ടൈറ്റാനിക്കില്‍ ജാക്കിന് പകരം മേജര്‍ രവി ആയിരുന്നുവെങ്കില്‍ തുപ്പി തുപ്പി റോസിനെ പണ്ടാരമടക്കിയേനെ... മേജര്‍ രവിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ ട്രോളര്‍മാര്‍

ടൈറ്റാനിക്കില്‍ ജാക്കിന് പകരം മേജര്‍ രവി ആയിരുന്നുവെങ്കില്‍ തുപ്പി തുപ്പി റോസിനെ പണ്ടാരമടക്കിയേനെ, മേജര്‍ രവിക്കെതിരെ സോഷ്യല്‍ മീഡിയില്‍ ട്രോളര്‍മാര്‍. ചാനല്‍ അവതാരിക സിന്ധുസൂര്യകുമാറിനെ അധിക്ഷേപിച്ച സംവിധായകന്‍ മേജര്‍ രവിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധവും പരിഹാസവും ശക്തമാകുന്നു. മേജര്‍ രവിയെ കളിയാക്കി കൊണ്ടുള്ള പോസ്റ്റുകളാണ് ഇതില്‍ അധികവും.
ദുര്‍ഗാ ദേവിയെ ആക്ഷേപിച്ച ചാനല്‍ അവതാരക സിന്ധു സൂര്യകുമാറിനെ അനുമതി ലഭിച്ചാല്‍ കാറിത്തുപ്പുമെന്നും. സിന്ധു സുര്യകുമാറിന്റെ വര്‍ഗം വേശ്യകളുടേതെന്നും മേജര്‍ രവി അധിക്ഷേപിച്ചിരുന്നു. മേജര്‍ രവിയുടെ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ നിമിഷങ്ങള്‍ക്കകം ട്രോളര്‍മാര്‍ രംഗത്തെത്തി.
നേരത്തെ ചാനല്‍ പരിപാടിക്കിടെ ദുര്‍ഗാ ദേവിയെ അതിക്ഷേപിച്ചെന്ന് ആരോപിച്ച് സിന്ധു സൂര്യകുമാറിനെതിരെ സംഘപരിവാര്‍ ഭീഷണികള്‍ ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha