ് ആന്‍ഡ് ഏവിയേഷന്‍ സര്‍വീസസ്, വി.ജെ.എം ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയ കമ്പനികളിലെ ഓഹരികള്‍ ഉള്‍പ്പെടുന്നു. കാംസ്‌കോ ഇന്‍ഡസ്ട്രീസ്, യുണൈറ്റഡ് സ്പിരിറ്റ്‌സ്, യുണൈറ്റഡ് റേസിംഗ്, ബ്‌ളഡ് സ്‌റ്റോക്ക് ബ്രീഡേഴ്‌സ് എന്നിവയില്‍ 14 കോടി സ്വത്തുക്കള്‍ വേറെയുമുണ്ട്. ബാങ്കുകളിലെ നിക്ഷേപം നാലു കോടി രൂപവരും.
13.50ലക്ഷം രൂപയുടെ എല്‍.ഐ.സി ഇന്‍ഷ്വറന്‍സ് പോളിയും അക്കൂട്ടത്തിലുണ്ട്. കൈവശമുള്ള രത്‌നങ്ങള്‍, പവിഴങ്ങള്‍, സ്വര്‍ണം, വൈരക്കല്ല് എന്നിവയ്ക്ക് നാലു കോടിരൂപ വിലമതിക്കും. നിരവധി ആഢംബര കാറുകള്‍ സ്വന്തമാക്കിയിട്ടുള്ള മല്ല്യ പക്ഷേ സത്യവാങ്മൂലത്തില്‍ 25 ലക്ഷം രൂപ വിലയുള്ള ഫെറാറിയെക്കുറിച്ച് മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha