കുടുംബവഴക്കിനെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ പോയ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പിടിയില്‍

കുടുംബവഴക്കിനെ തുടര്‍ന്ന് പിണങ്ങി ഭാര്യയെ സ്വന്തം വീട്ടില്‍ പോയ ഭാര്യയെ ആക്രമിച്ച് ഭര്‍ത്താവ്. മണ്ണാര്‍ക്കാട് പാലക്കയം ചെത്തിയത്ത് വീട്ടില്‍ ബേബിയുടെയും തങ്കമ്മയുടെയും മകള്‍ ശില്‍പ്പയ്ക്കാണ് (24) കുത്തേറ്റത്. ഇവരുടെ ഭര്‍ത്താവ് കൈതച്ചിറ സ്വദേശി റോബിനെ പൊലീസ് പിടികൂടി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ശില്‍പ്പയുടെ ശരീരത്തില്‍ പ്രതി അഞ്ച് തവണ കുത്തിയെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ യുവതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
ഇന്ന് രാവിലെയായിരുന്നു സംഭവം. മൂന്നര വര്‍ഷം മുമ്പാണ് ശില്‍പ്പയും റോബിനും വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നു. തര്‍ക്കം കൂടിയതോടെ ശില്‍പ്പ പാലക്കയത്തെ സ്വന്തം വീട്ടിലേക്ക് താമസം മാറി. ഇവിടെയെത്തിയാണ് റോബിന്‍ ആക്രമിച്ചത്.
കയ്യിലുള്ള കത്തി ഉപയോഗിച്ച് റോബിന്‍ ശില്‍പ്പയെ കുത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും വീട്ടുകാരുമാണ് ശില്‍പ്പയെ രക്ഷിച്ചത്. തുടര്‍ന്ന് റോബിനെ പിടികൂടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശില്‍പ്പയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു.
https://www.facebook.com/Malayalivartha
























