സാമ്പത്തിക ശേഷിയുള്ള കുട്ടികളുമായി സൗഹൃദത്തിലാകും; തക്കം നോക്കി റൂമുകളില്‍ ലഹരി ഒളിപ്പിക്കും: പിന്നാലെ പോലീസ് പരിശോധനയും അറസ്റ്റും: കേസുകളില്ലാതെ പുറത്തിറക്കാനായി ഇടനിലക്കാരായി ലഹരിസംഘത്തില്‍പെട്ടവര്‍: സംഘാംഗമായ യുവതിയുടെ ഭർത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ...

ബെംഗളൂരുവിൽ വിദ്യാർത്ഥികളെ കുടുക്കുന്ന ഡ്രഗ് മാഫിയ പ്രവർത്തിക്കുന്നു എന്ന റിപ്പോർട്ടുകൾ അടുത്തിടെയായിട്ട് കൂടുകയാണ്. പെൺകുട്ടികളെയും ആൺകുട്ടികളെയും ഉപയോഗിച്ച് മയക്കുമരുന്നിൽ കുടുക്കി, വ്യാജകേസുകൾ ഉണ്ടാക്കി, പിന്നീട് കുടുംബങ്ങളിൽ നിന്ന് പണം പിടിച്ചെടുക്കുന്ന സംഘങ്ങളാണ് വർദ്ദിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യൂട്യൂബ് ചാനലുകളിൽ ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള വാർത്തകൾ നിറയുകയാണ്. മലയാളി വിദ്യാര്‍ഥികളെ ലഹരി കേസുകളില്‍പെടുത്തി പണം തട്ടാന്‍ ബെംഗളുരുവില്‍ വന്‍ മാഫിയ. വിദ്യാര്‍ഥികളുടെ താമസസ്ഥലങ്ങളില്‍ ലഹരിയെത്തിച്ച ശേഷം പൊലീസിനെ അറിയിച്ച് റെയ്ഡ് നടത്തിച്ചാണ് തട്ടിപ്പ്.
കേസുകളില്‍ നിന്നൊഴിവാക്കാന്‍ മധ്യസ്ഥരായെത്തുന്ന സംഘം അടിച്ചെടുക്കുന്നത് ലക്ഷങ്ങള്‍ ആണ്. സപ്തഗിരി, ആര്‍.ആര്‍. ആചാര്യ കോളേജുകള്‍ക്കിടിയിലെ സ്ഥലം കേന്ദ്രീകരിച്ചാണു സംഘത്തിന്റെ പ്രവര്‍ത്തനം. സാമ്പത്തിക ശേഷിയുള്ള കുട്ടികളുമായി സംഘാംഗങ്ങള്‍ സൗഹൃദത്തിലാകും. അടിക്കടി താമസസ്ഥലത്തെത്തി ബന്ധം സുദൃഢമാക്കും. തക്കം നോക്കി റൂമുകളില്‍ ലഹരി ഒളിപ്പിക്കും. ലഹരിക്കെണി തയാറായാല്‍ പൊലീസിനെ അറിയിക്കും.
പൊലീസ് റെയ്ഡ് നടത്തും. പിടിയിലായ കുട്ടികളെ കേസുകളില്ലാതെ പുറത്തിറക്കാനായി ഇടനിലക്കാര്‍ രംഗത്തെത്തുന്നതാണ് അടുത്തഘട്ടം. ലഹരിസംഘത്തില്‍പെട്ടവര്‍ തന്നെയാണ് ഈ ഇടനിലക്കാരും. ലക്ഷങ്ങള്‍ വിലപേശി വാങ്ങി കേസില്ലാതെ കുട്ടികളെ ഇറക്കികൊടുക്കുന്നതാണു രീതി. അടുത്തിടെ മഹാലക്ഷ്മി നഗര്‍ പൊലീസെന്നവകാശപ്പെട്ടെത്തിയ സംഘത്തിന്‍റെ വലയില്‍പെട്ട മലപ്പുറത്തെ വിദ്യാര്‍ഥിയുടെ രക്ഷിതാവിന് നല്‍കേണ്ടിവന്നത് ലക്ഷം.
ബാംഗ്ലൂരിലെ കോളേജുകളിൽ നടക്കുന്ന കുട്ടികളെ ടാർഗറ്റ് ചെയ്തു നടക്കുന്ന ഒരു സ്കാമിനെ പറ്റി ആണ് വീഡിയോകൾ നിറയുന്നത്. ഇതിൽ ചർച്ചാ വിഷയമാകുന്നത് ശാലോം എന്ന് പറയുന്ന ഒരു പയ്യന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്. ഈ ശാലോമിന്റെ ഭാര്യ ഒരു ഡ്രഗ് ഡീലറാണ് എന്നാണ് ഈ വിഡിയോയിൽ പറയുന്നത്. ആളുകളെ വശീകരിച്ച് ഡ്രഗ്ഗിന് അടിമയാക്കി അവരെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഗ്യാങിലെ മുഖ്യ കണ്ണി...
https://www.facebook.com/Malayalivartha