നടന്നത് ഭക്ത സംഗമം അല്ല വോട്ട് സംഗമം; ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം നടത്തി ഭക്തവേഷമണിഞ്ഞ് മുട്ടന്‍ പ്രസംഗം നടത്തി തിരികെ ക്ലിഫ് ഹൗസില്‍ എത്തുംമുന്നേ മുഖ്യന് എട്ടിന്റെ പണി

ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം നടത്തി ഭക്തവേഷമണിഞ്ഞ് മുട്ടന്‍ പ്രസംഗം നടത്തി തിരികെ ക്ലിഫ് ഹൗസില്‍ എത്തുംമുന്നേ എട്ടിന്റെ പണി. നടന്നത് ഭക്ത സംഗമം അല്ല വോട്ട് സംഗമമെന്ന് തെളിഞ്ഞു. അയ്യപ്പന്‍ പണി തുടങ്ങി ഭക്തരെ. പമ്പയില്‍ വന്ന് പ്രഹസനം കാണിച്ച് പോയാല്‍ സാക്ഷാല്‍ അയ്യപ്പന്‍ വെറുതെയിരിക്കുമോ. ഒരേ കാറില്‍ പമ്പയില്‍ വന്നിറങ്ങിയ പിണറായി വെള്ളാപ്പള്ളി നടേശന്‍ ദൃശ്യങ്ങളായിരുന്നു ചാനലുകളില്‍ നിറഞ്ഞത്. വേദിയില്‍ പരസ്പരം പുകഴ്ത്തലും. പിണറായി വിജയന്‍ ഭക്തന്‍ അടുത്തതവണ അദ്ദേഹം തന്നെ മുഖ്യമന്ത്രി ആകുമെന്ന് നടേശശന്റെ കീച്ച്. പെട്ടിയില്‍ നിന്ന് പോയ ഈഴവ, നായര്‍ വോട്ടുകള്‍ തിരിച്ചെത്തിക്കാന്‍ അയ്യപ്പനെ വെച്ച് നാടകം കളിച്ചതിന്റെ പണി കിട്ടി. വെള്ളാപ്പള്ളി നടേശനെ പച്ചത്തെറി വിളിക്കുന്ന പിണറായിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി. അയ്യപ്പ സംഗമ വേദിയില്‍ പിണറായി നടേശന് പ്രാധാന്യം കൊടുക്കുന്നു നടേശന്‍ പിണറായിക്ക് ജയ് വിളിക്കുന്നു. എന്തെല്ലാം പ്രഹസനങ്ങളായിരുന്നു കണ്ടത്. പക്ഷെ പടിക്കല്‍ വീണ് കലംപൊട്ടി. മുഖ്യന്റെ പഴയ പോസ്റ്റ് സിപിഎമ്മിന്റെ നെഞ്ചത്ത് ബോംബ് പൊട്ടി.
പിണറായിയെ പൊക്കിയടിച്ച് നാവ് വായിലേക്ക് ഇട്ട് തീര്‍ന്നില്ല നടേശന്റെ നെഞ്ചത്തും റീത്ത്. മുഖത്ത് നോക്കി തന്തയ്ക്ക് വിളിച്ചവന്‍ നടത്തിയ പരിപാടിക്ക് ചെന്ന് ഇളിച്ച് കാണിച്ച് പൊക്കിയടിക്കാന്‍ ഉലുപ്പുണ്ടോ നടേശായെന്ന് ഈഴവരുടെ ചോദ്യം. ഈഴവരുടെ മുഴുവന്‍ അട്ടിപ്പേറവകാശം വെള്ളാപ്പള്ളിക്കാണോ. ഈഴവ വോട്ടെല്ലാം ഇടതിന്റെ പെട്ടിയിലെത്തിക്കാമെന്ന് വാഗ്ദാനം കൊടുക്കാന്‍. കുടുംബത്തിന്റെ വോട്ട് കൊചുക്കാമെന്ന് പറഞ്ഞോ ഈഴവന്റെ മൊത്തം വോട്ടും കുത്തിക്കൊടുക്കാമെന്ന് ഇടതിന് വാക്ക് കൊടുത്തേല്‍ വാ പൊളിച്ച് മേലോട്ട് നോക്കി ഇരിക്കത്തേ ഉള്ളുവെനന് വെള്ളാപ്പള്ളിയുടെ പിരിവെട്ടിക്കുന്ന മറുപടി. ഈഴവ, നായര്‍ വോട്ടിന് പമ്പയില്‍ താളം ചവിട്ടിയ പിണറായീടെ സകലമാന തട്ടിപ്പും പുറത്തായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണെന്നാണ് ഏറ്റവും ഒടുവില്‍ വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടത്. അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇപ്പോഴിതാ വെള്ളാപ്പള്ളിക്കെതിരെ 2015 ഒക്ടോബല്‍ അഞ്ചിന് പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് കമന്റുകളിലൂടെ കുത്തിപ്പൊക്കിയത്. ആര്‍ എസ് എസിന്റെ നാവുകടമെടുത്ത് വെള്ളാപ്പള്ളി നടേശന്‍ സിപിഎമ്മിനെ അവഹേളിക്കുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് പിണറായി കൊടുത്ത താക്കീത്. ആര്‍ എസ് എസ് ബന്ധം അദ്ദേഹത്തിന്റെ വെള്ളാപ്പള്ളിയെ എത്രമാത്രം ഹീനമായ തലത്തില്‍ എത്തിക്കുന്നു എന്നാണ് മുതിര്‍ന്ന നേതാക്കളെ തുടര്‍ച്ചയായി അവഹേളിക്കുന്നതിലൂടെ കാണാനാകുന്നത്.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തെ ഒരിക്കലും ഉള്‍ക്കൊള്ളുന്നതല്ല ആര്‍ എസ് എസ് രാഷ്ട്രീയം. അത് തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല. വര്‍ഗീയതയുടെ വഴിയിലേക്ക് നയിക്കാന്‍ ആര് ശ്രമിച്ചപ്പോഴും ചെറുത്തു നിന്ന പാരമ്പര്യമാണ് ശ്രീനാരായണീയരുടേത്. 'മതമെന്നാല്‍ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം.'എന്ന ശ്രീനാരായണ വാക്യം നെഞ്ചില്‍ കൊണ്ട് നടക്കുന്ന ഒരു ജനതയെ, മാട്ടിറച്ചി ഭക്ഷിച്ചു എന്ന് ആരോപിച്ചു മനുഷ്യനെ തല്ലിക്കൊല്ലുന്ന വര്‍ഗീയ ഭ്രാന്തിന്റെ അവസ്ഥയിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ഒരു നീക്കവും കേരളത്തില്‍ വിജയിക്കില്ല. പിണറായി 2015ല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വെള്ളാപ്പള്ളിയെ ഇമ്മാതിരി ആക്ഷേപിച്ച ആളാണ് പിണറായി. അന്ന് പിണറായിയുടെ വിമര്‍ശത്തിന് വെള്ളാപ്പള്ളിയും കണക്കിന് മറുപടി കൊടുത്തിരുന്നു. ഇരുകൂട്ടരും അന്ന് പരസ്പരം തെറിവിളിച്ചത് സൈബറിടം കുത്തിപ്പൊക്കിയപ്പോള്‍ ഇരുകൂട്ടരും നാറി. ആഗോള അയ്യപ്പ സംഗമം സംഘട്ടനമായ് മാറി.
അയ്യപ്പ സംഗമത്തിന് ഒരാഴ്ച മുന്നേ ഒരേ വേദിയില്‍ ഒത്തുകൂടിയപ്പോള്‍ ശ്രീനാരായണ ഗുരുവിനെ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഗുരുവിന്റെ ആശയങ്ങള്‍ക്ക് സമൂഹത്തില്‍ ഏറെപ്രസക്തി ഉണ്ടാക്കാനും എസ് എന്‍ ഡി പി യോഗം സാമ്പത്തികമായി വളരെയേറെ പുരോഗതി കൈവരിക്കാനും കഴിഞ്ഞത് വെള്ളാപ്പള്ളിയുടെ നേട്ടമായാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. മുന്‍പ് എസ് എന്‍ ഡി പി കണ്‍ വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വെള്ളാപ്പള്ളിയെ വേദിയിലിരുത്തി മുഖ്യമന്ത്രി പുകഴ്ത്തി സംസാരിച്ചത്.
മുന്‍പ് വര്‍ഗീയ പരാമര്‍ശങ്ങളുടെയും ആര്‍എസ്എസ് ബന്ധത്തിന്റെയും പേരില്‍ വെള്ളാപ്പള്ളിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച പിണറായി ഇപ്പോള്‍ പുകഴ്ത്തുന്നതിനെ ഇരട്ടത്താപ്പിനെപ്പറ്റിയാണ് കമന്റുകളിലേറെയും. വോട്ടിന് ആരുടെ കാലും നക്കുന്ന നെറികെടട് രാഷ്ട്രീയമാണ് പിണറായി പുറത്തെടുക്കുന്നത്. അതിന് അയ്യപ്പനെ വരെ വെച്ച് വിലപേശുന്നു. ദേവസ്വം ബോര്‍ഡ് പരിപാടിയെന്ന് പറഞ്ഞിട്ട് വേദിയില്‍ നിറഞ്ഞ് നിന്നത് പിണറായി വിജയന്‍. പമ്പയില്‍ നടന്നത് ഭക്ത സംഗമമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. പിണറായി വന്നിറങ്ങിയതോ രാജാവ് എഴുന്നളളുന്നത് പോലെ. അംഗരക്ഷകരുടെ ഇടയിലൂടെ അയ്യപ്പനേക്കാള്‍ വലിയ പ്രൗഡിയില്‍. അയ്യപ്പന്‍ എളിമയുടെയും ലാളിത്യത്തിന്റേയും പ്രതീകമാണ്. തത്വമസി ...എന്നാണ് അയ്യപ്പന്‍ പറഞ്ഞത്. അത് നീയാകുന്നു...നീയും ഒന്നാണെന്ന്... ആ എളിമയോടെ ആണോ പിണറായി പമ്പയിലെ പരിപാടിയില്‍ നിന്നത്. എല്ലാം ഞാനാകുന്നു എന്ന അഹംഭാവത്തില്‍ ഒരു നില്പ്. പിന്നെ എങ്ങനെയാണ് അത് ഭക്തസംഗമ വേദിയാകുന്നത്.
പമ്പയില്‍ നടന്നത് ആഗോള അയ്യപ്പ സംഗമം അല്ല പിണറായി വെള്ളാപ്പള്ളി സംഗമ വേദി. ആഗോള അയ്യപ്പ സംഗമത്തില്‍ വിമര്‍ശനവമായി മുസ്ലിംലീഗ്. ആഗോള അയ്യപ്പ സംഗമം വിശ്വാസ വഞ്ചനയാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് പരിപാടി ദയനീയമായി പരാജയപ്പെട്ടതെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എംഎ സലാം പറഞ്ഞു. മുങ്ങി താഴുന്ന സര്‍ക്കാര്‍ നടത്തുന്ന പിടച്ചിലാണ് ഇപ്പോള്‍ കാണുന്നതെന്നും യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ ആരും സംഗമത്തില്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അയ്യപ്പ സംഗമം കേരളത്തിലെ ജനങ്ങളെ വിഡ്ഢിയാക്കുന്ന ഏര്‍പ്പാടാണ്. സര്‍ക്കാര്‍ ഇറങ്ങിപ്പോകുന്ന സമയത്ത് കളിച്ച ഒരു നാടകമാണിത്. വിഭാഗീയത സൃഷ്ടിച്ച് വര്‍ഗീയത കത്തിക്കാനുള്ള നീക്കമാണിത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്താണ് ഇതിനെല്ലാം വേണ്ടി ധൂര്‍ത്ത് അടിക്കുന്നത്. അയ്യപ്പ സംഗമം ദയനീയ പരാജയമാണ്. കേരളത്തില്‍ വെള്ളാപ്പള്ളിക്ക് മാത്രമേ വോട്ടുള്ളൂവെങ്കില്‍ പിണറായി മുഖ്യമന്ത്രിയാവും. ജനങ്ങള്‍ക്കാകെ വോട്ടുണ്ടെങ്കില്‍ പിണറായി എവിടെയെത്തുമെന്ന് കണ്ടറിയാമെന്നും പിഎംഎ സലാം പറഞ്ഞു.യു.ഡി.എഫില്‍ നിന്ന് വിരുദ്ധമായ ഒരു നിലപാടും മുസ്ലീം ലീഗിനില്ല. ഞങ്ങള്‍ നടത്തുന്ന വികസന സദസ് സര്‍ക്കാര്‍ വികസന സദസല്ല. സര്‍ക്കാര്‍ വികസന സദസിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്ന സദസാണ് യു.ഡി.എഫ് നടത്തുക. വെള്ളാപ്പള്ളി ഒരു സമുദായത്തെ അങ്ങേയറ്റം മോശമാക്കി പറഞ്ഞ് വിഭാഗീയത സൃഷ്ടിക്കുകയാണ്. അങ്ങനെ പറയുന്ന ആളെ ആകാശത്തോളം ഉയര്‍ത്തി ശ്രീനാരായണ ഗുരുവിനോളം ഉയര്‍ത്തിയാണ് മുഖ്യമന്ത്രി പുകഴ്ത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആണ് വെള്ളാപ്പള്ളി ഇങ്ങനെ എല്ലാം പറയുന്നതെന്നും പിഎംഎ സലാം പറഞ്ഞു.
4126 പേര്‍ ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. 182 വിദേഷപ്രതിനിധികളും സം?ഗമത്തില്‍ പങ്കെടുത്തു. സെഷനുകള്‍ അര്‍ത്ഥവത്തായെന്നും മന്ത്രി പറഞ്ഞു. ഒഴിഞ്ഞ കസേരകളുടെ ദൃശ്യം എടുത്തത് പരിപാടിക്ക് മുന്‍പാണെന്നും വാസവന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പോയത് സെഷനില്‍ പങ്കെടുത്തവരാണ്. 5000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന പന്തല്‍ ആണ് ഒരുക്കിയത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് ഫോട്ടോ എടുത്ത് തെറ്റായ പ്രചാരണം നടത്തിയെന്നും മന്ത്രി ആരോപിച്ചു. 9.55നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ എത്തിയത്. 4126 പേര്‍ പങ്കെടുത്തുവെന്നത്, രജിസ്‌ട്രേഷന്‍ നടത്തി നമ്പര്‍ എണ്ണിയ കണക്കാണെന്നും മന്ത്രി വ്യക്തമാക്കി.
ഹൈക്കോടതി നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. എത്തിച്ചേര്‍ന്ന ഒരാള്‍ക്ക് പോലും പരാതി ഉണ്ടായിരുന്നില്ല. കര്‍ണാടക പിസിസി ഉപാധ്യക്ഷന്‍ പങ്കെടുത്തു. ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ ആളുകള്‍ എഴുന്നേറ്റു പോയി എന്നാണ് മറ്റൊരു പ്രചാരണം. അവര്‍ പോയത് സെഷനുകളില്‍ പങ്കെടുക്കാനാണ്. 3 സ്ഥലങ്ങളില്‍ ആയിരുന്നു സെഷനുകള്‍ നടത്തിയത്. ഇതാണ് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചത്.
18 അംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വാസവന്‍ അറിയിച്ചു. ഒഴിഞ്ഞ കസേരകളുടെ ഫോട്ടോ എടുത്തത് പരിപാടിക്ക് മുമ്പാണെന്നും ഉദ്ഘാടന സമയത്ത് പന്തല്‍ നിറഞ്ഞിരുന്നുവെന്നുമാണ് മന്ത്രിയുടെ വിശദീകരണം. പാര്‍ട്ടി സെക്രട്ടറിക്ക് പരിപാടിയുടെ ഉള്ളടക്കം ബോധ്യപ്പെട്ടുവെന്നും അതാണ് അദ്ദേഹം പ്രതികരിച്ചതെന്നും വാസവന്‍ പറഞ്ഞു. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ എഐ ആയിക്കൂടേ എന്ന എം വി ഗോവിന്ദന്റെ ചോദ്യത്തെ പരാമര്‍ശിച്ചാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒരുമിച്ച വന്നതില്‍ വിവാദം വേണ്ട. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നവര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ സംഗമത്തിന് ആശംസ അറിയിച്ച് യോഗി ആദിത്യനാഥ് സന്ദേശമയച്ചതില്‍ ഒരു വര്‍ഗീയതയുമില്ല. മുഖ്യമന്ത്രി എന്ന നിലക്കാണ് ക്ഷണിച്ചത്. എന്നാല്‍ യോഗിയുടെ എല്ലാ നിലപാടിനോടും യോജിപ്പില്ലെന്ന് വ്യക്തമാക്കിയ മന്ത്രി അയ്യപ്പ സംഗമത്തില്‍ രാഷ്ട്രീയമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ജാതിയോ മതമോ ഇല്ല. ശബരിമലയുടെ വികസനം എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. രാഷ്ട്രീയമായി ചിന്തിക്കുന്നവരാണ് ഇതിനെ എതിര്‍ക്കുന്നത്. അവരെല്ലാം ഒറ്റപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് ആളുകള്‍ ടിവി കാണുന്നത് പോലെ അയ്യപ്പ സംഗമവും ടിവിയില്‍ കണ്ടു. സീരിയല്‍ ഒക്കെ മാറ്റി വെച്ചാണ് അയ്യപ്പ സംഗമം മാധ്യമങ്ങളിലൂടെ കണ്ടത്. മാധ്യമങ്ങള്‍ക്ക് ഇത്തവണ റേറ്റിംഗ് കൂടുമെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
-
https://www.facebook.com/Malayalivartha

























