Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

രാഹുല്‍ മാങ്കൂട്ടത്തിലിനെ ശബരിമലയില്‍ എത്തിച്ചത് സാക്ഷാല്‍ അയ്യപ്പനെന്ന്...! വേട്ടയാടിവര്‍ക്കിട്ട് രാഹുല്‍ പണി തുടങ്ങി

24 SEPTEMBER 2025 04:25 PM IST
മലയാളി വാര്‍ത്ത

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് എത്തിച്ചത് സാക്ഷാല്‍ അയ്യപ്പനെന്ന്. രാഹുലിനെ പിന്തുണയ്ക്കുന്നവരുടെ വെളിപ്പെടുത്തല്‍. വിവാദങ്ങളുടെ പടുകുഴിയില്‍ നിന്ന് തലപൊക്കി രാഹുല്‍ നേരെ പോയത് ശബരിമലയ്ക്ക് ആയിരുന്നു. സെപ്റ്റംബര്‍ 18ന് രാഹുല്‍ ശബരിമലയിലെത്തി ദര്‍ശനം നടത്തി. ശബരിമലയിലെത്തി അയ്യപ്പനോട് രാഹുല്‍ മാളികപ്പുറത്തമ്മയുടെ നമ്പര്‍ ചോദിച്ചെന്ന് ഡിവൈഎഫ്‌ഐക്കാര്‍ സോഷ്യല്‍മീഡിയയില്‍ ട്രോളി. പരിഹസിച്ചവന്മാരുടെ അണ്ണാക്കിലെ പിരിവെട്ടിച്ചാണ് രാഹുല്‍ പാലക്കാട് കാല് കുത്തിയിരിക്കുന്നത്. പ്രതിഷേധിക്കാനില്ലെന്നും പറഞ്ഞ് സിപിഎം ഓടി. പക്ഷെ പ്രതിഷേധിക്കാന്‍ ആളെയിറക്കി ഡിവൈഎഫ്‌ഐ. രാഹുലിന്റെ ഓഫീസിലേക്ക് ചൂലുംകെട്ടുമായ് പോകാന്‍ സഖാത്തികളെ അണിനിരത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ. ആ പോക്ക് പാലക്കാട് നിര്‍ത്തണ്ട നേരെ കൊല്ലത്തേക്കും പോകട്ടെ. അവിടെ എംഎല്‍എ ഓഫീസില്‍ ഒരു കാട്ടുകോഴിയുണ്ട് മുകേഷ്. സഖാത്തികള്‍ ചെന്ന് ആട്ടിയിറക്കെന്ന് രാഹുല്‍ ഗ്രൂപ്പ് പൊട്ടിച്ചു.

പാലക്കാട് രാഹുല്‍ എത്തിയതോടെ എംഎല്‍എയുടെ ലുക്കും ചര്‍ച്ചയായ് മാറുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തിയിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ശബരിമലയില്‍ പോയി വന്ന ആ ഗെറ്റപ്പ് രാഹുല്‍ മാറ്റിയിട്ടില്ല. പണ്ടത്തെ ആ പ്രസരിപ്പ് രാഹുലിന്റെ മുഖത്ത് ഇല്ല. ചെറിയ അവശത ഉള്ളത് പോലെ. വേട്ടയാടപ്പെട്ടവന്റെ അവശത ആ മുഖത്ത് കാണാനുണ്ട്. എന്നാല്‍ പ്രതിഷേധക്കാര്‍ വളയാന്‍ വന്നപ്പോള്‍ ആ പഴയ രാഹുല്‍ പരകായപ്രവേശം ചെയ്തു. രാഹുല്‍ ഈശ്വറുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ രാഹുല്‍ പറയുന്നുണ്ടായിരുന്നു വലിയ ട്രോമയിലൂടെയാണ് കടന്ന് പോകുന്നത്. രാത്രിയില്‍ ഒന്ന് ഉറങ്ങണമെങ്കില്‍ പാരസെറ്റമോള്‍ കഴിക്കണം. എംഎല്‍എ ആകണമെന്നോ മന്ത്രിയാകണമെന്നോ ഒന്നും അല്ല വീടിന് പുറത്തേക്ക് ഇറങ്ങണം എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഈ ഓഡിയോ പരിഹസിച്ച് ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരുന്നു. പാലക്കാട് എംഎല്‍എ രാഹുലിന്റെ അടൂരിലെ വീട്ടിലേക്ക് പാരസെറ്റാമോള്‍ അയച്ചു. ചുറ്റുകൂടി കൂടെയുള്ളവരും ശത്രുക്കളും കടിച്ച് കീറിയിട്ടും രാഹുല്‍ ചാകുന്നില്ല വാലില്‍ ജീവന്‍ പിടയ്ക്കുന്നു.

രാഹുല്‍ പാലക്കാട് എത്തിയതിനും മുകേഷിന് തെറിവിളി. രാഹുല്‍ ശബരിമലയിലേക്കും ഇപ്പോള്‍ പാലക്കാടേക്കും എംഎല്‍എയുടെ ഔദ്യോഗിക കാറിലാണ് എത്തിയത്. എന്നാല്‍ മുകേഷ് സഖാവ് കൊല്ലത്തു നിന്ന് പ്രതിഷേധം ഭയന്ന് ഓടിയത് എംഎല്‍എ കാറ് ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലെന്ന്. രാഹുല്‍ മാങ്കൂട്ടത്തിനെ ഇത്രയും വളര്‍ത്തിയത് സിപിഎമ്മുകാരാണ്. എകെജി സെന്ററിന്റെ തിരക്കഥയ്ക്ക് എഫ്‌ഐആറിട്ട ക്രൈംബ്രാഞ്ചിന്റെ നാടകം മുതലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ കൂടിയത്. സ്വന്തം കൂട്ടത്തിലെ കോഴികളെ അട്ടത്ത് സൂക്ഷിച്ചിട്ട് രാഹുലിനെ വേട്ടയാടാനിറങ്ങിയ ഇടത് നിലപാട് ജനം ചോദ്യം ചെയ്ത തുടങ്ങിയതോടെ കളിമാറി. ഒരു പരാതിക്കാരി പോലും ഇല്ലാത്ത കേസില്‍ രാഹുലിനെ പൂട്ടാനുള്ള സര്‍ക്കാര്‍ നീക്കം ചോദ്യം ചെയയ്‌പ്പെട്ടു. പാലക്കാട് കാലുകുത്തിയ രാഹുലിനെ പൊതിഞ്ഞ് ജനങ്ങള്‍. സ്‌നേഹം പങ്കുവെക്കലും ചേര്‍ത്തുപിടിക്കലും കണ്ട് സഖാക്കളുടെ പിരിവെട്ടുന്നു. ഞങ്ങള്‍ക്ക് ഇങ്ങനെ അല്ലല്ലോ കിട്ടിയതെന്ന് ഇടത് കരച്ചില്‍. ഞങ്ങളുടെ മുകേഷ് സഖാവ് പെണ്ണ് കേസ് ഒതുക്കി നേരെ മണ്ഡലത്തില്‍ ചെന്നപ്പോള്‍ പച്ചത്തെറിവിളിയും പെണ്ണുങ്ങളുടെ വക പുലയാട്ടും ആണല്ലോ കിട്ടിയത്. ലോ ലവന്‍ ആ രാഹുലിനും നേരെ പെണ്ണ് കേസല്ലെയെന്ന് ഡിവൈഎഫ്‌ഐക്കാരുടെ കരച്ചില്‍. രാഹുലിനെ പാലക്കാട് നിന്ന് അടിച്ചോടിക്കുമെന്നാണ് ഡിവൈഎഫ്‌ഐക്കാരുടെ പ്രഖ്യാപനം.

പാത്തും പതുങ്ങിയും അല്ല ജനപ്രതിനിധി പാലക്കാട് എത്തേണ്ടതെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ പറഞ്ഞു. ഔദ്യോഗിക പരുപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. വ്യക്തിപരമായ പരുപാടികള്‍ പങ്കെടുക്കുന്നതില്‍ പ്രശ്‌നമില്ല. എംഎല്‍എ ഓഫീസില്‍ കയറാന്‍ അനുവദിക്കില്ലെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. ഷാഫി പറമ്പിലിന്റെ പിന്തുണയോടെയാണ് രാഹുലിന്റെ യാത്രയെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ കെ ഷാനിബും പറഞ്ഞു. പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ പ്രതിഷേധമുണ്ടാകും. പ്രതിഷേധങ്ങള്‍ക്കൊപ്പം ഡിവൈഎഫ്‌ഐ ഉണ്ടാകുമെന്നും ഷാനിബ് പറഞ്ഞു. നിയമസയില്‍ എത്താത്ത രാഹുല്‍ മണ്ഡലത്തിലെത്താന്‍ സജീവമായി തയ്യാറെടുക്കുകയാണെന്ന സൂചന ലഭിച്ചിരുന്നു. നിയമസഭയില്‍ ആദ്യ ദിനം മാത്രമാണ് രാഹുല്‍ പങ്കെടുത്തത്. സഭയിലെത്തരുതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്നാണ് രാഹുല്‍ സഭയിലെത്തിയത്.

കൂടെ നിന്ന് രാഹുലിന്റെ കാല് വാരിയത് സതീശന്‍ തന്നെയാണെന്ന് രാഹുല്‍ ഷാഫി ഗ്രൂപ്പിന്റെ വിമര്‍ശനം. ഇപ്പോഴും സൈബറിടത്തില്‍ സതീശന്‍ അടി ഇരന്ന് വാങ്ങുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാന യുഡിഎഫ് നയവിശദീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാടുമായി ബന്ധപ്പെട്ട ഒരു വിഷയം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നിലെത്തി. ഇതിനെത്തുടര്‍ന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും എല്ലാവരും ചേര്‍ന്ന് ഒരു തീരുമാനം എടുത്തു. ആ തീരുമാനം പാലക്കാട് എംഎല്‍എയുടെ കാര്യത്തില്‍ നടപ്പാക്കി. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അത് പാര്‍ട്ടി എടുത്ത തീരുമാനമാണ്.' ഈ തീരുമാനം ഏകകണ്ഠമായി എടുത്തതാണെന്നും, ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം തീരുമാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് യു ഡി എഫ് എംഎല്‍എയ്ക്ക് പാതയൊരുക്കിയിരുന്നു. മുന്നണിയുടെ പാലക്കാട് ജില്ലാ ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലമാണ് രാഹുലിനെ സ്വാഗതം ചെയ്തത്. രാഹുല്‍ വിഷയത്തില്‍ മുസ്ലിം ലീഗിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു വരും. പാലക്കാടിന് നാഥനില്ലെന്ന കാര്യം ഉടന്‍ പരിഹരിക്കപ്പെടും. രാഹുല്‍ വിഷയം വോട്ടര്‍മാരെ ബാധിക്കില്ല. ജനങ്ങള്‍ക്ക് ഇടയില്‍ ഈ വിഷയം ചര്‍ച്ച ആയിട്ടില്ല. തിരഞ്ഞെടുപ്പിനെ രാഹുല്‍ വിവാദം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മരണവീടുകള്‍ സന്ദര്‍ശിച്ചു കൊണ്ടാണ് രാഹുല്‍ പ്രതിഷേധക്കാരുടെ കയ്യില്‍ പെടാതെ രക്ഷപ്പെട്ടു കൊണ്ടിരിക്കുന്നുവെന്ന് ചില മാധ്യമവാര്‍ത്തകള്‍ പുറത്ത് വന്നു. പ്രതികരണം അറിയാനായി മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും രാഹുല്‍ പിടികൊടുക്കാതെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ഓടിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളും കടകളും സന്ദര്‍ശിച്ച് തടിതപ്പാനാണ് നീക്കമെന്നും വാര്‍ത്തകള്‍ വന്നു. എംഎല്‍എ ഓഫീസില്‍ എത്തുമെന്നും മാധ്യമങ്ങളെ കാണുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടി പറയുമെന്നും രാഹുല്‍ തുറന്നടിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവിയറിന്റെ സഹോദരന്‍ മരിച്ചതിനെ തുടര്‍ന്ന് ആ വീട്ടിലാണ് രാഹുല്‍ ആദ്യം സന്ദര്‍ശനം നടത്തിയത്. മരിച്ച കെ.പി.സി.സി മുന്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ പി.ജെ. പൗലോസിന്റെ വീട് സന്ദര്‍ശിച്ചു. രാഹുലിന് പൂര്‍ണ്ണ പിന്തുണ നല്‍കി എ ഗ്രൂപ്പ് നേതാക്കള്‍ ഒപ്പം തന്നെയുണ്ട്.

ദിലീപ് കേസിന് സമാനമായ രീതിയിലാണ് റിപ്പോര്‍ട്ടര്‍ ടിവി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവും കൈകാര്യം ചെയ്യുന്നതെന്ന് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കുരുക്കു മുറുകുന്നുവെന്നാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ പുതിയ വാര്‍ത്തയെന്ന് രാഹുല്‍ ഇശ്വര്‍ വിമര്‍ശിച്ചു. റിപ്പോര്‍്ട് ടിവിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശിച്ചത്.

വ്യക്തിപരമായിട്ട് എനിക്ക് ഇവരേയെല്ലാം ഇഷ്ടമാണ്. ഒരിക്കലും ഇവരെ ട്രോള്‍ ചെയ്യാനോ നെഗറ്റീവ് പറയാനോ ഒന്നുമല്ല. വിമര്‍ശനം ഉണ്ട് പക്ഷേ അധിക്ഷേപം ഒന്നുമില്ല. അതായത് നികേഷ് കുമാര്‍ സാറിനെ എനിക്ക് വളരെ ഇഷ്ടമാണ്. ശബരിമല ദേവപ്രശ്‌നം കള്ളത്തരത്തില്‍ നടന്നപ്പോള്‍ അതൊക്കെ എക്‌സ്‌പോസ് ചെയ്യാന്‍ സാധിച്ചത് നികേഷ് സാറിലൂടെയാണ്. നികേഷ് സാറിന്റെ ദിലീപേട്ടനോടുള്ള ആറ്റിറ്റിയൂഡില്‍ മാത്രമേ എനിക്ക് എതിരുള്ളൂ. അതേപോലെ ഡോക്ടര്‍ അരുണ്‍ എന്റെ സീനിയര്‍ ആണ്, എനിക്ക് ഇഷ്ടമാണ്. പണ്ട് അരുണ്‍ ചേട്ടാ എന്നാ വിളിച്ചിരുന്നത്. ഇപ്പോള്‍ അരുണ്‍ജി എന്നോ ഡോക്ടര്‍ അരുണ്‍ എന്നെ വിളിക്കാറുള്ളൂ. ശ്രീ അരുണ്‍ രാഹുല്‍ മാന്‍കൂട്ടത്തിനോടുള്ള ഈ നിലപാട് തെറ്റാണെന്ന് ഒഴിച്ചു വെച്ചാല്‍ പുള്ളി നല്ലതാണ്. ഇതിന്റെ പിന്നില്‍ അമിത ഫെമിനിസ്റ്റ് താല്പര്യങ്ങളാണ്. അല്ലാതെ സാമുദായികമായി ഒന്നും ഇല്ല. കാരണം നാല് നായന്മാരാണ്. നായന്മാരുടെ തമ്മില്‍ അടി തീര്‍ക്കുക എന്നതാണ് ഇപ്പോഴത്തെ നമ്മുടെ പ്രധാന ജോലി എന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു.

ദിലീപിനെ ഇപ്പം കുരുക്കം, ക്രൈം ബ്രാഞ്ച് ശബ്ദശകലങ്ങള്‍ പിടിച്ചു, ദിലീപ് കുരുക്കില്‍, ദിലീപിന് കഴുത്തില്‍ കുരുക്ക് മുറുകുന്നു എന്നൊക്കെ പറഞ്ഞത് പോലെയാണ് ഇപ്പോള്‍ ഡോക്ടര്‍ അരുണ്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു എന്ന് പറയുന്നത്. യഥാര്‍ത്ഥത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കുരുക്കില്‍ എന്ന് പറയുന്നത് ഈ മീഡിയ വഴി കേസ് നടത്തുന്ന ഒരു ശീലമാണ്. അതായത് എല്ലാദിവസവും മീഡിയ വഴി ഇങ്ങനെ പ്രഷര്‍ കൊടുക്കും, മീഡിയ വഴി എന്തോ വലിയ കാര്യങ്ങള്‍ സംഭവിക്കുന്നു എന്ന് പറയും. ഇതിലൂടെ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തും.
കാണുന്ന ചില പോലീസുകാര്‍ എന്റെ തല എന്റെ ഫുള്‍ ഫിഗറും കൂടെ ടിവിയില്‍ വരണം എന്ന് ഇന്ന് നടപടി എടുക്കും നാളെ നടപടി എടുക്കും എന്ന് പറയും. ഇതിന്റെ സീരിയസ്‌നെസ്സ് എന്ന് പറഞ്ഞാല്‍ വിജയ ബാബു കോടതിയുടെ അനുമതിയോടുകൂടി കോടതിയില്‍ കീഴടങ്ങാന്‍ വന്നപ്പോള്‍ കേരള പോലീസിലെ ചില ആള്‍ക്കാര് കോടതിയില്‍ ചെന്ന് എയര്‍പോര്‍ട്ടില്‍വെച്ച് അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമര്‍പ്പിച്ചു. 'എന്തിനാണ് അതൊക്കെ, മീഡിയക്കാരെ കാണിക്കാനല്ലെ? അത് ഒന്നും വേണ്ട' എന്നായിരുന്നു അന്ന് കോടതി പറഞ്ഞത്.

മീഡിയയില്‍ വിഷയം ഇങ്ങനെ ലൈവ് ആയി നില്‍ക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സമ്മര്‍ദ്ദം ഉണ്ടാകും. ആ സമ്മര്‍ദത്തിന്റെ ഭാഗമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു എന്നൊക്കെ അടിച്ച് വിടുന്നത്. റിപ്പോര്‍ട്ടറിലെ പ്രധാന വാര്‍ത്തകളില്‍ ഒന്ന് രാഹുലിന് കുരുക്ക് മുറുകുന്നു എന്നുള്ളതാണ്. രാഹുലിനെതിരെയുള്ള ലൈംഗിക അതിക്രമ കേസ് എന്നൊക്കെ പറയുന്നു. ഇതിലെ ലൈംഗിക അതിക്രമം എന്താണ് എന്നുള്ളത് നമുക്ക് പിന്നീട് നോക്കാം. പുറത്തുവരാത്ത ടെലിഗ്രാം ചാറ്റുകളും ശബ്ദരേഖകളും ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നുവെന്നാണ് നമ്മുടെ റോഷി പാല്‍ജിയുടെ വാര്‍ത്ത. 11ല്‍ ഒന്‍പത് പരാതികള്‍ രേഖപ്പെടുത്തി എന്നൊക്കെ പറയുന്നു. അതില്‍ അഞ്ച് പരാതികളും രാഹുലിന് അനുകൂലമാണെങ്കിലും പുള്ളി അതൊന്നും പറയുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (28 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (53 minutes ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (1 hour ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (2 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (2 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends