സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്..വൈകിട്ട് 3.25ഓടെ പവന് വീണ്ടും 1,000 രൂപ കൂടി വില 84,840 രൂപയായി.. ഇങ്ങനെ നാഴികക്കല്ലുകൾ മറികടക്കുന്നത് അപൂർവം..

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ 320 രൂപ വർദ്ധിച്ച വിലയിൽ വൈകീട്ടോടെ 360 രൂപ വീണ്ടും കൂടിയിരുന്നു.കേരളത്തിൽ ഇന്നു സ്വർണവിലയിൽ വീണ്ടും മാറ്റം. വൈകിട്ട് 3.25ഓടെ പവന് വീണ്ടും 1,000 രൂപ കൂടി വില 84,840 രൂപയായി. ഇന്നു രാവിലെയായിരുന്നു പവൻ ആദ്യമായി 83,000 കടന്നത്. വൈകിട്ട് 84,000വും ഭേദിച്ചു. ഒറ്റദിവസം ഇങ്ങനെ നാഴികക്കല്ലുകൾ മറികടക്കുന്നത് അപൂർവം.
ഇന്നലെയും കേരളത്തിൽ രാവിലെയും ഉച്ചയ്ക്കും വില കൂടിയിരുന്നു. ഇതോടെ 83,000 ത്തിനടുത്തെത്തിയ വിപണി ഇന്ന് 84,000 രൂപയ്ക്കടുത്താണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവില എത്തിയിരിക്കുന്നത്. 920 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം വർദ്ധിച്ചത്. 83,840 രൂപയാണ് ഇന്ന് ഒരു പവന് വിപണിയിലെ വില.സെപ്തംബർ 1 മുതൽ ഇന്ന് വരെ 6200 രൂപയാണ് വർദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,000 രൂപയ്ക്ക് മുകളിലുമാണ്. 10,480 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.
നിലവിലെ ട്രെൻഡ് തുടർന്നാൽ നാളെ രാവിലെതന്നെ വില 85,000 രൂപ കടക്കുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. ഇപ്പോൾ ഔൺസിന് 44 ഡോളർ വർധിച്ച് 3,874 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. ഒരുഘട്ടത്തിൽ എക്കാലത്തെയും ഉയരമായ 3,790.69 ഡോളർ വരെയുമെത്തിയിരുന്നു. 3,800 ഡോളർ ഭേദിച്ചാലും, കേരളത്തിൽ ഇന്ന് ഇനി വില മാറ്റാൻ സാധ്യതയില്ല. നാളെ രാവിലെയുള്ള വില നിർണയത്തിലാകും ഇതു പ്രതിഫലിക്കുക. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.
അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
https://www.facebook.com/Malayalivartha
























