ഇപിഎല്ലിന്റെ ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി മലയാളി താരം സഞ്ജു സാംസൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൻറെ ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി മലയാളി താരം സഞ്ജു സാംസണെ നിയമിച്ചു. ഇന്ത്യയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള ഇപിഎല്ലിൻറെ പദ്ധതികളുടെ ഭാഗമായാണ് സഞ്ജുവിനെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുത്തത്.
ഇപിഎല്ലിൻറെ ബ്രാൻഡ് പ്രോത്സാഹിപ്പിക്കുന്നതിലും രാജ്യത്തുടനീളമുള്ള ആരാധകരുമായി സംവദിക്കുന്നതിലും സഞ്ജു നിർണായക പങ്ക് വഹിക്കുമെന്ന് പ്രീമിയർ ലീഗ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൻറെ ഭാഗമായി, മുംബൈയിൽ നടന്ന പ്രീമിയർ ലീഗ് ആരാധക കൂട്ടായ്മയിൽ സാംസൺ മുൻ ഇംഗ്ലണ്ട് താരവും ലിവർപൂൾ സ്‌ട്രൈക്കറുമായിരുന്ന മൈക്കൽ ഓവനും സംവദിച്ചു. നെസ്കോ സെൻററിൽ നടന്ന ഫാൻ-പാർക്ക് ശൈലിയിലുള്ള സ്‌ക്രീനിംഗും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളും പരിപാടിയിലുണ്ടായിരുന്നു.
പരിപാടിയിൽ പങ്കെടുത്ത ആഴ്‌സണൽ ആരാധകരുടെ എണ്ണത്തിൽ ഓവൻ ആശ്ചര്യം പ്രകടിപ്പിച്ചു, ഇത് ഇന്ത്യയിൽ വളർന്നുവരുന്ന ഫുട്‌ബോൾ സംസ്കാരത്തെ എടുത്തുകാണിക്കുന്നുവെന്ന് ഓവൻ പറഞ്ഞു.
ഇ.പി.എല്ലുമായുള്ള ബന്ധത്തിന് പുറമേ, ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) പ്രമുഖ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ബ്രാൻഡ് അംബാസഡർ കൂടിയായിരുന്നു സഞ്ജു സാംസൺ.
അതേസമയം ഇപിഎൽ അംബാസഡറായി സഞ്ജുവിൻറെ നിയമനം കേരളത്തിലെ പുതിയ തലമുറയിലെ ഫുട്‌ബോൾ പ്രേമികൾക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇപിഎൽ അധികൃതർ വ്യക്തമാക്കി.
തൻറെ ജനപ്രീതി പ്രയോജനപ്പെടുത്തി ക്രിക്കറ്റും ഫുട്‌ബോളും തമ്മിലുള്ള വിടവ് നികത്താനും കേരളത്തിൽ കൂടുതൽ മികച്ച കായിക അന്തരീക്ഷം ഒരുക്കാനും സഞ്ജുവിൻറെ സാന്നിധ്യം പ്രയോജനപ്പെടുമെന്ന് ഇപിഎൽ അധികൃതർ .
https://www.facebook.com/Malayalivartha