തിരുവനന്തപുരത്ത് ആഢംബര കാറിനെ ചൊല്ലിയുണ്ടായ തർക്കം... അച്ഛൻ മകനെ കമ്പി പാരകൊണ്ട് തലക്കടിച്ചു, ഗുരുതരമായി പരിക്കേറ്റ മകൻ ആശുപത്രിയിൽ

വാക്കു തർക്കത്തിനൊടുവിൽ... ആഢംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അച്ഛൻ മകനെ കമ്പി പാരകൊണ്ട് തലക്കടിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹൃത്വിക്കിനെ (28) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുഹൃത്തിന്റെ പരാതിയിൽ അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു.ഏകമകനായ ഹൃത്വിക്കിന് വിനയാനന്ദൻ നേരത്തെ ആഢംബര ബൈക്ക് വാങ്ങി നൽകിയിട്ടുണ്ടായിരുന്നു. ബൈക്ക് മാറ്റി പുതിയൊരു ആഢംബര കാർ വേണമെന്ന് ഹൃത്വിക് അച്ഛനോട് പറഞ്ഞിരുന്നു.
ഇത് വാങ്ങി നൽകാനാവില്ലെന്ന് പറഞ്ഞതോടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടാകുന്നത്. ഇതിനിടെ വാക്കുതര്‍ക്കത്തിനിടെ മകൻ അച്ഛനെ ആക്രമിച്ചു. തുടര്‍ന്ന് പ്രകോപിതനായ അച്ഛൻ മകനെ കമ്പി പാര കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഹൃത്വിക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
"
https://www.facebook.com/Malayalivartha