സങ്കടക്കാഴ്ചയായി... ട്രെയിന്‍ യാത്രക്കിടെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞ് വീണ യുവാവിന് പ്ലാറ്റ്‌ഫോമില്‍ ദാരുണാന്ത്യം

ട്രെയിനിൽ സഞ്ചരിക്കവേ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് പ്ലാറ്റ്‌ഫോമില്‍ ദാരുണാന്ത്യം. ആംബുലന്‍സ് സേവനം ലഭ്യമായിരുന്നെങ്കില്‍ രക്ഷിക്കാനാകുമായിരുന്നെന്ന് വീട്ടുകാര്‍. ചാലക്കുടി കോടശ്ശേരി മാരാംകോട് സ്വദേശി മുണ്ടേപ്പിള്ളി വീട്ടില്‍ സുബ്രന്‍ മകന്‍ ശ്രീജിത്ത്(26) ആണ് മരിച്ചത്.
മുംബൈ-എറണാകുളം ഓഖ എക്സ്പ്രസില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഹൈദരാബാദില്‍ നിന്നും തിരിച്ച് വരുന്ന വഴി ഷൊര്‍ണ്ണൂരെത്തിയതോടെ യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു.
യാത്രക്കാര്‍ വിവരമറിച്ചതിനെ തുടര്‍ന്നെത്തിയ ടിടിആറും സംഘവും അടിയന്തര ചികിത്സ നല്കാനായി മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താനായി തീരുമാനിച്ചതു പ്രകാരം ബന്ധപ്പെട്ട സ്റ്റേഷനിലെ സ്റ്റേഷന്‍മാസ്റ്ററെ വിവരമറിക്കുകയും ചെയ്തു.
എന്നാല്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷനില്‍ യുവാവിനെ ഇറക്കിയെങ്കിലും ആശുപത്രിയിലെത്തിക്കാനുള്ള ഒരു സൗകര്യവും ചെയ്തില്ലെന്നാണ് വീട്ടുകാരുടെ ആക്ഷേപം. മുന്‍കൂട്ടി അറിയിച്ചിട്ടും ആംബുലന്‍സ് സൗകര്യം പോലും ഒരുക്കിയില്ലെന്നും അവർ ആരോപിക്കുന്നു.
"
https://www.facebook.com/Malayalivartha