ആറ്റിങ്ങലിൽ വാഹനാപകടത്തിൽ അച്ഛനും മകനും പരുക്ക്... മത്സ്യം കയറ്റി വന്ന ലോറി കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്...

ആറ്റിങ്ങലിൽ വാഹനാപകടത്തിൽ അച്ഛനും മകനും പരിക്ക്. മേലാറ്റിങ്ങൽ സ്വദേശിയായ സുബിൻ, 14 വയസുള്ള മകൻ സിദ്ധി എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരേയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മത്സ്യം കയറ്റി വന്ന ലോറി കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും അടുത്ത പുരയിടത്തിലേക്ക് തെന്നിമാറി വീഴുകയായിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന അച്ഛനും മകനും ആണ് കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. ലോറി ഡ്രൈവർക്കും പരുക്കുണ്ട്.
അതേസമയം കഴിഞ്ഞ മാസം 16 ന് മീൻ കയറ്റി വന്ന ലോറി സ്കൂട്ടറിനു പിന്നിലിടിച്ച് എൻജിനിയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മുഹമ്മദ് യാസീൻ (22) ആണ് മരിച്ചത്. തോട്ടയ്ക്കാട് നൂർമഹല്ലിൽ റഫീഖ് മൗലവിയുടെയും സുധീനയുടെയും മകനാണ്. സുഹൃത്തിനൊപ്പം ക്ലാസ് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ചാത്തമ്പാറ ജങ്ഷനിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ അതേ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മുഹമ്മദ് യാസീന്‍റെ ദേഹത്തുകൂടി ലോറിയുടെ ചക്രം കയറിയിറങ്ങിയെന്ന് നാട്ടുകാർ .
"
https://www.facebook.com/Malayalivartha