രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; മാധ്യമപ്രവർത്തകയിലൂടെ ഗർഭിണിയിലേക്കെത്തി ക്രൈം ബ്രാഞ്ച്

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ഇരുട്ടിൽ തപ്പിയ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം നിർണായകമായ ചില വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ചിന് കണ്ടെത്താനായി. വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വന്ന യുവതികൾ ആരും പരാതി നൽകില്ല. ആകെ കച്ചിത്തുരുമ്പായിരുന്നത് രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കപ്പെട്ട ഇരയാണ്.
എന്നാൽ ആ ഇരയിലേക്ക് എന്താനുള്ള ഏക പിടിവള്ളി ഇരയുമായി സംസാരിച്ച മാധ്യമപ്രവർത്തക ആയിരുന്നു. എന്തായാലും രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കപ്പെട്ട ഇരയുമായി സംസാരിച്ച മാധ്യമപ്രവർത്തകയുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. രാഹുലിന്റെ ശബ്ദരേഖകളും ടെലഗ്രാം ചാറ്റുകളുമാണ് ശേഖരിച്ചത്. ഇത് രാഹുലിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതായാണ് വിവരം. നിലവിൽ കേസിൽ പരാതി നൽകിയ 11 പേരുടെയും മൊഴി അന്വേഷകസംഘം രേഖപ്പെടുത്തിസമൂഹമാധ്യമത്തിലൂടെയാണ് രാഹുൽ പരിചയപ്പെട്ടതെന്നും തുടക്കംമുതൽ അശ്ലീല മെസേജുകൾ അയച്ചെന്നും ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചതായും യുവനടി അന്വേഷക സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ടുകളും കൈമാറി. ഗർഭഛിദ്രത്തിന് നിർബന്ധിക്കപ്പെട്ട ഇരയുമായി സംസാരിച്ച മാധ്യമപ്രവർത്തകയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഗർഭച്ഛിദ്രത്തിനിരയായ മറ്റ് രണ്ടു യുവതികളുടെ കൂടെ മൊഴി ലഭിക്കാനാണ് അന്വേഷകസംഘം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha
























