ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനൊപ്പമാണ് എന്‍എസ്എസ്

ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം, ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്‍ഡിഎഫിനൊപ്പമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആഗോള അയ്യപ്പ സംഗമത്തിന് പ്രതിനിധിയെ അയച്ചാണ് എന്‍എസ്എസ് പിന്തുണ നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനൊപ്പം ആണെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചില്ലെന്നും ആചാര സംരക്ഷണം സര്‍ക്കാര്‍ നടത്തിയിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീപ്രവേശനം അനുവദിച്ചില്ല. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്‌നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനല്‍കിയതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. അയ്യപ്പസംഗമം പശ്ചാത്താപം തീര്‍ത്തതല്ല. തെറ്റ് തിരുത്തുമ്പോള്‍ അങ്ങനെ കാണരുതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.ബിജെപിയും കോണ്‍ഗ്രസും സംഗമം ബഹിഷ്‌കരിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അവര്‍ക്ക് രാഷ്ട്രീയമാണ്. കോണ്‍ഗ്രസിന് ഹിന്ദു വോട്ടുകള്‍ വേണ്ടെന്നും ന്യൂനപക്ഷ വോട്ടുകള്‍ മാത്രമേ ആവശ്യമുള്ളൂവെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























