മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് സന്ദർശനത്തിന് ഒക്ടോബർ 16 ന് തുടക്കമാകും...

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് സന്ദർശനത്തിന് ഒക്ടോബർ 16 ന് തുടക്കമാകും. മുഖ്യമന്ത്രിക്കൊപ്പം സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനുമുണ്ടാകും. ഒക്ടോബർ 16 വ്യാഴാഴ്ച മുതൽ നവംബർ ഒൻപത് വരെയാണ് പര്യടനം. വ്യാഴാഴ്ച ബഹ്റൈനിലാണ് പര്യടനത്തിന് ആരംഭം.
ഒക്ടോബർ 17-ന് സൗദി, ദമ്മാം, ഒക്ടോബർ 18- ജിദ്ദ, ഒക്ടോബർ 19- റിയാദ് എന്നിവിടങ്ങളിലായിരിക്കും പര്യടനം. ഒക്ടോബർ 24, 25 ദിവസങ്ങളി മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കുകയും ചെയ്യും.
മസ്ക്കത്തിലേയും സലാലയിലേയും പരിപാടികളിൽ മുഖ്യമന്ത്രി സംസാരിക്കും. ഒക്ടോബർ 30-ന് ഖത്തറിൽ. നവംബർ ഏഴിന് കുവൈത്ത്, നവംബർ ഒൻപതിന് അബുദാബി- എന്നിങ്ങനെയാണ് യാത്രാ പരിപാടികളുള്ളത്.
മലയാളി മിഷനടക്കം പ്രമുഖ സംഘടനകൾ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ സന്ദർശനവേളയിൽ മുഖ്യമന്ത്രി സംബന്ധിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha























