ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കി; വിലക്കുറവ് ഉപഭോക്താക്കളിലേക്ക് പൂർണമായി കൈമാറാൻ വാഹനനിർമാതാക്കൾ തയ്യാറായിട്ടുണ്ട് എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതോടെയുള്ള വിലക്കുറവ് ഉപഭോക്താക്കളിലേക്ക് പൂർണമായി കൈമാറാൻ വാഹനനിർമാതാക്കൾ തയ്യാറായിട്ടുണ്ട് എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . തിങ്കളാഴ്ചമുതൽ വിലയിലുള്ള കുറവ് ഓരോ ഉത്പന്നത്തിലും പ്രദർശിപ്പിക്കും. ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവൻ സുരക്ഷാമരുന്നുകൾ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന റെയിൽനീർ കുപ്പിവെള്ളത്തിന്റെ വിലയിൽ ഒരുരൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
മാപ്പ്, ചാർട്ട്, ഗ്ലോബ്, പെൻസിൽ, ഷാർപ്പർ, നോട്ടുബുക്കുകൾ, ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നിവയെ ജിഎസ്ടിയിൽ നിന്നും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഫീഡിങ് ബോട്ടിൽ കുട്ടികൾക്കുള്ള നാപ്‌കിൻ, ക്ളിനിക്കൽ ഡയപ്പർ, തുന്നൽയന്ത്രവും ഭാഗങ്ങളും, വസ്‌ത്രങ്ങൾ,(2500 രൂപയിൽ താഴെ), ജൈവകീടനാശിനികൾ എന്നിവക്ക് അഞ്ചു ശതമാനമാണ് ജിഎസ്ടി. എസി, എൽഇഡി, എൽസിഡി ടിവികൾ(32ഇഞ്ചിന് മുകളിൽ), മോണിറ്റർ, ഡിഷ് വാഷർ, ഗ്രാനൈറ്റ്, സിമന്റ്, 1200 സിസി വരെയുള്ള പെട്രോൾ, സിഎൻജി കാറുകൾ, ഡീസൽ കാറുകൾ (1500 സിസിവരെ), മുച്ചക്ര വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ (350സിസിക്ക് താഴെ) എന്നിവയുടെ ജിഎസ്ടി 18 ശതമാനമാണ്. പുകയില, പാൻമസാല, ആഡംബര വാഹനങ്ങൾ, 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങൾ എന്നിവക്ക് വില കൂടും. 40 ശതമാനം എന്ന സ്ലാബിലാണ് ഇവയുടെ ജിഎസ്ടി ഈടാക്കുക.
https://www.facebook.com/Malayalivartha
























