Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ പ്രധാനമന്ത്രിയെയും മറ്റ് കേന്ദ്രമന്ത്രിമാരെയും അറിയിച്ചുവെന്ന് മുഖ്യമന്ത്രി... മുണ്ടക്കൈ - ചൂരൽമല ദുരിതബാധിതരുടെ പുനരധിവാസത്തെക്കുറിച്ചും എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

10 OCTOBER 2025 01:57 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ പ്രധാനമന്ത്രിയെയും മറ്റ് കേന്ദ്രമന്ത്രിമാരെയും അറിയിച്ചുവെന്ന് പിണറായി വിജയൻ. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മുണ്ടക്കൈ - ചൂരൽമല ദുരിതബാധിതരുടെ പുനരധിവാസത്തെക്കുറിച്ചും എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ :'പ്രധാനമന്ത്രി ഉൾപ്പെടെ അഞ്ച് കേന്ദ്രമന്ത്രിമാരെ നേരിൽ കണ്ടു. സംസ്ഥാനത്തിന്റെ വിവിധ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ, ഏറെ കാലമായുള്ള സുപ്രധാന വിഷയങ്ങൾ എന്നിവയെല്ലാം വിശദീകരിച്ചു. ഇതെല്ലാം പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ബോധിപ്പിച്ചു.

 

കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിതി എന്നീ ഗൗരവകരമായ വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. നാല് പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചത്.മുണ്ടക്കൈ - ചൂരൽമല ദുരിതബാധിതരുടെ പുനരധിവാസത്തിന് എൻഡിആർഎഫിൽ നിന്ന് 2221 കോടി രൂപ ഗ്രാൻഡ് അനുവദിക്കണമെന്ന ആവശ്യം നേരത്തേ ഉന്നയിച്ചതാണ്. അത് ഇപ്പോഴും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് വായ്‌പയായല്ല ഗ്രാൻഡായി പരിഗണിക്കണമെന്നാണ് അഭ്യർത്ഥിച്ചത്. ഇതോടൊപ്പം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞു.

 

കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രം കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്നും സാമ്പത്തിക പരിധിയിൽ വരുത്തിയ വെട്ടിക്കുറയ്‌ക്കലും ഇല്ലാതാക്കുന്നതിനും ആവശ്യപ്പെട്ടു.ഐജിഎസ്‌ടി റിക്കവറി തിരികെ നൽകൽ, ബഡ്‌ജറ്റിന് പുറത്തെ കടമെടുപ്പിന് ഏർപ്പെടുത്തിയ വെട്ടിക്കുറയ്‌ക്കൽ എന്നിവ മാറ്റിവയ്‌ക്കാനാണ് ആവശ്യപ്പെട്ടത്.

 

മാത്രമല്ല, ദേശീയ പാതയ്‌ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി നൽകിയ പണമുണ്ട്. ഈ തുക കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറച്ചിട്ടുണ്ട്. കിഫ്‌‌ബി നൽകിയ തുകയാണത്. അത് സംസ്ഥാനത്തിന് ഇരട്ടപ്രഹരമായി മാറി. ആ തുക കടമെടുക്കുന്നതിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (16 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (27 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (43 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (50 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (53 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (57 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

Malayali Vartha Recommends