പിണറായി എന്തിന് ദില്ലിയിലെത്തി? എ.ഐ. ക്യാമറാ തട്ടിപ്പും അന്വേഷണത്തിലേക്ക്?

തന്റെ മകൻ വിവേകിനെതിരെ ഗുരുതര ആരോപണങ്ങൾ മലയാള മനോരമ പ്രസിദ്ധീകരിക്കുമെന്ന വിവരം അറിഞ്ഞതിന് ഏതാനും മണിക്കൂറുകൾ കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നേതാക്കളെ കാണാൻ ഡൽഹിക്ക് പറന്നത്.മകൾക്ക് പിന്നാലെ മകനും അഴിമതി നിഴലിൽ അകപ്പെട്ടതോടെയാണ് അമിത് ഷായെ കാണാൻ പിണറായി തീരുമാനിച്ചത്.ഒൻപതര കൊല്ലത്തിനിടയ്ക്ക് ഒരു തവണ പോലും കാണാത്ത അമിത് ഷായുടെ അപ്പോയിൻമെന്റ് ലഭിക്കാൻ പിണറായിക്ക് വേണ്ടി നിധിൻ ഗഡ്ഗരിയാണ് ഇടപെട്ടത്. ഏതാനും നിമിഷങ്ങൾ കൊണ്ട് കൂടിക്കാഴ്ച അവസാനിപ്പിച്ച അമിത് ഷാ പക്ഷേ ഒരു ഉറപ്പും നൽകിയില്ല.
മുഖ്യമന്ത്രിയുടെ മകന്റെ കുടുംബം കേരളത്തിൽ നടന്ന എ.ഐ തട്ടിപ്പിൽ ഉൾപ്പെട്ടതിന്റെ വിശദാംശങ്ങൾ ബി.ജെ.പി നേതാക്കൾ അമിത് ഷാക്ക് നൽകിയിട്ടുണ്ട്. ഇക്കാര്യം അമിത് ഷായുടെ ഫയലിലുണ്ട്. ഇതിനിടയിലാണ് സ്വപ്ന സുരേഷിന്റെ രംഗ പ്രവേശം.
ഇപ്പഴാണോ മലയാളം മാധ്യമങ്ങൾ ഇത് അറിയുന്നത് എന്നുചോദിച്ചുകൊണ്ടാണ് സ്വപ്ന സുരേഷ് രംഗത്തെത്തിയത്. ഒരു സാധാരണകാരന്റൈ മകൻ ആണ് ഇ.ഡി. നോട്ടീസ് വകവയ്ക്കാതിരുന്നെങ്കിൽ അറസ്റ്റ്, ജയിൽ, കോടതി, വിചാരണ... അങ്ങനെ എന്തെല്ലാം കോലാഹലം ആയേനെ. മകനെയും മകളെയും ED ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല് മണി മണി പോലെ എല്ലാം പുറത്ത വരും, അത് അച്ഛന് നല്ലപോലെ അറിയാം അതുകൊണ്ടാണ് രണ്ടു പേരെയും വിട്ടു കൊടുക്കാത്തത്. അത് നടപ്പിലാകണമെങ്കിൽ അച്ഛന്റെ സിംഹാസനം തെറിക്കണം!
ഇത് കേട്ടപ്പോൾ എനിക്ക് ഒരു പഴയ സംഭവം ഓർമവന്നു. 2018ൽ ഞാനും എന്റൈ പഴയ ബോസ്ആയ യൂ എ ഇ കൗൺസിൽ ജനറലും ആയിട്ട് ഒരു ക്യാപ്റ്റനെ കാണാൻ പോയി. ക്യാപ്റ്റന്റൈ ഒഫീഷ്യൽ വീട്ടിൽ അയിരുന്നു കൂടികാഴ്ച്ച. അവിടെവയ്ച് ക്യാപ്റ്റൻ ആയ അച്ഛൻ തന്റെ മകനെ കൗൺസിൽ ജനറലിന് പരിചയപെടുത്തി, മകൻ യുഎഇ യിൽ ഒരു ബാങ്കിൽ ആണ് ജോലി ചെയുന്നത് എന്നും അവന് യൂഎഇ യിൽ ഒരു സ്റ്റാർ ഹോട്ടൽ വിലയ്ക്ക് മേടിയ്ക്കാൻ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കൗൺസിൽ ജനറലിനോട് ആവിശ്യപെട്ടു. (ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലെ സിസി ടീവി ദൃശ്യങ്ങൾ മിന്നലടിച്ചു പോയിട്ടില്ലെങ്കിൽ ഇ ഡി ക്ക് താല്പര്യം ഉണ്ടെങ്കിൽ ഫോട്ടോ പടമായി കാണാം)
പൊതുജനങ്ങൾക് ഉണ്ടാകുന്ന സംശയം .
ഒരു ബാങ്ക് ഉദ്യോഗസ്തനായ മകന് യൂ എ ഇ യിൽ സ്റ്റാർ ഹോട്ടൽ മേടിയ്ക്കാൻ പറ്റുമോ? ഉത്തരം പറ്റും... അച്ചന്റൈ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കിൽ പറ്റും. NB: വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും... നമുക്ക് കാത്തിരിക്കാം.
സ്വാമിയേ ശരണം അയ്യപ്പാ
https://www.facebook.com/Malayalivartha