നഗരക്കാഴ്ചകൾ ആസ്വദിക്കാം..... കെഎസ്ആർടിസി ബജറ്റ് ടൂറിസം ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസിന്റെ ട്രിപ്പുകൾ ഒരു ദിവസം മൂന്ന് എണ്ണമാക്കി ഉയർത്തി

കൊച്ചിയിലെ നഗര കാഴ്ചകൾ കാണാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസിന്റെ ട്രിപ്പുകൾ ഒരു ദിവസം മൂന്ന് എണ്ണമാക്കി ഉയർത്തിയിരിക്കുന്നു. വൈകുന്നേരം 4മണിക്ക് എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്നും ആദ്യ ട്രിപ്പും വൈകിട്ട് 6.30ന് രണ്ടാമത്തെ ട്രിപ്പും മൂന്നാമത്തെ ട്രിപ്പ് വൈകിട്ട് 9 മണിക്കും ആയിരിക്കും തുടങ്ങുക
കൂടാതെ അപ്പർ ഡക്ക് ചാർജ് 200 രൂപയായും ലോവർ ഡക്കർ ചാർജ് 100 രൂപയായും കുറച്ചിരിക്കുന്നു. അപ്പർ ഡക്കിൽ 39 സീറ്റുകളും ലോവർ ഡക്കിൽ 24 സീറ്റുകളും ആണ് ഉള്ളത്.
എല്ലാ ദിവസവും ജെട്ടി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഗോശ്രീ പാലം കടന്ന് കാളമുക്കിൽ എത്തി, തിരിച്ച് ഹൈക്കോർട്ട് വഴി എം ജി റോഡിലൂടെ ജോസ് ജംഗ്ഷൻ, തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പിയാർഡ്, മഹാരാജാസ് കോളേജ്,സുഭാഷ് പാർക്ക് വഴി ജെട്ടിയിൽ തിരിച്ച് എത്തുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നതെന്ന് കെഎസ്ആർടിസി ഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തു.
"https://www.facebook.com/Malayalivartha