വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു...

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റനായ ശേഷം ഇതാദ്യമായാണ് ഗില്ലിന് ടോസ് ലഭിക്കുന്നത്.
കഴിഞ്ഞ ആറു ടെസ്റ്റുകളിലും ഗില്ലിന് ടോസ് നഷ്ടമായിരുന്നു. ഒടുവിൽ ക്യാപ്റ്റനായുള്ള ഏഴാം ടെസ്റ്റിൽ ടോസ് ഭാഗ്യം ഗില്ലിനെ തുണച്ചു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. വിൻഡീസ് ടീമിൽ ബ്രാൻഡൻ കിങ്ങിനും ജൊഹാൻ ലയ്‌നും പകരം ടെവിം ഇംലാച്ചും ആൻഡേഴ്‌സൺ ഫിലിപ്പും ടീമിലെത്തി.
തുടക്കത്തിൽ ബാറ്റിങ്ങിന് അനുകൂലവും അവസാനദിവസങ്ങളിൽ സ്പിന്നർമാർക്ക് സഹായം കിട്ടുന്നതുമാണ് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ പിച്ച്.
ആദ്യ മൂന്നു ദിവസങ്ങളിൽ നന്നായി ബാറ്റുചെയ്യാൻ കഴിയും. അവസാനത്തെ രണ്ടു ദിവസങ്ങളിൽ സ്പിന്നർമാർക്ക് പിച്ചിൽനിന്ന് സഹായം കിട്ടും. ആദ്യടെസ്റ്റിൽ അനായാസം ജയിച്ച ഇന്ത്യ രണ്ടുമത്സരങ്ങളുടെ പരമ്പര തൂത്തുവാരാനാണിറങ്ങുന്നത്.
വിൻഡീസിന് മുഖംരക്ഷിക്കാൻ സമനിലയെങ്കിലും വേണം. ആദ്യടെസ്റ്റിൽ ഇന്ത്യയുടെ ജയം അനായാസമായിരുന്നു. രണ്ട് ഇന്നിങ്സുകളിലുമായി 90 ഓവർപോലും കളിക്കാൻ വിൻഡീസിനെ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. ബാറ്റിങ്ങിലാകട്ടെ കെ.എൽ. രാഹുൽ, ധ്രുവ് ജുറെൽ, രവീന്ദ്ര ജഡേജ എന്നിവർ സെഞ്ചുറിയും ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അർധസെഞ്ചുറിയും നേടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha