കലാസംവിധായകന്‍ മക്കട ദേവദാസ് അന്തരിച്ചു... നൂറോളം സിനിമയ്ക്ക് കലാസംവിധാനം നിര്‍വഹിച്ച ദേവദാസ് മുന്നൂറോളം സിനിമയ്ക്ക് ടൈറ്റില്‍ തയ്യാറാക്കിയിട്ടുണ്ട്.

കലാസംവിധായകന്‍ മക്കട ദേവദാസ് (78) ചെറുകുളം കുനിയില്‍ വീട്ടില്‍ അന്തരിച്ചു. നൂറോളം സിനിമയ്ക്ക് കലാസംവിധാനം നിര്‍വഹിച്ച ദേവദാസ് മുന്നൂറോളം സിനിമയ്ക്ക് ടൈറ്റില്‍ തയ്യാറാക്കിയിട്ടുണ്ട്.
1979ല്‍ പുറത്തിറങ്ങിയ, പി. ചന്ദ്രകുമാര്‍ സംവിധാനംചെയ്ത 'നീയോ ഞാനോ' സിനിമയ്ക്കാണ് ദേവദാസ് ആദ്യമായി കലാസംവിധാനം ചെയ്യുന്നത്.
കള്ളന്‍ പവിത്രന്‍, കാവല്‍മാടം, പ്രേംപൂജാരി, തിങ്കളാഴ്ച നല്ലദിവസം, അയനം, ബ്രഹ്മരക്ഷസ്, തുമ്പോളികടപ്പുറം, സന്ധ്യക്കെന്തിന് സിന്ദൂരം, മലമുകളിലെ ദൈവം, കടമ്പ, വധു ഡോക്ടറാണ്, സുവര്‍ണ സിംഹാസനം, അമേരിക്കന്‍ അമ്മായി, തോറ്റം തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് കലാസംവിധാനമൊരുക്കി.നിരവധി ടെലിസീരിയലുകള്‍ക്കും കലാസംവിധാനം നിര്‍വഹിച്ച അദ്ദേഹം തമിഴില്‍ കാര്‍ത്തിക്കും നന്ദിനിയും അഭിനയിച്ച 'നേതില്‍' എന്ന സിനിമയ്ക്കും കലാസംവിധാനമൊരുക്കി.
സീരിയലുകളിലും ഹ്രസ്വചിത്രങ്ങളിലും കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 'സുല്‍ത്താന്‍ വീടി'ന് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു. 'മങ്ക'യാണ് അവസാനമായി ചെയ്ത ഹ്രസ്വചിത്രം. ഭാര്യ: തങ്കം. മകള്‍: പ്രേംകല (യുഎസ്എ). മരുമകന്‍: രമേശ് (യുഎസ്എ). സഹോദരങ്ങള്‍: പരേതരായ കുട്ടന്‍, ദയാനന്ദന്‍, യശോദ. സഞ്ചയനം ചൊവ്വാഴ്ചയാണ്.
"
https://www.facebook.com/Malayalivartha

























