ലഹരിക്കടിമയായ മകന്റെ അടിയേറ്റ് തലയ്ക്കു ഗുരുതരമായ പരിക്കുപറ്റി ചികിത്സയിലായിരുന്ന പിതാവ് മരണത്തിന് കീഴടങ്ങി... മകൻ റിമാൻഡിൽ

ലഹരിക്കടിമയായ മകന്റെ അടിയേറ്റ് തലയ്ക്കു ഗുരുതരമായ പരിക്കുപറ്റി ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഞാറയ്ക്കൽ പോലീസ് സ്റ്റേഷനു പടിഞ്ഞാറ് വാടക്കൽ വീട്ടിൽ ജോസഫ് (65) ആണ് മരിച്ചത്. വിമുക്തഭടനാണ് അദ്ദേഹം . നിലവിളക്കുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മകൻ ജൂഡിയുടെ ആക്രമണത്തിൽ ജോസഫിന്റെ ഭാര്യ റാണിക്കും പരിക്കേറ്റിരുന്നു.
സെപ്റ്റംബർ 28-നായിരുന്നു സംഭവം. ചികിത്സയിലായിരുന്ന റാണി വ്യാഴാഴ്ചയാണ് ആസ്പത്രിയിൽനിന്ന് തിരിച്ചെത്തിയത്. ജോസഫ് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സംഭവം നടന്നയുടൻ പോലീസ് കസ്റ്റഡിയിലെടുത്ത മകൻ ജൂഡി (31) റിമാൻഡിലാണ്. ഇയാൾ ലഹരിക്കടിമയാണെന്ന് പോലീസ് .
ജൂഡിക്കൊപ്പം വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിക്കും അക്രമത്തിൽ പരിക്കേറ്റു. കൈക്ക് സാരമായി പരിക്കേറ്റ അവരെ പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ജോസഫിന്റെ സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് എളങ്കുന്നപ്പുഴയിലെ തറവാട്ടുവീട്ടിൽ നിന്നാരംഭിച്ച് പെരുമ്പിള്ളി തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ നടക്കുന്നതാണ്.
https://www.facebook.com/Malayalivartha