എ. കെ. ജി.സെന്ററിന്റെ പുതിയ കെട്ടിടം പൊളിക്കും? സുപ്രീം കോടതി വിധി നിർണായകം... ഹുഡായിപ്പ് തെളിഞ്ഞു

തിരുവനന്തപുരത്തെ പുതിയ എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കമാണ് സുപ്രീംകോടതിയിലെത്തിയത്. ഒരാഴ്ചക്കകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന 32 സെന്റ് ഭൂമിയുടെ ഉടമസ്ഥരായിരുന്ന പോത്തന്‍ കുടുംബാംഗങ്ങളിൽനിന്ന് ഭൂമി വാങ്ങിയ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞ ഇന്ദുവിന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, മന്‍മോഹന്‍ എന്നിവരടക്കുന്ന ബെഞ്ച് നോട്ടീസ് അയച്ചത്. കേസില്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
പോത്തൻ കുടുംബം ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനില്‍നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ തങ്ങളുടെ കൈവശമെത്തിയ ഭൂമി തിരുവനന്തപുരത്തെ കോടതി ലേലം ചെയ്തുവെന്ന് ഇന്ദു ഹർജിയിൽ പറഞ്ഞു. കോടതി നടത്തിയ ലേലം നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും സുതാര്യമല്ലെന്നും ഇന്ദുവിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വി. ചിദംബരേഷ് വാദിച്ചു. ഇന്ദു പണം കൊടുത്താണ് ഭൂമി വാങ്ങിയത്.
1998ല്‍ കോടതി ലേലത്തില്‍ ഈ ഭൂമി കരസ്ഥമാക്കിയവരില്‍നിന്നാണ് സി.പി.എം 2021ല്‍ വാങ്ങിയത്. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനോട് ഈ ഭൂമി തര്‍ക്കം കോടതിയിലാണെന്ന് കാര്യം അറിയിച്ചിരുന്നുവെന്ന് ചിദംബരേഷ് ബോധിപ്പിച്ചു. എന്നാൽ ഇന്ദുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വസ്തുവാണ് കോടതി ലേലം ചെയ്തത്. ഈ ലേലം ഹൈക്കോടതി അംഗീകരിച്ചിരുന്നു. നേരത്തേ ലേലം അംഗീകരിച്ച ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യരുതെന്നായിരുന്നു സി.പി.എമ്മിനുവേണ്ടി അഭിഭാഷകൻ വി. ഗിരി വാദിച്ചത്. രണ്ട് മുൻ ഹൈക്കോടതി ജഡ്ജിമാരാണ് ഇതിൽ കക്ഷിക്കും പ്രതിക്കും വേണ്ടി ഹാജരാക്കുന്നത്. 2009 ലാണ് വി.ഗിരി ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ചത്. പിന്നീട് സുപ്രീം കോടതിയിൽ അഭിഭാഷകനായി, 2007 ൽ കേരള ഹൈക്കോടതി ജഡ്ജിയായ ഗിരി അവിടെ തുടർന്നിരുന്നെങ്കിൽ സുപ്രീം കോടതി ജഡ്ജിയാവുമായിരുന്നു-2019 ൽ കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച വി ചിദംബരേഷ് എട്ടു വർഷം ഹൈക്കോടതി ജഡ്ജിയായി. രണ്ടു മുൻ ജഡ്ജിമാർ തമ്മിൽ നടന്ന വാദം കൗതുകമുണർത്തി. മുന്‍ കേരള ഹൈക്കോടതി ജഡ്ജിമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി 2021ൽ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിതിരുന്നു . കേരള മുൻ ഹൈക്കോടതി ജഡ്ജിമാരായിരുന്ന പി എൻ രവീന്ദ്രൻ, വി ചിദംബരേഷ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതുസംബന്ധിച്ച വാര്‍ത്ത ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഞായറാഴ്ച തൃപ്പൂണിത്തുറയിൽ ബിജെപി സംഘടിപ്പിച്ച ‘വിജയയാത്ര’യുടെ സ്വീകരണ പരിപാടിക്കിടെയാണ് മുന്‍ ജഡ്ജിമാര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ഇവര്‍ക്ക് പിന്നാലെ നിരവധി മഹിള കോൺഗ്രസ് പ്രവർത്തകരും ഞായറാഴ്ച നടന്ന പരിപാടിയില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ചടങ്ങിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ സാന്നിധ്യത്തിൽ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
‘ലവ് ജിഹാദ്’ നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചതുമായി ബന്ധപ്പെട്ട് മുന്‍ ഹൈക്കോടതി ജഡ്ജിമാരായിരുന്ന പി എൻ രവീന്ദ്രന്‍റേയും വി ചിദംബരേഷിന്‍റേയും പേരുകൾ അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാർത്ഥി പഠനകാലത്ത് താൻ എബിവിപി പ്രവർത്തകനായിരുന്നുവെന്ന് ചിദംബരേഷ് മുന്‍പ് പറഞ്ഞിട്ടുണ്ടെന്നും ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ചിദംബരേഷ് ഹാജരാകുന്നത് എ കെ. ജി. സെന്ററിനെതിരായ കേസിലാണ്. കോടതിയിൽ കേസുണ്ടെന്ന് പറഞ്ഞിട്ടും കോടിയേരി അക്കാര്യം വകവച്ചു കൊടുത്തില്ലെന്നാണ് കക്ഷി സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം സത്യമാണെന്ന് വേണം മനസ്സിലാക്കാൻ. 2021 ലാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നത് .സ്വർണ്ണ കടത്തു ഉൾപ്പെടെയുള്ള ആരോപണങ്ങൾ സജീവമായി നിന്ന കാലമായിരുന്നു ഇത്. എന്നിട്ടും മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ അവർക്ക് ആത്മവിശ്വാസം വർദ്ധിച്ചു. ഇനി ആരെയും ഭയക്കേണ്ടതില്ലെന്ന തോന്നൽ കോടിയേരി ഉൾപ്പെടെയുള്ള നേതാക്കൾക്കുണ്ടായി . 2019ൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം നടന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് ആണ് മുൻകൈ നേടിയത്. 2021ൽ തങ്ങൾക്ക് അധികാരത്തിൽ തിരിച്ചെത്താമെന്ന് യുഡിഎഫ് വ്യാമോഹിച്ചു. എന്നാൽ നടന്നത് നേരെ മറിച്ചാണ്. അതിനു പിന്നിലെ കള്ളക്കളികളെ കുറിച്ച് പലർക്കും അറിയാമെങ്കിലും രണ്ടാം ഭരണം പാർട്ടിയെ അഹങ്കാരത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാക്കി മാറ്റി. പുതിയ എകെജി സെൻറർ എന്നത് കോടിയേരി ബാലകൃഷ്ണന്റെ സ്വപ്നമായിരുന്നു. അദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുന്നതിന് വളരെ മുമ്പേ ഉണ്ടായ തീരുമാനമാണിത് . പഴയ എകെജി സെൻറർ നിൽക്കുന്ന സ്ഥലം സർവ്വകലാശാലയുടെതാണെന്ന വാദം നിലവിലുള്ളപ്പോൾ പുതിയ സെൻറർ നിർമിക്കാം എന്ന് പാർട്ടി തീരുമാനിച്ചു. അതിൻറെ ഭാഗമായി പഴയ സെൻററിന് സമീപമുള്ള വിവിധ സ്ഥലങ്ങൾ പാർട്ടി അന്വേഷിച്ചു. അങ്ങനെയാണ് പോത്തന്റെ കൈവശം ഉണ്ടായിരുന്ന സ്ഥലം സിപിഎം കണ്ടെത്തിയത്. സിപിഎമ്മിനെ പോലെ ഒരു സംഘടിത രാഷ്ട്രീയ കക്ഷിക്ക് ഒരു ശാസ്ത്രജ്ഞയെ വിരട്ടുക നിസാരമാണ്. ഇന്ദുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം ലേലം ചെയ്ത നടപടി സുപ്രീം കോടതി റദ്ദാക്കിയാൽ എ.കെ. ജി. സെന്റർ ഇടിച്ചുനിരത്തേണ്ടി വരും. കാരണം ഭൂമി ഇന്ദുവിന്റെ തന്റെ ഉടമസ്ഥതതയിൽ തിരികെ വന്നു ചേരും. പിന്നീട് എ.കെ.ജി സെന്റർ അവിടെ നിൽക്കണമോ എന്ന് ശാസ്ത്രജ്ഞയായ ഇന്ദു തീരുമാനിക്കും. ഇതിന് വർഷങ്ങൾ എടുത്താലും നിയമത്തിന്റെ ശക്തി സി പി എം തിരിച്ചറിയും. അന്ന് ഒരു പക്ഷേ സി പിഎമ്മിന് ഭരണം ഉണ്ടായിരിക്കണമെന്നില്ല. പ്രമുഖ സി പി എം നേതാക്കളെയെല്ലാം കണ്ട് നിരാശയായ ശേഷമാണ് ഇന്ദു സുപ്രീംകോടതിയെ സമീപിച്ചത്. നിരീശ്വരവാദിയായ സഖാവ് എ. കെ. ജിയുടെ പേരിലുള്ളതും സി പി എം സംസ്ഥാന കമ്മിറ്റിയുടെ ഓഫീസുമായ എ. കെ. ജി,സെന്ററിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തത് ഏപ്രിൽ 23 നാണ്. ഏപ്രിൽ 23 നായിരുന്നു പത്താമുദയം. ഹൈന്ദവാചാര പ്രകാരം ശുഭകാര്യങ്ങൾക്ക് പത്താമുദയത്തെക്കാൾ ശ്രേഷ്ഠം മറ്റൊന്നുമില്ല.കേരളത്തിൽ ഏറ്റവുമധികം വീടുപാലുകാച്ചലുകൾ നടത്തുന്നത് പത്താമുദയ ദിവസമാണ്. കാവിനിറത്തിൽ പെയിന്റ് ചെയ്ത കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് പത്താമുദയം തിരഞ്ഞടുത്തതോടെ സി പി എം.ം മാലയിട്ട് കെട്ടുകെട്ടി ശബരിമല ദർശനം നടത്തുമെന്ന് ഉറപ്പായി.അത്രമേൽ വിശ്വാസമാണ് സഖാക്കൾക്ക് ഇപ്പോൾ ഹിന്ദു മതത്തിൽ ഉണ്ടായിരിക്കുന്നത്.
പാളയത്ത് ഇപ്പോൾ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന് സമീപം ഡോ. എൻ എസ് വാര്യർ റോഡിലാണ് ഒമ്പതുനിലകളും രണ്ട് സെല്ലാർ പാർക്കിങ്ങുമുള്ള പുതിയ മന്ദിരം.
സംസ്ഥാന കമ്മിറ്റി ഓഫീസ്, യോഗം ചേരാനും വാർത്താസമ്മേളനത്തിനുമുള്ള പ്രത്യേക ഹാളുകൾ, സെക്രട്ടറിയറ്റ് യോഗം ചേരാനുള്ള മുറി, സെക്രട്ടറിയറ്റംഗങ്ങൾക്കും പിബി അംഗങ്ങൾക്കുമുള്ള ഓഫീസ് സൗകര്യങ്ങൾ, അത്യാവശ്യത്തിന് താമസ സൗകര്യം എന്നിവയാണ് മന്ദിരത്തിലുള്ളത്.
പഴയ എ.കെ. ജി. സെന്ററിൽ സി പി എം കൈയേറിയ സർവകലാശാലയുടെ സ്ഥലം തിരിച്ചെടുക്കാൻ നടപടി തുടങ്ങികഴിഞ്ഞു. സിപിഎമ്മിന്റെ മുന്‍ സംസ്ഥാന കമ്മിറ്റി ഓഫിസായ പാളയത്തെ എകെജി പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന 55 സെന്റ് ഭൂമിയില്‍ 40 സെന്റ് ഭൂമിയും അനധികൃതമായി കൈവശം വച്ചിരിക്കുന്നതാണെന്ന പരാതിയിലാണ് തുടര്‍നടപടികള്‍ക്കു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തുടക്കമിട്ടത്. വിഷയം സംബന്ധിച്ച് സര്‍വകലാശാലയിലുള്ള എല്ലാ രേഖകളും ശേഖരിക്കാന്‍ റജിസ്ട്രാറിന് നിര്‍ദേശം നല്‍കിയതായി ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞിരുന്നു.
യഥാര്‍ഥത്തില്‍ എത്ര സെന്റ് സ്ഥലമാണ് നല്‍കിയതെന്നത് അടക്കമുള്ള രേഖകള്‍ സര്‍വകലാശാലയില്‍ ഉണ്ടാകുമെന്നും അതുള്‍പ്പെടെ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വി.സി. പറഞ്ഞു. സ്ഥലം നല്‍കിയതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയ്ക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിച്ചതിനു ശേഷം എല്ലാ രേഖകളും സഹിതം അടുത്തു ചേരുന്ന സിന്‍ഡിക്കറ്റില്‍ വിഷയം അവതരിപ്പിക്കും. സര്‍വകലാശാലയുടെ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സിന്‍ഡിക്കറ്റാണ് തീരുമാനമെടുക്കേണ്ടതെന്നും വി.സി. പറഞ്ഞു. ഇതിനൊപ്പം തന്നെ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കു നല്‍കുമെന്നും വി.സി. അറിയിച്ചു. ഭൂമിപ്രശ്‌നം സംബന്ധിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വി.സിയോടു റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് റജിസ്ട്രാറുടെ ചുമതലയുള്ള ഡോ. മിനി കാപ്പനോട് രേഖകള്‍ സമാഹരിക്കാന്‍ വി.സി. നിര്‍ദേശം നല്‍കിയത്. ഇടത് അനുകൂല സിന്‍ഡിക്കറ്റ് വിഷയത്തില്‍ എന്തു തീരുമാനമെടുക്കുമെന്നതു നിര്‍ണായകമാണ്. സര്‍വകലാശാലാ വിഷയങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ കടുത്ത പോര് തുടരുന്നതിനിടെയാണ് സിപിഎമ്മിനു തലവേദനയായി ഭൂമിപ്രശ്‌നം വി.സി. ഡോ. മോഹനന്‍ കുന്നുമ്മലിന്റെയും ഗവര്‍ണറുടെയും മുന്നിലേക്ക് എത്തിയിരിക്കുന്നത്.
പഴയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന 55 സെന്റ് ഭൂമിയില്‍ 40 സെന്റ് ഭൂമിയും അനധികൃതമായി കൈവശം വച്ചിരിക്കുന്നതാണെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമായതായെന്നു ചൂണ്ടിക്കാട്ടിയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കിയത്. ഇപ്പോഴും റവന്യു രേഖകളില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയായി തുടരുന്ന ഈ സ്ഥലത്തിന് കരം ഒടുക്കിയിട്ടില്ലെന്നും സര്‍വേ വകുപ്പില്‍ നിന്നും വഞ്ചിയൂര്‍ വില്ലേജ് ഓഫിസില്‍ നിന്നും രേഖകള്‍ ലഭിച്ചതായും കമ്മിറ്റി വ്യക്തമാക്കിയിരുന്നു. സിപിഎം കയ്യേറിയിരിക്കുന്ന സര്‍വകലാശാല വക ഭൂമി തിരിച്ചു പിടിക്കണമെന്നാണ് കമ്മിറ്റി ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
1977 ഓഗസ്റ്റ് 20ന് എ.കെ.ആന്റണി മന്ത്രിസഭയുടെ കാലത്താണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി ഭൂമി അനുവദിച്ചത്. അന്ന് അനുവദിച്ചത് 15 സെന്റ് ഭൂമി മാത്രമാണെങ്കിലും സര്‍വകലാശാലയുടെ 55 സെന്റ് ഭൂമി സിപിഎം കൈവശമുണ്ടെന്നാണ് വിവരാവകാശ രേഖ. ഭൂമി അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് കലക്ടറേറ്റിലോ, താലൂക്ക് ഓഫിസിലോ, വില്ലേജ് ഓഫിസിലോ, സര്‍വേ വകുപ്പിലോ ലഭ്യമല്ലെന്നു ക്യാംപെയ്ന്‍ കമ്മിറ്റി അറിയിച്ചു. ഇത്തരത്തിൽ ക്രമക്കേട് സ്ഥിരമാക്കിയ സി പി എമ്മാണ് പുതിയ മന്ദിരത്തിലും തരികിട കാണിച്ചതായി ആരോപണമുയർന്നത്. സാധാരണ ഗതിയിൽ സി പി എം ആരെയും ഭയക്കാറില്ല. അവർ ലക്ഷ്യംവയ്ക്കുന്നതെന്താണോ അത് നേടിയെടുക്കുന്നതാണ് പതിവ്. ഭൂമി പ്രശ്നം കോടതിയിലാണെന്ന് പറയുമ്പോൾ സാധാരണഗതിയിൽ ആരും വള്ളിക്കെട്ടിൽ പിടിക്കാറില്ല. എന്നാൽ ഇത്തരം കേസുകെട്ടുകളിൽ പിടിച്ചാൽ പണം ലാഭിക്കാമെന്ന് സി പി എമ്മിന് കൃത്യമായി അറിയാം. 1977 ല്‍ ഇംഎഎസിന്റെ അഭ്യര്‍ത്ഥന പ്രകാരം അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണിയാണ് ഭൂമി കൈമാറിയത്. 1987 ല്‍ എകെ.ജി സെന്റര്‍ കേരള സര്‍വകലാശാലയുടെ ഭൂമിയടക്കം കയ്യേറിയെന്നും പരിശോധനയില്‍ ഇത് തെളിഞ്ഞതാണെന്നും ചെറിയാന്‍ ഫിലിപ്പ് വർഷങ്ങൾക്ക് മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു.
ഗവേഷണ സ്ഥാപനം എന്ന പേരില്‍ കെട്ടിട നികുതിയിലും വൈദ്യുതി നിരക്കിലും എകെജി സെന്റര്‍ ഇളവു നേടിയിരുന്നു. എകെജി സെന്റര്‍ ക്രമക്കേടുകള്‍ നിയമസഭയിലും ദേശീയ തലത്തിലും വിവാദമായി. എകെ ആന്റണിയും കെ .കരുണാകരനും ചേര്‍ന്നാണ് വിവാദങ്ങള്‍ അവസാനിപ്പിച്ചതെന്നും ചെറിയാന്‍ ഫിലിപ്പ് അന്ന് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദേഹത്തിന്റെ പ്രസ്താവന.
97 ല്‍ എകെജിയുടെ സ്മാരകമായി ഒരു പഠന ഗവേഷണ കേന്ദ്രത്തിന് സര്‍ക്കാര്‍ നല്‍കിയ 35 സെന്റ് ഭൂമിയില്‍ പാര്‍ട്ടി ഓഫീസ് സ്ഥാപിച്ച സി പി എം നേതൃത്വം സര്‍ക്കാരിനെ കബളിപ്പിക്കുകയാണ് ചെയ്തത്.
പൗരപ്രമുഖര്‍ അടങ്ങിയ എകെജി സ്മാരക കമ്മറ്റിയുടെ പേരില്‍ നല്‍കിയ ഭൂമി ക്രമേണ പാര്‍ട്ടി നേതാക്കള്‍ മാത്രമടങ്ങിയ ഒരു ട്രസ്റ്റിന് കൈമാറി.
സര്‍ക്കാരുമായുള്ള ധാരണ ലംഘിച്ചതിനെതിരെ കേസ് കൊടുക്കുമെന്ന് ഞാന്‍ പ്രഖ്യാപിച്ച ശേഷമാണ് എകെജി പഠന ഗവേഷണ കേന്ദ്രവും ലൈബ്രറിയും തുടങ്ങിയത്.
1977 ല്‍ എ കെ ജി സ്മാരക കമ്മറ്റിയുടെ രൂപീകരണത്തിന് ഇഎംഎസ് വിളിച്ചു കൂട്ടിയ യോഗത്തില്‍ ചെറിയാൻ ഫിലിപ്പും പങ്കെടുത്തിരുന്നു. കുന്നുകുഴിയിലെ വീട്ടിലേക്ക് എന്നും നടന്നു പോകുന്ന വഴിയിലെ പഴയ ഗ്യാസ് ഹൗസ് നിന്നിരുന്ന സ്ഥലം ചെറിയാനാണ് നിർദ്ദേശിച്ചത്.
1987 ല്‍ എ കെ.ജി സെന്റര്‍ യൂണിവേഴ്‌സിറ്റിയുടെ എട്ട് സെന്റ് ഭൂമി അനധികൃതമായി കയ്യേറിയതായി ചില മാധ്യമങ്ങളില്‍ ആരോപണമുണ്ടായി. ഇക്കാര്യം യൂണിവേഴ്‌സിറ്റി സെനറ്റില്‍ ഞാന്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ ഭൂമി അളന്നപ്പോള്‍ അധികമുണ്ടെന്ന് കണ്ടെത്തി. ഗവേഷണ സ്ഥാപനം എന്ന പേരില്‍ കെട്ടിട നികുതിയിലും വൈദ്യുതി നിരക്കിലും ഇളവു നേടിയിരുന്നു. എകെജി സെന്റര്‍ ക്രമക്കേടുകള്‍ നിയമസഭയിലും ദേശീയ തലത്തിലും വിവാദമായി.
ഇതിനിടെ ദില്ലിയില്‍ വെച്ച് ഇ എം എസിനെ കണ്ടപ്പോള്‍ വിശ്വാസപൂര്‍വ്വം അദ്ദേഹം ചെറിയാനോട് പറഞ്ഞ കാര്യങ്ങള്‍ എകെ ആന്റണി, കെ.കരുണാകരന്‍ എന്നിവരെ ധരിപ്പിച്ചു. എകെജിയോടും ഇഎംഎസിനോടും ആദരവു പുലര്‍ത്തിയിരുന്ന അവരും കെപിസിസിയും രാഷ്‌ട്രീയ മാന്യതയുടെ പേരിലാണ് വിവാദം അവസാനിപ്പിച്ചത്.
എല്ലാ രാഷ്‌ട്രീയക്കാർക്കും പ്രാപ്യമാകുന്ന വിധത്തിൽ പഠനഗവേഷണ കേന്ദ്രം സ്ഥാപിക്കുകയെന്ന വാദമുയർത്തി ഭൂമി വാങ്ങിയെങ്കിലും ഒടുവിൽ സിപിഎമ്മിന്റെ പാർട്ടി ഓഫീസായാണ് ഇത് മാറിയത്
1977 ആഗസ്റ്റ് 20 ലെ സർക്കാർ ഉത്തരവ് പ്രകാരം 34.408 സെന്റ് ഭൂമിയാണ് എ കെ ജി സ്മാരക കമ്മിറ്റിക്ക് നൽകിയത് . അതേ വർഷം മെയ് 25 ന് സ്മാരക കമ്മിറ്റി സെക്രട്ടറി നൽകിയ അപേക്ഷയിന്മേലാണ് സർക്കാർ അനുമതി നൽകിയത് .പിന്നീട് സ്മാരക ട്രസ്റ്റുണ്ടാക്കി അതിന്റെ പേരിൽ 15 സെന്റ് ഭൂമി കൂടി സർവകലാശാലയിൽ നിന്ന് കൈവശപ്പെടുത്തി.
പിന്നീട് 1987 – 91 ലെ നായനാർ സർക്കാരിന്റെ കാലത്ത് ഭൂമിക്കും കെട്ടിടത്തിനും നികുതിയിളവും നൽകി . എട്ടുവർഷത്തെ മുൻ കാല പ്രാബല്യത്തോടെയാണ് നികുതിയിളവ് നൽകിയത് . പാർട്ടി നേതാക്കളുടെ താമസസ്ഥലമായും പാർട്ടി ആസ്ഥാനമായും ഉപയോഗിക്കുന്ന സ്ഥാപനം നിൽക്കുന്ന സ്ഥലത്തിനാണ് നികുതിയിളവ് നൽകിയിരിക്കുന്നത്.
നിലവിൽ സ്മാരക കമ്മിറ്റിയുടെ പേരിലാണോ ട്രസ്റ്റിന്റെ പേരിലാണോ ഭൂമിയെന്നത് ഇപ്പോഴും വ്യക്തമല്ല . ഇതിനെച്ചൊല്ലി നിരവധി വാദപ്രതിവാദങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഒടുവിൽ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുകയായിരുന്നു.
സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് വരുന്നതോടെ നിലവിലെ എകെജി സെന്റർ പഠന ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കുമെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പഠന ഗവേഷണ കേന്ദ്രത്തിന് സൗജന്യമായി പതിച്ചുനൽകിയ ഭൂമിയിൽ കഴിഞ്ഞ നാല് ദശാബ്ദമായി സിപിഎം ആസ്ഥാനം പ്രവർത്തിച്ചുവെന്നതിന് തെളിവാണ്.
1988ൽ എകെജി സെന്ററിന് ചുറ്റുമതിൽ കെട്ടിയപ്പോൾ പതിച്ചുനൽകിയതിലും കൂടുതൽ ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. കാർഷിക ആവശ്യങ്ങൾക്ക് പതിച്ചു നൽകിയ ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന്റെ പേരിൽ ശക്തമായ നടപടികൾ സ്വീകരിച്ച സർക്കാരാണ് ഗവേഷണ കേന്ദ്രത്തിനായി സ്വന്തം പാർട്ടിക്ക് പതിച്ചു ലഭിച്ച ഭൂമി ദുരുപയോഗം ചെയ്തിരിക്കുന്നതെന്നും നടപടി സ്വീകരിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ നേതാക്കൾ ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതെല്ലാം പഴയ കെട്ടിടത്തിന്റെ കാര്യം. അപ്പോൾ പുതിയ കെട്ടിടത്തെ കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം.
https://www.facebook.com/Malayalivartha

























