സിപിഐഎം വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

കഠാര രാഷ്ട്രീയത്തിലൂടെ അധികാരത്തില്‍ വരാമെന്ന് വിചാരിക്കുന്ന സിപിഐഎം വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഐഎമ്മിന്റെ അക്രമരാഷട്രീയത്തെ കുറിച്ച് എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാട്ടായികോണത്തെ സിപിഐഎം അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
സിപിഐഎമ്മിന് അക്രമത്തിന്റെ ജ്വരം ബാധിച്ചിരിക്കുകയാണെന്നും എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ കഠാര രാഷ്ട്രീയത്തോടുള്ള നിലപാട് വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു.
കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ അവിശുദ്ധ സഖ്യമാണെന്നും സിപിഐഎമ്മിന്റെ അക്രമത്തിനെതിരെ മുഖ്യമന്ത്രി കണ്ണടയക്കുകയാണെന്നും എച്ച് രാജ പറഞ്ഞു.
തിരുവനന്തപുരം കാട്ടായിക്കോണത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ബിജെപി പ്രതിഷേധം കൂടുതല്‍ ശക്തമാക്കുകയാണ്. കാട്ടായികോണം അക്രമകേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയ സംസ്ഥാന നേതാക്കളെ അണിനിരത്തി ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
ബിജെപി നേതാക്കളായ ഒ. രാജഗോപാല്‍, പികെ കൃഷ്ണദാസ്, എഎന്‍ രാധാകൃഷ്ണന്‍, ആര്‍എസ്എസ് നേതാവ് എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























