സങ്കടക്കാഴ്ചയായി... കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബി.ബി.എ. വിദ്യാർത്ഥി മുങ്ങിമരിച്ചു

സുഹൃത്തുക്കളോടൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബി.ബി.എ. വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ യു.സി. കോളേജ് കടയപ്പള്ളി ചക്കാലക്കൽ വീട്ടിൽ ശ്രീനിവാസൻ്റെ മകൻ സച്ചിദാനന്ദൻ (സച്ചു, 19) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 6:30-ഓടെ മണപ്പുറം ദേശം കടവിനോട് ചേർന്നുള്ള പുഴയിലാണ് അപകടം സംഭവിച്ചത്. വൈകുന്നേരം അഞ്ചോളം സുഹൃത്തുക്കളുമായി ഇവിടെയെത്തിയ സച്ചു പുഴയിൽ നീന്തുന്നതിനിടെ മുങ്ങിത്താണുപോയി.
തുടർന്ന്, രാത്രി 8 മണിയോടെ ഉളിയന്നൂരിലെ സ്കൂബ ടീം നടത്തിയ തിരച്ചിലിൽ ദേശംകടവിന് സമീപത്തു നിന്നു തന്നെ മൃതദേഹം കണ്ടെത്തി.
ബാംഗ്ലൂരിൽ ബി.ബി.എ. വിദ്യാർത്ഥിയായിരുന്ന സച്ചു, തൻ്റെ ജന്മദിനം വീട്ടുകാരുമൊത്ത് ഇന്ന് ആഘോഷിക്കാനിരിക്കവേയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: അമ്പിളി (പാനായിക്കുളം അൽഹുദ സ്കൂൾ അധ്യാപിക), സഹോദരൻ: അച്ചു.
"
https://www.facebook.com/Malayalivartha