ആയുധം താഴെ വയ്ക്കാൻ ഇസ്രായേൽ ഒരുക്കമല്ല.. ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ തുടങ്ങി പത്തോളം രാജ്യങ്ങളാണ് ഇപ്പോൾ ഇസ്രായേലിന് നേരെ വാളോങ്ങി രംഗത്ത് വരുന്നത്..

ഇസ്രായേൽ ഒറ്റപെട്ടു കൊണ്ട് ഇരിക്കുന്നു . എന്നിരുന്നാലും ആയുധം താഴെ വയ്ക്കാൻ ഇസ്രായേൽ ഒരുക്കമല്ല . പലസ്തീനെ രാജ്യമായി അംഗീകരിച്ച യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി ഇസ്രായേല്‍. ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ തുടങ്ങി പത്തോളം രാജ്യങ്ങളാണ് പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നത്. ഇതില്‍ ബ്രിട്ടന്‍ പലസ്തീനെ അംഗീകരിച്ചതായി അറിയിച്ചു. ഇതിനെ കടുത്ത ഭാഷയിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമര്‍ശിച്ചത്.
ജോർദാൻ നദിയ്‌ക്ക് പടിഞ്ഞാറ് പാലസ്‌തീൻ എന്നൊരു രാജ്യമുണ്ടാകില്ലെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. 'പാലസ്‌തീൻ എന്നൊരു രാജ്യമുണ്ടാകില്ല. ഞങ്ങളുടെ രാജ്യത്തിന്റെ ഹൃദയഭൂമിയിൽ ഒരു ഭീകരരാഷ്‌ട്രം ഉണ്ടാക്കുന്നതിന്റെ പ്രതികരണം ഞാൻ അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമുണ്ടാകും. ഒക്‌ടോബർ ഏഴിലെ കൂട്ടക്കുരുതിക്ക് ശേഷം പാലസ്‌തീൻ രാജ്യത്തെ അംഗീകരിക്കുന്ന ലോകരാജ്യങ്ങളോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾ തീവ്രവാദത്തിന് വലിയ വില നൽകുകയാണ്. ജോർദാൻ നദിയ്‌ക്ക് പടിഞ്ഞാറ് പാലസ്‌തീൻ രാജ്യം ഉണ്ടാകില്ല.
അത് സംഭവിക്കാൻ പോകുന്നില്ല.' നെതന്യാഹു പറഞ്ഞു.രാജ്യങ്ങളുടെ നടപടി ഇസ്രായേലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന് നെതന്യാഹു പറഞ്ഞു. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ നടപടി ഭീകരതയ്ക്ക് പ്രതിഫലം നല്‍കുന്നതിന് തുല്യമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.ഫ്രാന്‍സ്, യുകെ, കാനഡ, ഓസ്ട്രേലിയ, ബെല്‍ജിയം എന്നീ
രാജ്യങ്ങള്‍ അടുത്തയാഴ്ച ഐക്യരാഷ്ട്രസഭയില്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയും പലസ്തീന്‍ രാഷ്ട്രത്തിനായുള്ള ആഹ്വാനങ്ങള്‍ക്കെതിരെയും ഐക്യരാഷ്ട്രസഭയിലും മറ്റെല്ലാ മേഖലകളിലും നമ്മള്‍ പോരാടേണ്ടതുണ്ടെന്നും നെതന്യാഹു തന്റെ മന്ത്രിസഭയോട് പറഞ്ഞു.
ഹിസ്ബുള്ളയ്ക്കെതിരെ ലെബനനില്‍ ഇസ്രായേല്‍ അടുത്തിടെ നേടിയ സൈനിക വിജയങ്ങള്‍ ലെബനനുമായും സിറിയയുമായും സമാധാനത്തിനുള്ള സാധ്യതകള്‍ തുറന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ ദിവസം അകഴിയും തോറും ആക്രമണത്തിന്റെ വീര്യം കൂടി കൊണ്ട് ഇരിക്കുകയാണ് .
https://www.facebook.com/Malayalivartha

























