ടോൾ നിരക്ക് കുറക്കുന്നതിൽ തീരുമാനമായില്ല... പാലിയേക്കര ടോൾ പിരിവ് വിലക്കിയ നടപടി ഹൈക്കോടതി നീട്ടി....

പാലിയേക്കര ടോൾ പിരിവ് വിലക്കിയ നടപടി ഹൈക്കോടതി നീട്ടി. ടോൾ നിരക്ക് കുറക്കുന്നതിൽ തീരുമാനമായില്ല. ഇത് സംബന്ധിച്ച ഹർജി ചൊവ്വാഴ്ച പരിഗണിക്കും.
കുഴിയെടുക്കുന്ന ഭാഗങ്ങളിൽ യാത്ര സുരക്ഷിതമല്ലെന്നും ദേശീയപാത അതോറിറ്റി സുരക്ഷ നിർദേശങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് സെപ്റ്റംബർ അവസാനത്തിൽ കോടതി ടോൾ പിരിവ് വിലക്കിയിട്ടുണ്ടായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ഘട്ടങ്ങളായി ചെയ്യുന്നുണ്ടെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. വിഷയം കുറേക്കൂടി ഗൗരവമായി കാണണമെന്ന് ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് നിർദേശിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha