മന്ത്രി കെ.സി ജോസഫിവനെ ഇരിക്കൂറില്‍ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പരസ്യപ്രതിഷേധം

മന്ത്രി കെ.സി ജോസഫ് എട്ടാം തവണയും ഇരിക്കൂറില്‍ മത്സരിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരസ്യപ്രതിഷേധം തുടങ്ങി. ഇരിക്കൂര്‍ ബ്ലാത്തൂര്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ മണ്ഡലത്തിന് ആവശ്യം യുവാവായ എം.എല്‍.എ ആണെന്ന് ആവശ്യമുന്നയിച്ചു. വൈകാരിക വാചകങ്ങളുമായി ഒരു വിഭാഗത്തിന്റെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ റോഡിലിറങ്ങിയത്. തങ്ങളുടെ രണ്ട് തലമുറയായി കെ.സി ജോസഫിനാണ് വോട്ടു ചെയ്തത്. മണ്ഡലത്തില്‍ വികസനമെത്തിയിട്ടില്ല, റോഡുകള്‍ തകര്‍ന്നു കിടക്കുന്നു. ഇല്ലായ്മകളുടെ പട്ടിക നിരത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തിയത്.
35 വര്‍ഷമായില്ലേ സാര്‍ ഇനിയെങ്കിലും മത്സരത്തില്‍ നിന്ന് മാറിക്കൂടെ എന്നു ചോദിക്കുന്ന പോസ്റ്റര്‍ ചെങ്കൊടി വിജയിച്ചു കാണാന്‍ ആഗ്രഹമില്ലാത്ത കോണ്‍ഗ്രസുകാര്‍ എന്ന പേരിലാണ് പ്രത്യക്ഷപ്പെട്ടത്.
ഇരിക്കൂര്‍ മണ്ഡലത്തിലെ ഉള്ളിക്കലിലെ ബസ് സ്റ്റാന്റിലും പെട്രോള്‍ പമ്പിലുമാണ് പോസ്റ്ററുകള്‍ കണ്ടത്. 35 വര്‍ഷമായില്ലേ അങ്ങ് വോട്ട് ചെയ്തിട്ട്. ഇനിയെങ്കിലും വോട്ടു ചെയ്യേണ്ടേ. ഈ മണ്ഡലത്തില്‍ ഒരു വാടക വീടുപോലുമില്ലാതെ ഞങ്ങളെ നോവിച്ച് മതിയായില്ലേ. തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.
അന്യനാട്ടുകാരാനായ കെ.സി ജോസഫ് എട്ടാം തവണയും മല്‍സരിക്കുന്നതില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് വന്‍ പ്രതിഷേധമുണ്ടെന്ന് ചില യുഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha