ആറ് കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: റിമാന്‍ഡിലായ പ്രതികള്‍ സൈബര്‍ പൊലീസ് ഒത്തു കളി ജാമ്യത്തില്‍ പുറത്തിറങ്ങി

വ്യാജ ഓഹരിക്കച്ചവട ആപ്പുകളിലൂടെ 12 പ്രതികള്‍ ചേര്‍ന്ന് 6 കോടി രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ പ്രതികള്‍ സൈബര്‍ പൊലീസ് ഒത്തു കളിയിലൂടെ ജാമ്യത്തില്‍ പുറത്തിറങ്ങി. 60 ദിവസത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോലീസ് വീഴ്ചാ ജാമ്യം പ്രതികള്‍ക്ക് നേടിക്കൊടുത്തുവെന്നാണ് ആരോപണം. രാഹുല്‍ എം നായര്‍, പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ ആഷിക് അലി എന്ന സോനു , സല്‍മാനുല്‍ ഫാരിസ് എന്ന സല്‍മാന്‍ കൊല്ലം നല്ലില സ്വദേശി അനു ബാബു, കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫി എന്ന ഷാഫി,
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സാ കാതറിന്‍ ജോര്‍ജാണ് സൈബര്‍ ക്രൈം പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ജാമ്യം അനുവദിച്ചത്.
2022നവംബര്‍ 10 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതികള്‍ക്കെതിരായ ആരോപണം ഗുരുതരവും ഗൗരവമേറിയതുമാണ്. കേസില്‍ അന്വേഷണം പുരോഗമിച്ചു വരികയാണ്. കൃത്യത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ സജീവ പങ്കാളിത്തം കേസ് റെക്കോര്‍ഡുകളില്‍ വെളിവാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരെയോ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും പ്രോസിക്യൂഷന്‍ ഒഴിവാക്കാന്‍ ഒളിവില്‍ പോകാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നീതിയുടെ താല്‍പര്യത്തിന് വേണ്ടി ജാമ്യ ഹര്‍ജി തള്ളുകയാണെന്നും ആദ്യം ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ 10 വര്‍ഷം വരെ ശിക്ഷിക്കാവുന്ന കേസുകളില്‍ അറസ്റ്റ് തീയതി മുതല്‍ 60 ദിവസത്തിനകം പോലിസ് കുറ്റപത്രം സമര്‍പ്പിക്കാത്ത പക്ഷം പ്രതികള്‍ക്ക് സ്വാഭാവിക . ജാമ്യത്തിനര്‍ഹതയുണ്ട്. കുറ്റപത്രം സമര്‍പ്പിക്കാതെ ഈ ചട്ടത്തിന്റെ ആനുകൂല്യം പ്രതികള്‍ക്ക് .സൈബര്‍ പോലീസ് അഴിമതിയിലൂടെ നേടി കൊടുത്തുവെന്നാണ് ആരോപണം.
പട്ടം സ്വദേശിയായ 63 കാരനില്‍ നിന്നാണ് ഒരു മാസത്തിനിടെ പ്രതികള്‍ പണം തട്ടിയെടുത്തത്. രണ്ട് വര്‍ഷമായി ഓഹരിക്കച്ചവടം നടത്തുന്ന 63 കാരനെ സമൂഹമാദ്ധ്യമത്തിലൂടെ പിന്തുടര്‍ന്ന് സെരോദ, ബജാജ് കോണ്‍ടെസ്റ്റ് എന്നിവയുടെ വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചാണ് തട്ടിപ്പ് നടത്തിയത്. പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ 20 ശതമാനം തുക നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതോടെ സംശയംതോന്നി സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളുപയോഗിച്ച വ്യാജ ബാങ്ക് അക്കൗണ്ടുകളുടെ രേഖകള്‍, എ.ടി.എം കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ചെക്ക് ബുക്കുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. 2023 ജൂലൈ 1 മുതല്‍ പ്രാബല്യത്തിലുള്ള ഭാരതീയ ന്യായ സംഹിതയിലെ 319(2) (ആള്‍മാറാട്ടം ചെയ്ത് ചതിക്കല്‍) , 318 (4) (ചതിക്കലും വസ്തുക്കളെ വഞ്ചനാപരമായി നല്‍കാന്‍ പ്രേരിപ്പിക്കലും), 336(3) ( വ്യാജ രേഖ ചമക്കല്‍), 340 (2) (വ്യാജ നിര്‍മ്മിത രേഖകളും ഇലക്ട്രോണിക് റെക്കോഡുകളും അസ്സല്‍ പോലെ ഉപയോഗിക്കല്‍) , 3(5) (ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ചേര്‍ന്ന് ചെയ്യുന്ന കുറ്റങ്ങള്‍ക്ക് ഓരോ പ്രതിയും അപരാധിയാകുന്ന കൂട്ടു ക്രിമിനല്‍ ബാധ്യത) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha

























