ഹരിപ്പാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നാല് പേര്‍ പിടിയില്‍

ഹരിപ്പാട് ചേപ്പാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനില്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയിലായി. സി.പി.എം മുന്‍ പഞ്ചായത്തംഗം പ്രകാശന്‍, ബ്രാഞ്ച് സെക്രട്ടറിമാരായ അനീഷ്, ശരത്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ സുനില്‍ എന്നിവരാണ് ബുധനാഴ്ച അര്‍ധരാത്രിയോടെ പിടിയിലായത്. ഇനിയും പ്രതികള്‍ പിടിക്കപ്പെടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചേപ്പാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ഏവൂര്‍ വടക്ക് സുനി ഭവനത്തില്‍ സുന്ദരന്റെ മകന്‍ സുനില്‍കുമാര്‍ (28) ദാരുണമായി കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെയും ഭാര്യയുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും കണ്‍മുന്നിലിട്ട് ആക്രമികള്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ സുനില്‍കുമാര്‍, രണ്ട് വര്‍ഷം മുമ്പാണ് ഡി.വൈ.എഫ്.ഐ വിട്ട് യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























