തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ മർദ്ദിച്ച് കൊലപ്പെടുത്തി... മരുകൻ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ മർദ്ദിച്ച് കൊലപ്പെടുത്തി. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകൻ രാജേഷാണ് കൊലപാതകത്തിന് പിന്നിൽ. നിരവധി കേസുകളിൽ പ്രതിയായ രാജേഷിനെ പൊലീസ് പിടികൂടി.
മദ്യപിച്ചെത്തുന്ന രാജേഷ് അമ്മാവനെ മർദിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയിലും രാജേഷ് മദ്യപിച്ചെത്തി അമ്മാവനെ ക്രൂരമായി മർദിച്ചുവെന്ന് അയൽവാസികൾ പൊലീസിന് മൊഴി നൽകി. ഈ മർദനമേറ്റാണ് സുധാകരൻ കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെയോടെ രാജേഷ് അമ്മാവന്റെ മൃതദേഹം കുളിപ്പിക്കാനായി പുറത്തിറക്കി. ഇത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പിടിയിലാകുമെന്ന് മനസിലാക്കിയ രാജേഷ് ഉടൻതന്നെ സ്ഥലത്ത് നിന്ന് മുങ്ങി. പക്ഷേ, അധികം വൈകാതെ മണ്ണന്തലയിൽ നിന്നും ഇയാളെ പൊലീസ് പിടികൂടി.
"
https://www.facebook.com/Malayalivartha