'അവൾ ശല്യക്കാരിയാ സാറേ'; കാർപോർച്ചിൽ നിന്ന് കാർ കഴുകുമ്പോൾ ജെസി വാക്കത്തികൊണ്ട് സാമിനെ വെട്ടി; പിന്നെ നടന്നത്; കൂസലില്ലാതെ കൊലപാതകം വിവരിച്ച് സാം കെ.ജോർജ്ജ്

മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ കുറ്റകൃത്യം വിവരിച്ച് പ്രതി സാം കെ.ജോർജ്ജ് . ‘കുരുമുളക് സ്പ്രേ അടിച്ചപ്പോൾ കണ്ണുപൊത്തി അവൾ മുറിക്കുള്ളിലേക്ക് ഓടി, പിന്നാലെ ചെന്ന ഞാൻ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് അവളെ കൊന്നത്. മരണം ഉറപ്പാക്കിയ ശേഷം തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുവന്നു കാറിന്റെ ഡിക്കിയിൽ തള്ളി’–
മറ്റൊരു വീട്ടിലേക്ക് മാറണമെന്ന് പലതവണ പറഞ്ഞിട്ടും ജെസി കേട്ടില്ല. 5 വീടുകൾ കണ്ടെത്തി നൽകി. വാടക ഉൾപ്പെടെ നൽകാമെന്ന് പറഞ്ഞിട്ടും പോയില്ല. പിന്നാലെ നടന്നു ശല്യപ്പെടുത്തുമായിരുന്നു.’ സാം പറഞ്ഞു. പൊലീസിന്റെ ചോദ്യങ്ങൾക്ക് മനഃപാഠമാക്കിയതു പോലുള്ള മറുപടിയാണ് സാം നൽകിയിരുന്നത്.
‘കാർപോർച്ചിൽ നിന്ന് കാർ കഴുകുമ്പോൾ സിറ്റൗട്ടിൽ നിന്ന് എന്നോട് വഴക്കിടുകയായിരുന്നു ജെസി. തുടർന്ന് എന്നെ അവൾ വാക്കത്തികൊണ്ട് വെട്ടി. കൈ കൊണ്ട് തട്ടിക്കളഞ്ഞ ഞാൻ കാറിൽ സൂക്ഷിച്ചിരുന്ന മുളക് സ്പ്രേ ജെസിക്ക് നേരെ പ്രയോഗിച്ചു.
കണ്ണുപൊത്തി മുറിയിലേക്ക് ഓടിയ ജെസിക്കു പിന്നാലെ ചെന്ന് വീണ്ടും ഞാൻ കുരുമുളക് സ്പ്രേ അടിച്ചു. തുടർന്ന് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു എന്നും സമരം പറഞ്ഞു
https://www.facebook.com/Malayalivartha