ഒരു ബിരിയാണിയും ഉറക്കവും കൊണ്ട് ശരിയാകാത്തതൊന്നുമില്ല വാഹനാപകടത്തിന് ശേഷം വിജയ് ദേവരകൊണ്ട

തെലുങ്ക് താരം വിജയ് ദേവരകൊണ്ട പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന്റെ കാർ ഹൈവേയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഭാഗ്യവശാൽ, വിജയ്‌ക്കോ കുടുംബത്തിനോ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
നന്ദികോട്കൂറിൽ നിന്ന് പെബ്ബെയറിലേക്ക് ആടുകളെ കയറ്റി വരികയായിരുന്ന ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്നാണ് ദേശീയപാത 44 ലെ വരസിദ്ധി വിനായക കോട്ടൺ മില്ലിന് സമീപമാണ് അപകടം നടന്നത്. തുടർന്ന് വിജയ്‌യുടെ കാർ എതിർ പാതയിൽ നിന്ന് വന്ന ബൊലേറോ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ലെക്സസ് LM350h എന്ന കാറിന് കേടുപാടുകൾ സംഭവിച്ചു. കേടുപാടുകൾ ഉള്ള വാഹനത്തിന്റെ വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത് ആരാധകരെ ആശങ്കയിലാഴ്ത്തി. അപകടത്തിൽപ്പെട്ട മറ്റേ കാർ നിർത്താതെ ഹൈദരാബാദിലേക്ക് നീങ്ങിയതായി റിപ്പോർട്ടുണ്ട്. അദ്ദേഹത്തിന്റെ ഡ്രൈവർ ലോക്കൽ പോലീസിൽ പരാതി നൽകി, പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം, എല്ലാം ശരിയാണെന്ന് വിജയ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ :
എല്ലാം ശരിയാകും. കാറിന് ഒരു അപകടം പറ്റി, പക്ഷേ ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു. പോയി ഒരു സ്ട്രെങ്ത് വർക്ക്ഔട്ടും ചെയ്തു, ഇപ്പോഴാണ് വീട്ടിലേക്ക് വന്നത്.
എന്റെ തല വേദനിക്കുന്നു, പക്ഷേ ഒരു ബിരിയാണിയും ഉറക്കവും കൊണ്ട് ശരിയാകാത്തതൊന്നുമില്ല. അതുകൊണ്ട് എല്ലാവർക്കും എന്റെ സ്നേഹവും ആലിംഗനങ്ങളും. ഈ വാർത്ത നിങ്ങളെ സമ്മർദ്ദത്തിലാക്കരുത്.
ഒക്ടോബർ 3 ന് വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും രഹസ്യമായി വിവാഹനിശ്ചയം നടത്തിഎന്ന റിപ്പോർട്ടുകൾ വന്നിരുന്നു. വിജയ്‌യും രശ്മികയും 2026 ഫെബ്രുവരിയിൽ വിവാഹിതരാകുമെന്ന് പ്രതീക്ഷിക്കുന്നു . ദമ്പതികൾ ഇതുവരെ വാർത്ത സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ഗീതാ ഗോവിന്ദം , ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിൽ വിജയ്‌യും രശ്മികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha