500 രൂപ മാറ്റിവെക്കാൻ പലപ്പോഴും കഴിയാറില്ല.... ഭാഗ്യക്കുറി അടിച്ചെന്നു കരുതി ഒന്നിനും ഒരുമാറ്റവുമുണ്ടാകില്ല; ജോലിക്ക് പോകും: ഭാഗ്യശാലിയുടെ പ്രതികരണം: രണ്ട് ദിനം മനഃസമാധാനം നഷ്ടപെട്ട നെട്ടൂരിലെ വീട്ടമ്മ...

‘ഭാഗ്യക്കുറി അടിച്ചെന്നു കരുതി ഒന്നിനും ഒരുമാറ്റവുമുണ്ടാകില്ല. ചൊവ്വാഴ്ച മുതൽ ജോലിക്കു പോകും. 12 വർഷമായി അവിടെ ജോലി ചെയ്യുന്നു. ഒരുദിവസത്തെ അവധി പറഞ്ഞാണു പോന്നത്. അവരോടും ഒന്നും പറഞ്ഞിരുന്നില്ല... ഇത്തവണത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമാടിച്ച ചേർത്തല തൈക്കാട്ടുശ്ശേരി നെടുംചിറ വീട്ടിൽ ശരത് എസ്. നായരുടെ വാക്കുകളാണിത്. 500 രൂപ മാറ്റിവെക്കാൻ പലപ്പോഴും കഴിയാറില്ല. അതിനാൽ ഇതുവരെ ബമ്പറെടുത്തിട്ടില്ല. അപ്പോഴാണ് ഇത്തവണത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പു മാറ്റിവെച്ച വാർത്തയറിഞ്ഞത്. എന്നാൽ, ഇത്തവണ ഒന്നെടുത്തേക്കാമെന്നു കരുതി. ഒന്നാം സമ്മാനമടിക്കുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല. ചെറിയ ഭാഗ്യക്കുറികൾ വല്ലപ്പോഴും എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ സമ്മാനമടിച്ചിട്ടില്ല’- എന്നാണ് ശരത് പറയുന്നത്.
ഇതിനിടെ തന്നെ നെട്ടൂരിലെ വീട്ടമ്മ ആഹ്ലാദത്തിലാണ്. ലോട്ടറി അടിച്ചില്ലെന്ന് തെളിഞ്ഞതിന്റെ ആശ്വാസം. ബംപറടിച്ച ടിക്കറ്റ് വിറ്റ നെട്ടൂരിലെ ഏജന്റ് ലതീഷ് ഞായറാഴ്ച നടത്തിയ വെളിപ്പെടുത്തലു കാരണം സമാധാനം പോയ ഒരു വീട്ടമ്മയുണ്ടായിരുന്നു. ഈ വീട്ടമ്മയ്ക്കാണ് ലോട്ടറി അടിച്ചതെന്നായിരുന്നു ലതീഷ് പറഞ്ഞത്. വീട്ടമ്മ ഉടന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിക്കുമെന്നും പറഞ്ഞു. പിന്നീട് ജനക്കൂട്ടത്തെ ഭയന്ന് എത്തില്ലെന്നും അറിയിച്ചു. എന്നാല്‍ വീട് ഏതാണെന്ന് മാധ്യമങ്ങള്‍ അറിയുകയും ചെയ്തു.
ഇതോടെ വീട്ടമ്മയുടെ സമാധാനം പോയി. അടിയ്ക്കാത്ത ലോട്ടറിയുടെ പേരില്‍ കോടിപതി ചര്‍ച്ചയിലും എത്തി. നെട്ടൂരില്‍ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീക്കാണ് ബംപറടിച്ചതെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു ലതീഷ് പറഞ്ഞത്.
ലതീഷിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന്, ബംപറടിച്ചെന്നു സംശയിച്ചിരുന്ന സ്ത്രീയുടെ വീടിനെ ചുറ്റിപ്പറ്റിയായിരുന്നു പിന്നീട് വാര്‍ത്താ ചാനലുകളും മറ്റും. തനിക്ക് സമ്മാനമടിച്ചിട്ടില്ലെന്ന് ഇവര്‍ പലയാവര്‍ത്തി പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. മാധ്യമങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വീണ്ടും ഇവരുടെ വീട് കേന്ദ്രീകരിച്ച് തമ്പടിച്ചു. നാട്ടുകാര്‍ മാധ്യമ സംഘങ്ങളെ ഇവിടെനിന്ന് ഓടിക്കേണ്ടിവരുമെന്ന് പറയുകയും ചെയ്തു. സ്ത്രീ ടിക്കറ്റുമായി ബാങ്കിലേക്ക് പോകുന്നതും ഫോട്ടോ പകര്‍ത്താനായും കാത്തിരുന്നു. ഇതിനിടെയാണ് തറവൂരിലെ ഭാഗ്യവാന്റെ കഥ പുറത്തായത്.
https://www.facebook.com/Malayalivartha