പോലീസിനെ വിരട്ടി കെജെ ഷൈൻ..! "കന്നിമാസത്തിലെ കടികൾ തൂക്കണം" സതീശനും ഷൈനും ഒരുമിച്ചു..!

സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ അധിക്ഷേപ പരാമർശങ്ങളിൽ അന്വേഷണം വേഗത്തിലാക്കി പൊലീസ്. മെറ്റയിൽ നിന്ന് സമൂഹമാധ്യമ പോസ്റ്റുകളുടെ ഉറവിടം തേടിയതിന് പിന്നാലെ വേഗം മറുപടി വേണമെന്നാവശ്യപ്പെട്ട് വീണ്ടും മെയിൽ അയച്ചിട്ടുണ്ട്. പോസ്റ്റുകൾ വന്ന അക്കൗണ്ടുകൾ ഇവർ തന്നെയാണോ കൈകാര്യം ചെയ്തതെന്ന് ഉറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും കെ.എം.ഷാജഹാൻ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ. 100ലേറെ സമൂഹമാധ്യമ അക്കൗണ്ടുകൾ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കാനും സാധ്യതയുണ്ട്. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
അങ്ങേയറ്റം മലീമസമായ പ്രചാരണങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഷൈനിനെതിരെ ഉയർന്നു വന്നത്. ഒരു എംഎൽഎയെ മുൻനിർത്തി അവർ കേൾക്കേണ്ടി വന്ന അപവാദം ആദ്യം പൊട്ടിപ്പുറപ്പെട്ടത് ഒരു യുട്യൂബ് ചാനലിലായിരുന്നു. ഇത് പിന്നെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ പ്രചരിപ്പിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ട അപവാദം യാതൊരുവിധ വസ്തുതാന്വേഷണവും ഇല്ലാതെ ഒരു മാധ്യമവും പ്രസിദ്ധീകരിച്ചു. കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീർ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കെ എം ഷാജഹാൻ ഉൾപ്പെടെയുള്ളവർ ഇല്ലാത്ത കഥകൾ കെട്ടിഘോഷിച്ചു. പലരും പ്രത്യക്ഷമായും പരോക്ഷമായും തന്നെ കെ ജെ ഷൈനെ അവഹേളിച്ച് രംഗത്തെത്തി.
എന്നാൽ ഇതിലൊന്നും തളരാതെ തനിക്കെതിരെ വന്ന ആരോപണങ്ങളുടെ മുനയൊടിച്ച് ഷൈൻ രംഗത്ത് വരികയായിരുന്നു. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്ന് ഷൈൻ പറഞ്ഞതിന് പിന്നാലെ പലരും അപവാദ പോസ്റ്റ് മുക്കിയിട്ടുണ്ട്. പൊതുരംഗത്ത് നിൽക്കുന്ന സ്ത്രീകൾ സൈബർ ആക്രമണങ്ങൾ നേരിടുന്നത് ഇതാദ്യമായല്ല, നമ്മുടെ സമൂഹത്തിന്റെ പോക്ക് ഈ രീതിയിൽ തന്നെയാണെങ്കിൽ അവസാനത്തേതുമാകില്ല.
പക്ഷേ, ഇവിടെ ഷൈൻ ടീച്ചർ പ്രതികരിച്ച രീതി പലർക്കും ധൈര്യം തരുന്നത് തന്നെയാണ്. 'നിലാവ് കാണുമ്പോൾ പട്ടികൾ കുരയ്ക്കും. പട്ടിക്ക് കുരയ്ക്കാതിരിക്കാനാവില്ല, നിലാവിന് ഉദിക്കാതിരിക്കാനുമെന്നായിരുന്നു ആദ്യം തന്നെ ഈ ആരോപണങ്ങൾക്കെതിരെ ഷൈൻ പ്രതികരിച്ചത്. മാത്രവുമല്ല, താൻ എവിടെ പോകുന്നു, എന്ത് ചെയ്യുന്നുവെന്ന് ഈ സമൂഹത്തെ അറിയിക്കേണ്ടതില്ലെന്നും ഒരു വ്യക്തിക്ക് ലിംഗവ്യത്യാസമില്ലാതെ അന്തസായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഷൈൻ പറയുന്നയിടത്ത് തന്നെയുണ്ട് അവരുടെ കൃത്യമായ രാഷ്ട്രീയം. അന്യൻ്റെ വീട്ടിൽ എന്ത് നടക്കുന്നുവെന്ന് അന്വേഷിക്കുന്ന, അതിൽ സുഖം കണ്ടെത്തുന്ന, എന്നാൽ അതിൽ നമുക്ക് പറ്റിയതൊന്നുമില്ലെങ്കിൽ കള്ളക്കഥയുണ്ടാക്കി ആത്മരതികൊള്ളാൻ വെമ്പുന്ന പൊയ്മുഖങ്ങൾക്ക് നേരെയുണ്ടായ ആഞ്ഞടിയായിരുന്നു ഇത്.
https://www.facebook.com/Malayalivartha


























