Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

തമ്പാനൂര്‍ ലോഡ്ജില്‍ ജ്വല്ലറി സ്റ്റാഫ് ഗായത്രിയുടെ കൊലപാതകം... പ്രവീണിന്റെ ശിക്ഷാ വിധി ജില്ലാ കോടതി ഇന്ന് പ്രഖ്യാപിക്കും

22 SEPTEMBER 2025 12:35 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ പ്രമുഖ ജ്വല്ലറി റിസപ്ഷനിസ്റ്റ് ഗായത്രിയെ തമ്പാനൂര്‍ ലോഡ്ജില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുന്‍ സ്വകാര്യ ബസ് കണ്ടക്ടറായ ജ്വല്ലറി ഡ്രൈവര്‍ പ്രവീണ്‍ പ്രവീണിന്റെ ശിക്ഷാവിധി ജില്ലാ കോടതി ഇന്ന് പ്രഖ്യാപിക്കും.

 

2022 മാര്‍ച്ച് 7 മുതല്‍ ഇരുമ്പഴിക്കുള്ളില്‍ കഴിയുന്ന പ്രവീണിന്റെ ജാമ്യ ഹര്‍ജി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയും തള്ളിയിരുന്നു.2022 മാര്‍ച്ച് 7 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതി കൊല്ലം പരവൂര്‍ കോട്ടപ്പുറം ചെമ്പന്‍ തൊടിയില്‍ പ്രവീണ്‍ (31) എന്ന ജ്വല്ലറി ഡ്രൈവറാണ് വിചാരണ നേരിട്ടത്.

ജ്വല്ലറി റിസപ്ഷനിസ്റ്റും ജിംനേഷ്യം ട്രെയിനറും അവിവാഹിതയുമായ കാട്ടാക്കട വീരണകാവ് അരുവിക്കുഴി പുതിയ പാലത്തിന് സമീപം മുരിക്കര ഏഴാമൂഴി മഹിതം വീട്ടില്‍ ഗായത്രി (24) ആണ് കൊല്ലപ്പെട്ടത്. പ്രവീണിന്റെ ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം കൂടെ കൂട്ടാമെന്നത് കൂട്ടാക്കാതെ പ്രവീണ്‍ ട്രാന്‍സ്ഫറായ തിരുവണ്ണാമലക്ക് ഒപ്പം വരുമെന്ന് ശഠിച്ചതും അനുനയിപ്പിച്ച് മടക്കി അയക്കാന്‍ ശ്രമിച്ചത് കൂട്ടാക്കാതെ ഗായത്രി പ്രവീണുമായുള്ള രഹസ്യ വിവാഹ ഫോട്ടോ നവ മാധ്യമങ്ങളില്‍ സ്റ്റാറ്റസിട്ട വിരോധത്താലും കൊലപ്പെടുത്തിയെന്നാണ് കേസ്.
2022 മാര്‍ച്ചു മാസം 6 ഞായറാഴ്ച അര്‍ദ്ധരാത്രി 12.30 നാണ് തമ്പാനൂരിലെ ലോഡ്ജു മുറിയില്‍ ഗായത്രിയെ ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ ലോഡ്ജു ജീവനക്കാര്‍ കണ്ടെത്തിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് പ്രവീണ്‍. തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറിയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇക്കാലത്ത് പ്രണയത്തിലായ ഇരുവരും ഒരു വര്‍ഷം മുമ്പ് ബന്ധുക്കളറിയാതെ പള്ളിയില്‍ വച്ച് വിവാഹിതരായി. സംഭവം പ്രവീണിന്റെ വീട്ടുകാരും ജ്വല്ലറി ജീവനക്കാരും അറിയുകയും പ്രവീണിന്റെ ഭാര്യയും ബന്ധുക്കളും ജ്വല്ലറിക്കാരെ അറിയിക്കുകയും ചെയ്തതോടെ ഗായത്രി ജ്വല്ലറി ജോലി ഉപേക്ഷിച്ചു. എങ്കിലും ഇവര്‍ തമ്മിലുള്ള ബന്ധം തുടര്‍ന്നു. ഗായത്രി വീടിനടുത്തുള്ള ജിംനേഷ്യത്തില്‍ ട്രെയിനറായി. സംഭവത്തിന് ഒരാഴ്ച മുമ്പ് പ്രവീണിനെ തമിഴ്‌നാട്ടിലെ തിരുവണ്ണാമല ഷോറൂമിലേയ്ക്ക് സ്ഥലം മാറ്റി. ജ്വല്ലറിക്കാര്‍ വെള്ളിയാഴ്ച യാത്രയയപ്പും നല്‍കി. ഞായറാഴ്ച അവിടേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.


തമ്പാനൂര്‍ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് രേഖപ്പെടുത്തിയ പ്രവീണിന്റെ കുറ്റസമ്മത മൊഴി ഇപ്രകാരമാണ്. മാര്‍ച്ച് 5 ശനിയാഴ്ച രാവിലെ 10.30 ഓടെ പ്രവീണാണ് ഹോട്ടലിലെത്തി മുറിയെടുത്തത്. ഗായത്രി പിന്നീട് എത്തുമെന്ന് പറഞ്ഞ് രണ്ടു പേരുടെയും ഐഡി കാര്‍ഡ് ഹോട്ടലില്‍ നല്‍കിയാണ് ഇയാള്‍ മുറിയെടുത്തത്. കാട്ടാക്കട വീട്ടില്‍ നിന്നും ഉച്ചയ്ക്ക് 1.30 ഓടെ ഗായത്രിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി. ആദ്യ വിവാഹ മോചനത്തിന് ശേഷം ഗായത്രിയെ രേഖാമൂലം ഔദ്യോഗികമായി വിവാഹം കഴിക്കാമെന്ന് പ്രവീണ്‍ നേരത്തേ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തിരുവണ്ണാമലക്ക് പോകും മുമ്പ് ഇത് വേണമെന്ന് ഗായത്രി ശഠിച്ചു. തിരുവണ്ണാമലക്ക് കൂടെ വരാന്‍ താന്‍ തയ്യാറാണെന്നും ഗായത്രി പറഞ്ഞു. ഗായത്രിയെ അനുനയിപ്പിച്ച് തിര്യെ അയക്കുകയായിരുന്നു പ്രവീണിന്റെ ലക്ഷ്യം. എന്നാല്‍ വീട്ടിലേക്ക് മടങ്ങാന്‍ ഗായത്രി കൂട്ടാക്കിയില്ല. തുടര്‍ന്ന് ഫോണിലുണ്ടായിരുന്ന വിവാഹ ഫോട്ടോകള്‍ ഗായത്രി വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി. ഇതേച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അവിവാഹിതയായ 24 കാരിയുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് കേസ്.
വൈകിട്ട് 5.30 ഓടെ തന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുറി പൂട്ടി പ്രവീണ്‍ ജ്വല്ലറി ജീവനക്കാരുടെ വാസസ്ഥലത്ത് എത്തി കുശലാന്വേഷണങ്ങള്‍ നടത്തിയ ശേഷം സ്വദേശമായ പരവൂരിലേക്ക് പോയി. രാത്രി 12.30 ഓടെ ഗായത്രി മുറിയില്‍ മരിച്ചു കിടക്കുകയാണെന്ന് ഇയാള്‍ ഫോണ്‍ ചെയ്ത് അറിയിച്ചു. ഞായറാഴ്ച പരവൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാനിരിക്കെ സിറ്റി ഷാഡോ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഫോണ്‍ ഓണ്‍ ചെയ്ത സമയം പരവൂരാണെന്ന് മനസ്സിലാക്കിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഉച്ചയോടെയാണ് തമ്പാനൂര്‍ പോലീസ് , ഫോറന്‍സിക് , ഡോഗ് സ്‌ക്വാഡ് സംഘങ്ങള്‍ ഹോട്ടലില്‍ പരിശോധന നടത്തിയത്.

 


അതേ സമയം കാട്ടാക്കട പോലിസ് കൃത്യസമയത്ത് അന്വേഷിച്ചില്ലെന്ന് ഗായത്രിയുടെ അമ്മ പരാതി പറഞ്ഞു. ശനിയാഴ്ച രാത്രി 7.30 ക്ക് കാട്ടാക്കട സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നോക്കാമെന്ന ഉഴപ്പന്‍ മറുപടി പറഞ്ഞ് ഇവരെ മടക്കി അയക്കുകയായിരുന്നു. മകളെ കാണാനില്ലെന്നും ഫോണില്‍ വിളിച്ചപ്പോള്‍ ഭീഷണിയുടെ സ്വരത്തില്‍ ഒരു യുവാവ് സംസാരിച്ചെന്നും മകള്‍ക്ക് ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്നും കാട്ടി ഗായത്രിയുടെ അമ്മ പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ലെന്നാണ് ആരോപണം. കുഞ്ഞിന് എന്തോ അപകടം പറ്റിയിട്ടുണ്ടെന്നും മകളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് അമ്മയും വിധവയുമായ സുജാതയും വിദ്യാര്‍ത്ഥിനിയായ മകളും പോലീസിനെ സമീപിച്ചത്.


ശനിയാഴ്ച വൈകിട്ട് മകളുടെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തത് പ്രവീണായിരുന്നു. മൂന്നു തവണ വിളിച്ച് ആവശ്യപ്പെട്ടെങ്കിലും മകള്‍ക്ക് ഫോണ്‍ കൈമാറിയില്ല. പിന്നീട് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണ് എന്ന മറുപടിയാണ് കേട്ടതെന്നും ഗായത്രിയുടെ അമ്മ പറഞ്ഞു. പല തവണ തങ്ങള്‍ ഇടപെട്ട് ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് പ്രവീണിനോട് ആവശ്യപ്പെട്ടു. അപ്പോഴൊക്കെ വിവാഹബന്ധം വേര്‍പെടുത്തിയതാണെന്നും ഉടന്‍ ഗായത്രിയെ വിവാഹം കഴിക്കുമെന്നും അയാള്‍ പറഞ്ഞു. ഇതിനിടെ ആദ്യ ഭാര്യയുമായി ദാമ്പത്യ ബന്ധം പുന:സ്ഥാപിച്ചതായും അവര്‍ ഗര്‍ഭിണിയാണെന്നും അറിഞ്ഞതോടെ ഇയാളുമായി ഇടപഴകുന്നതില്‍ നിന്ന് ഗായത്രിയെ കര്‍ശനമായി വിലക്കി.

ശനിയാഴ്ച ഉച്ചയോടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ പോകുന്നെന്ന് പറഞ്ഞാണ് ഗായത്രി വീട്ടില്‍ നിന്നിറങ്ങിയത്. കാണാതായപ്പേഴോണ് 3 മണിയോടെ മൊബൈലിലേയ്ക്ക് വിളിച്ചത്. വൈകിട്ടോടെ വിവാഹിതരായതായുള്ള ചിത്രം ഇവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ കണ്ടതോടെ സുജാതയും ഇളയ മകളും ചേര്‍ന്ന് വീണ്ടും ഗായത്രിയുടെ ഫോണില്‍ വിളിച്ചു. 5 മണിയോടെ ഫോണ്‍ എടുത്തു. താന്‍ പ്രവീണാണെന്നും ഗായത്രി തനിക്കൊപ്പമുണ്ടെന്നും അറിയിച്ച് ഭീഷണി സ്വരത്തില്‍ അമ്മയോടും സഹോദരിയോടും പ്രവീണ്‍ സംസാരിച്ചു. ഗായത്രിക്ക് ഫോണ്‍ നല്‍കണമെന്ന അമ്മയുടെ ആവശ്യത്തിന് മറുപടി നല്‍കാതെ ഫോണ്‍ സ്വിച്ച് ഓഫാക്കുകയായിരുന്നു.


പഠിക്കാന്‍ മിടുക്കിയായ അനിയത്തിയെ ഇനിയും പഠിപ്പിക്കണമെന്ന ആഗ്രഹത്താലാണ് ബിരുദം നേടിയതോടെ പഠനം അവസാനിപ്പിച്ച് ഗായത്രി ജ്വല്ലറി ജോലിക്കായി പോയത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അച്ഛന്‍മാരിയപ്പന്‍ 11 വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതോടെ ഹോട്ടലുകളില്‍ ജോലി ചെയ്താണ് അമ്മ സുജാത രണ്ടു പെണ്‍കുട്ടികളെയും വളര്‍ത്തിയത്.


ഏറെക്കാലം സ്വകാര്യ ബസ് കണ്ടക്ടറായി ജോലി ചെയ്യുമ്പോള്‍ പ്രവീണ്‍ ഒഴുകുപാറ മുതലക്കുളത്തുള്ള യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ 5 വയസ്സുള്ള മകനും 6 മാസം പ്രായമുള്ള മകളുമുണ്ട്. ഇതിനിടെയാണ് ജ്വല്ലറി ഡ്രൈവറായി ജോലി ലഭിച്ചത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (4 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (4 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (5 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (6 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (6 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (6 hours ago)

Malayali Vartha Recommends