അൽ ഹസ്സയിൽ ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

സങ്കടമടക്കാനാവാതെ.... സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ കഴിഞ്ഞ ദിവസം മരിച്ച നവോദയ സാംസ്കാരികവേദി റാക്ക ഏരിയ പോർട്ട് യൂണിറ്റ് അംഗം ബർണാഡ് സാബിന്‍റെ മൃതദേഹം നവോദയ കേന്ദ്ര സാമൂഹ്യക്ഷേമ കമ്മറ്റിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു.
കന്യാകുമാരി ജില്ലയിലെ മാടത്തട്ടുവിള സ്വദേശി ആയ ബർണാഡ് സാബിൻ (30) ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം അൽ ഹസ്സയിൽ മരണമടയുകയായിരുന്നു. തുടർന്ന് നവോദയ അൽ ഹസ്സ റീജിയൻ സാമൂഹ്യക്ഷേമ ജോയിന്‍റ് കൺവീനർ സുനിൽ തലശ്ശേരിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ അയക്കുന്നതിനാവശ്യമായ നടപടികൾ പൂർത്തീകരിച്ചു.
തമിഴ്നാട്ടിലെ സ്വദേശത്തേക്ക് മൃതദേഹം എത്തിക്കുന്നതിനായി തമിഴ്നാട് ക്ഷീരവികസന മന്ത്രി മനോ തങ്കരാജുമായി ബന്ധപ്പെടുകയും അദ്ദേഹം ബർണാഡിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മൃതദേഹം വീട്ടിൽ എത്തിച്ചു സംസ്കരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha