Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്സ് കേരളത്തില്‍: ദൈവത്തിന്‍റെ സ്വന്തം നാട് മനംകുളിര്‍പ്പിച്ചെന്ന് ജോണ്ടി റോഡ്സ്; വീണ്ടുമെത്താനുള്ള ക്ഷണവുമായി മന്ത്രി മുഹമ്മദ് റിയാസ്...

07 OCTOBER 2025 05:48 PM IST
മലയാളി വാര്‍ത്ത

ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ ആതിഥ്യമര്യാദയും പ്രകൃതിഭംഗിയും മനംകുളിര്‍പ്പിക്കുന്നതാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ ജോണ്ടി റോഡ്സ് പറഞ്ഞു. ആരോഗ്യ-പുനരുജ്ജീവന ചികിത്സയ്ക്കായി കേരളത്തിലെത്തിയ ജോണ്ടി റോഡ്സ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തിലാണ് കേരളത്തെ പ്രശംസിച്ചത്. ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ ബീച്ചില്‍ പ്രാദേശിക യുവാക്കള്‍ക്കൊപ്പം ജോണ്ടി റോഡ്സ് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വൈറലായിരുന്നു. പത്ത് ദിവസത്തെ ആരോഗ്യ-പുനരുജ്ജീവന ചികിത്സ നടത്തിയ അദ്ദേഹം ആലപ്പുഴയുടെ സൗന്ദര്യത്തില്‍ അത്ഭുതപ്പെട്ടതായി മന്ത്രിയോട് പറഞ്ഞു.

ലോക ക്രിക്കറ്റില്‍ ഫീല്‍ഡിങ് സമവാക്യങ്ങള്‍ മാറ്റിയെഴുതിയ ജോണ്ടി റോഡ്സിന്‍റെ കടുത്ത ആരാധകനാണ് താനെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അര്‍ത്തുങ്കല്‍ ബീച്ചില്‍ ജോണ്ടി റോഡ്സ് യുവാക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന കാഴ്ച നയനമനോഹരമാണ്. അദ്ദേഹത്തിന് ആതിഥേയത്വം വഹിക്കാനായതില്‍ വളരെയധികം അഭിമാനിക്കുന്നു. കേരളത്തിലെ മനോഹരങ്ങളായ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് അദ്ദേഹത്തെ വീണ്ടും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ടൂറിസം വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ സുബൈര്‍ കുട്ടി പിഐ, ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍ ജി എന്നിവര്‍ ജോണ്ടി റോഡ്സിനെ സന്ദര്‍ശിച്ച് കേരള ടൂറിസത്തിന് വേണ്ടി ഉപഹാരം സമ്മാനിച്ചിരുന്നു. ഉപഹാരം സമര്‍പ്പിക്കുന്ന അവസരത്തിലാണ് ജോണ്ടി റോഡ്സ് മന്ത്രി മുഹമ്മദ് റിയാസിനെ ഫോണില്‍ വിളിച്ചത്. കുടുംബത്തോടൊപ്പമാണ് അദ്ദേഹം കേരളത്തിലെത്തിയത്. ആലപ്പുഴയ്ക്കടുത്തുള്ള മാരാരിയിലെ ഹൗസ്ബോട്ടിലായിരുന്നു താമസം. ഫോര്‍ട്ട് കൊച്ചിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ഫോര്‍ട്ട് കൊച്ചിയും ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണും തമ്മിലുള്ള സമാനതകള്‍ അത്ഭുതപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. പോര്‍ച്ചുഗീസ്- ഡച്ച് സ്വാധീനവും ബ്രിട്ടീഷ് കൊളോണിയലിസത്തിന്‍റെ അവശേഷിപ്പുകളും രണ്ടിടത്തും കാണാനായെന്നും കൂട്ടിച്ചേര്‍ത്തു.

കായല്‍ സഞ്ചാരം നടത്തി പ്രകൃതി സൗന്ദര്യം ആസ്വദിച്ച ജോണ്ടി റോഡ്സ് ആലപ്പുഴയിലെ ചരിത്ര സ്മാരകമായ ലൈറ്റ് ഹൗസ്, കൃഷ്ണപുരം കൊട്ടാരം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലും കുടുംബത്തോടൊപ്പം സന്ദര്‍ശനം നടത്തി. 100 ഏകദിന ക്യാച്ചുകള്‍ തികച്ച ആദ്യ ദക്ഷിണാഫ്രിക്കന്‍ താരം, ഫീല്‍ഡിങിലൂടെ കളി തിരിക്കാമെന്നു ലോകത്തെ ബോധ്യപ്പെടുത്തിയ അപൂര്‍വ പ്രതിഭ തുടങ്ങി ധാരാളം വിശേഷണങ്ങള്‍ അദ്ദേഹത്തിനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (21 minutes ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (27 minutes ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (10 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (10 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (10 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (11 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (11 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (11 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (13 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (14 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

Malayali Vartha Recommends