Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: കുറ്റക്കാരെ വെറുതെ വിടില്ല: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കി: സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്; സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരെ...


ചെങ്കോട്ടയ്ക്കരികിലെ പൊട്ടിത്തെറി: ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ലോക രാജ്യങ്ങൾ; തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ ഉപദേശം: സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം - യുഎസ് എംബസി


സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന: എൻഐഎക്ക് ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം കൈമാറി: ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷണം...


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ

കാശ് നക്കാന്‍ ഇങ്ങോട്ട് വരണ്ട...പ്രവാസികള്‍ കയറി വളഞ്ഞു ! ബഹ്‌റൈനില്‍ നിന്ന് ഓടി മുഖ്യന്‍ പരിപാടി വെട്ടിച്ചുരുക്കും ?

16 OCTOBER 2025 07:40 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ നിന്നുള്ള ആട്ടും തുപ്പും പോരാഞ്ഞ് വിദേശത്തേക്ക് കെട്ടിയെടുത്ത മുഖ്യനെ അടിച്ചോടിച്ച് പ്രവാസി മലയാളികള്‍. പ്രവാസികളുടെ ക്ഷേമം കേരളത്തിന്റെ വികസനം ക്യാപ്ടന്‍ വിദേശത്തെന്ന് പൊലിച്ച് പിആര്‍ വര്‍ക്. എന്നാല്‍ മുഖ്യമന്ത്രിയുമായ് കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ലെന്ന് വെട്ടിത്തുറന്നടിച്ച് പ്രവാസി സംഘടനകള്‍. ഊതിവീര്‍പ്പിച്ച പിആര്‍ വര്‍ക്കില്‍ പൊട്ടി പിണറായി വിജയന്‍.

 

ഇടയ്ക്കിടെ വിദേശത്ത് കറങ്ങി പ്രവാസി സംഘടനകളുടെ കാശില്‍ പുട്ടടിച്ച് പാര്‍ട്ടിക്ക് ഫണ്ടും ഒപ്പിച്ച് പോരുന്ന പിണറായി സര്‍ക്കാര്‍ വേലത്തരം ഇനി ചെലവാകില്ലെന്ന് പ്രവാസി മലയാളികള്‍ മുഖത്തടിച്ച് പച്ചയ്ക്ക് പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് എന്നുംപറഞ്ഞായിരുന്നു പോക്ക്. എന്നാല്‍ മുഖ്യന്റെ ഗള്‍ഫ് പര്യടനം സിപിഎം പരിപാടി പോലെയാകും. വാഗ്ദാന പെരുമഴ കൊണ്ട് പ്രവാസികളെ വഞ്ചിച്ച മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കില്ല ഒഐസിസി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലാക്കാക്കി പ്രവാസികളെ വഞ്ചിക്കാന്‍ വേണ്ടിയുള്ളത് മാത്രമാണ് ഈ ബഹ്‌റൈന്‍ വിസിറ്റിങ് പരിപാടി ബഹിഷ്‌കരിക്കാന്‍ കെഎംസിസി തീരുമാനം. പ്രവാസികള്‍ സത്യങ്ങള്‍ മനസിലാക്കി തുടങ്ങി മുഖ്യാ.

ബഹ്‌റൈനില്‍ 2017ല്‍ മുഖ്യമന്ത്രി വന്നിരുന്നു. അന്ന് നടത്തിയ പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കാനാണ് പ്രധാന സംഘടനകളുടെ തീരുമാനം. പ്രതിപക്ഷ സംഘടനകളൊന്നും പങ്കെടുക്കില്ല. പുലര്‍ച്ചെ ബഹ്‌റൈനിലെത്തിയ മുഖ്യമന്ത്രി ഫോര്‍ സീസണ്‍ എന്ന നക്ഷത്ര ഹോട്ടലിലാണ് താമസിക്കുന്നത്. ഇന്ന് പരിപാടികളൊന്നുമല്ല. അതായത് മുഖ്യമന്ത്രിയുടെ ബഹ്‌റൈന്‍ പരിപാടിയില്‍ സിപിഎമ്മുകാര്‍ മാത്രമേ പങ്കെടുക്കൂ. ഇത് തന്നെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലും സംഭവിക്കാനാണ് സാധ്യത. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വാഗത സംഘം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. നാളെ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം നടക്കും. മലയാളം മിഷനും ലോക കേരള സഭയും ചേര്‍ന്നാണ് സംഘാടനം. ബഹ്‌റൈനിലെ സന്ദര്‍ശനം കഴിഞ്ഞാല്‍ 24നും 25നും ഒമാനിലും സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തറിലെത്തും. കുവൈത്തില്‍ അടുത്ത മാസം ഏഴിനും യു എ ഇയില്‍ ഒമ്പതിനും എത്തും. ഒമാനില്‍ 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി എത്തുന്നത്.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളാ വിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്യുണിറ്റി ഫെസ്റ്റിവലില്‍ മുഖ്യമന്ത്രി മുഖ്യാതിഥി ആയിക്കും. മസ്‌കത്തിലെ അമിറാത്ത് പാര്‍ക്കില്‍ ആണ് പരിപാടി. ഈ പരിപാടികള്‍ എല്ലാം പ്രതിപക്ഷം ബഹിഷ്‌കരിക്കാനാണ് സാധ്യത. മിക്ക രാജ്യത്തിലേയും സന്ദര്‍ശനത്തിനിടെ കേരളത്തിലേക്ക് വരുകയും പോവുകയും ചെയ്യുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. സൗദി സന്ദര്‍ശനത്തിന് കേന്ദ്രാനുമതി ലഭിച്ചില്ലെങ്കില്‍ 16ന് ബഹ്‌റൈനിലെ പരിപാടി കഴിഞ്ഞ് അദ്ദേഹം തിരുവനന്തപുരത്തേക്കു മടങ്ങും. അനുമതി ലഭിച്ചാല്‍ സൗദിയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം 19നാണ് കേരളത്തില്‍ തിരിച്ചെത്തുക. ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച അവധിയായതിനാല്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ അസിസ്റ്റന്റ് വി.എം.സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി.

ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതു സമ്മേളനത്തില്‍ നിന്ന് വിട്ട് നില്‍ക്കും എന്ന് ബഹ്‌റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. 2017 ഫെബ്രുവരി 9.10.11 തീയതികളില്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാ പ്രവാസികളും അദ്ദേഹത്തെ കാണുവാനും, കേള്‍കുവാനും എത്തിയതാണ്. പക്ഷെ അന്ന് നടത്തിയ ഒരു പ്രഖ്യാപനം പോലും എട്ട് വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാത്ത മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പുതിയ പൊള്ളയായ വാഗ്ദാനനങ്ങള്‍ നല്‍കാന്‍ ആണ് പ്രവാസലോകത്തേക്ക് എത്തുന്നത് എന്നും ഒഐസിസി കുറ്റപ്പെടുത്തി.

തൊഴില്‍ നഷ്ടപെട്ടാല്‍ ആറ് മാസത്തെ ശമ്പളം താല്‍കാലിക സുരക്ഷ എന്ന നിലയില്‍ വിതരണം ചെയ്യും, പ്രായമാവര്‍ക്കും, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ പെന്‍ഷന്‍ അനുവദിക്കും. നല്ല നിലയില്‍ ജോലി ചെയ്തു വരുന്നവര്‍ക്ക് ജോലി നഷ്ടപെട്ടാല്‍ ജോബ് പോര്‍ട്ടല്‍ ആരംഭിച്ചുകൊണ്ട് നല്ല രീതിയില്‍ അവരെ പുനരധിവസിപ്പിക്കും. മലയാളം പഠിപ്പിക്കുന്ന, നല്ല രീതിയില്‍ നടത്താവുന്നതുമായ കേരള പബ്ലിക് സ്‌കൂള്‍, പോളിടെക്‌നിക്, എന്‍ജിനിയറിങ്ങ് കോളേജുകള്‍ തുടങ്ങിയവ വിദേശരാജ്യങ്ങളില്‍ ആരംഭിക്കും.ഒറ്റക്ക് താമസിച്ചു ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കും. വിദേശരാജ്യങ്ങളിലെ തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വലിയ തുക വാടക നല്‍കിയുള്ള താമസം, അതിന് പരിഹാരമായി കുറഞ്ഞ വാടകക്ക് താമസിക്കാന്‍ പറ്റുന്ന കുടുംബ നഗരങ്ങള്‍ എന്ന പേരില്‍ പൊതു  സ്വകാര്യ സഹകരണത്തോടെ സ്‌പെഷ്യല്‍ ടൌണ്‍ ഷിപ്പ് ആരംഭിക്കും.

പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് വിദേശ രാജ്യങ്ങളില്‍ നല്ല ചികിത്സ ലഭിക്കുന്നില്ല എന്നതാണ്, അതിനു പരിഹാരമായി ജനകീയ ക്ലിനിക്കുകള്‍ വിദേശരാജ്യങ്ങളില്‍ ആരംഭിക്കും എന്ന് തുടങ്ങി കേട്ടാല്‍ കാതുകള്‍ക്ക് ഇമ്പം നല്‍കുന്ന നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. അതിനു ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച പ്രവാസി പെന്‍ഷന്‍ അയ്യായിരം രൂപ ആക്കും എന്നതും ജലരേഘആയി മാറി.

ഇപ്പോള്‍ പ്രവാസികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു, ഇതില്‍ സര്‍ക്കാരിന്റെ വിഹിതം എത്ര ആണെന്നും, മറ്റ് ഇഷുറന്‍സ് കള്‍ പോലെ ചേര്‍ന്ന് ഒരു വര്‍ഷം കാലത്തിനുള്ളില്‍ ചികിത്സക്ക് പണം ഒന്നും ഉപയോഗിച്ചില്ല എങ്കില്‍ അടുത്ത വര്‍ഷങ്ങളില്‍ ആ തുക ഉപയോഗിക്കാന്‍ സാധിക്കുമോ,ഒരു വര്‍ഷം ഇന്‍ഷുറന്‍സ് തുക ഒന്നും ഉപയോഗിച്ചില്ല എങ്കില്‍ അടുത്ത വര്‍ഷം പ്രീമിയം തുക കുറയുമോ, പെന്‍ഷന്‍ വാങ്ങുന്ന എല്ലാ പ്രവാസികള്‍ക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കുമോ തുടങ്ങി നിരവധി സംശയങ്ങള്‍ പ്രവാസികള്‍ക്ക് ഉണ്ട്. ഇവക്ക് എല്ലാം കൃത്യമായ മറുപടി മുഖ്യമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നതായി ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം,വര്‍ക്കിങ് പ്രസിഡന്റ് ബോബി പാറയില്‍, ജനറല്‍ സെക്രട്ടറി മനു മാത്യു എന്നിവര്‍ അഭിപ്രായപെട്ടു.

ഗഫൂര്‍ ഉണ്ണികുളം,

ഒഐസിസി പ്രസിഡന്റ്,

തൊട്ടടുത്ത മാസം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലാക്കാക്കി പ്രവാസികളെ വഞ്ചിക്കാന്‍ വേണ്ടിയുള്ളത് മാത്രമാണ് ഈ ബഹ്‌റൈന്‍ വിസിറ്റിങ്. ബഹ്‌റൈന്‍ ഇന്ത്യ നയതന്ത്ര ബന്ധങ്ങള്‍ ദൃഢമാക്കാനുള്ള കൂടിയാലോചനകള്‍ കാര്യമായി ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഭരണ നേട്ടങ്ങള്‍ എന്ന പേരില്‍ ഇതുവരെ നടപ്പില്‍ വരുത്താത്ത വാഗ്ദാനങള്‍ പൊതു സമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചു പ്രവാസി സമൂഹത്തെ പറ്റിക്കാനുള്ള കുതന്ത്രം ആണ് ഇതെന്ന് സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ കേരളത്തിലെ യു. ഡീ എഫ്. നേതൃത്വം കൂടിയാലോചിച്ചാണ് മുഖ്യമന്ത്രിയുടെ ബഹ്‌റൈനിലെ പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഈ തീരുമാനത്തെ ബഹ്‌റൈനിലെ യു. ഡീ. എഫ് അനുകൂല സംഘടനകള്‍ ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുന്നതായി കെഎംസിസി ബഹ്‌റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങരയും അറിയിച്ചു.

പ്രവാസികള്‍ക്ക് വേണ്ടി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെല്ലാം വെള്ളത്തില്‍ എഴുതിയത് പോലെയാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത്. ജോലി നഷ്ടപ്പെട്ട നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വാഗ്ദാനം ചെയ്ത ആറു മാസത്തെ ശമ്പളം മലര്‍ പൊടിക്കാരന്റെ സ്വപ്നം പോലെ അവശേഷിക്കുകയാണ്. പ്രവാസികളുടെ പെന്‍ഷന്‍ 5000 രൂപ ആക്കാമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പ്രവാസികളില്‍ നിന്നു മാസാമാസം അടച്ചതിനു ശേഷം 60 വയസ്സ് കഴിഞ്ഞാല്‍ കൊടുത്തു കൊണ്ടിരിക്കുന്ന ക്ഷേമ പെന്‍ഷന്‍ പോലും അവതാളത്തില്‍ ആയിരിക്കയാണ്. രോഗ ചികിത്സക്ക് മറ്റുമായി ഉപയോഗിക്കുന്ന ഈ പെന്‍ഷന്‍ കൃത്യമായി കിട്ടാത്ത അവസ്ഥയാണ് ഇപ്പോള്‍. നാട്ടില്‍ വിശ്രമ ജീവിതം കഴിക്കുന്ന മുന്‍കാല പ്രവാസികള്‍ക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് ബിസിനസ് സംരംഭങ്ങളും കച്ചവടങ്ങളും തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നു കൊടിയ അവഗണനയും വിവേചനവുമാണ് അനുഭവിക്കേണ്ടി വരുന്നത്.

സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ പട്ടികയില്‍ നിന്നെല്ലാം ഒഴിവാക്കപ്പെടുന്ന പ്രവാസികളും കുടുംബവും കേരളം കെട്ടിപ്പടു lക്കാന്‍ ചെയ്യുന്ന സേവനങ്ങള്‍ സര്‍ക്കാര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്. കോടിക്കണക്കിനു രൂപയുടെ വിദേശ നാണ്യം നാട്ടിലേക്ക് എത്തിക്കുന്ന പ്രവാസി മലയാളികളെ കേന്ദ്രവും കേരളവും സ്ഥിരമായി അവഗണിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ ഒക്കെ കൊടിയ അനാസ്ഥയാണ് പിണറായി സര്‍ക്കാരിന്റേത്. ഇതെല്ലാം മറച്ചു വെച്ച് പുതിയ വാഗ്ദനങ്ങളുമായി പ്രവാസി സമൂഹത്തെ പറ്റിക്കാനുള്ളതാണ് ഈ വരവ്. 2017 ല്‍ മുഖ്യമന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനത്തില്‍ പ്രവാസി സമൂഹത്തെ സാക്ഷിയാക്കി നല്‍കിയിട്ടുള്ള ഉറപ്പുകളൊന്നും നടപ്പാക്കിയിട്ടില്ലെന്നും ഇത്തരുണത്തില്‍ ഓര്‍മ്മപ്പെടുത്തുകയാണ്.

2017 ലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍

ബഹ്‌റൈനില്‍ കേരള പൗബ്ലിക്ള്‍ സ്‌കൂള്‍ സ്ഥാപിക്കും

എന്‍ജിനീയറിങ് കോളേജ് സ്ഥാപിക്കും

കേരളത്തില്‍ ബഹ്‌റൈന്റെ പേരില്‍ സാംസ്‌കാരിക നിലയം സ്ഥാപിക്കും

കേരളത്തില്‍ ബഹ്‌റൈനികള്‍ക്കു കുറഞ്ഞ ചിലവില്‍ ചികിത്സാ സൗകര്യമ മൊരുക്കും

ബഹ്‌റൈനില്‍ കേരള ക്ലിനിക് സ്ഥാപിക്കും

ബഹ്‌റൈന്‍ നിയമ സഹായ സെല്‍ സ്ഥാപിക്കും.

ഇതില്‍ ഒന്നുപോലും നടപ്പില്‍ വരുത്താതെ യാണ് പുതിയ വഗ്ദാനങ്ങള്‍ നല്‍കി പ്രവാസികളെ പറ്റിക്കാന്‍ മുഖ്യമന്ത്രി യുടെ ഈ രണ്ടാം വരവ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ കോവിഡ് കാലമടക്കം സര്ക്കാരിന് പിന്തുണ നല്‍കിയ പ്രതിപക്ഷ കക്ഷികളെ വിശ്വാസത്തില്‍ എടുക്കാതെ തിരഞ്ഞെടുപ്പും വോട്ടും ലാക്കാക്കിയുള്ള ഈ പര്യാടനത്തെ അതെ അര്‍ത്ഥത്തില്‍ നോക്കിക്കാണാനും നിസ്സഹകരിക്കാനുമാണ് കെഎംസിസി യുടെ തീരുമാനം എന്നും കെഎംസിസി നേതാക്കള്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി,ബഹ്‌റൈന്‍ ബഹിഷ്‌കരിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 17ന് ബഹ്‌റൈനില്‍ നടത്തുന്ന സന്ദര്‍ശനം, സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകളിലും, കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ അതിക്രമങ്ങളിലും അഴിമതിയിലും, പോലീസ് രാജിലും പ്രതിഷേധിച്ചുകൊണ്ട്, ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹ്‌റൈന്‍ ബഹിഷ്‌കരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവാസികളുടെ ക്ഷേമം വാക്കുകളില്‍ മാത്രം ഒതുക്കുകയും, പ്രവാസലോകത്തെ പ്രശ്‌നങ്ങളോട് മുഖം തിരിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിന്റെ തലവനാണ് മുഖ്യമന്ത്രി. പ്രവാസി ക്ഷേമം ഉള്‍പ്പെടെയുള്ള വിവിധ ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുക കൂടി ചെയ്യുന്ന സര്‍ക്കാരിന് പ്രവാസികളുടെ സ്വീകരണം ഏറ്റുവാങ്ങാന്‍ യാതൊരു അര്‍ഹതയുമില്ല. ശബരിമല സ്വെര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെയുള്ള ആരോപണം മറക്കാന്‍, ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം ഷാഫി പറമ്പില്‍ എം.പി ഉള്‍പ്പെടെയുള്ള ജനകീയ പ്രതിപക്ഷ ജനപ്രതിനിധികളെ വരെ സി.പി.എം. പോലീസുകാരെ ഉപയോഗിച്ച് ആക്രമിക്കലടക്കമുള്ള പദ്ധതികളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തത്. തൃശ്ശൂര്‍ കുന്നംകുളം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുജിത്ത് ക്രൂരമായി പോലീസ് ലോക്കപ്പില്‍ മര്‍ദിക്കപ്പെട്ട വിഷയത്തില്‍ നാളിതുവരെ വായ തുറക്കാന്‍ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്‍ തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ മകനെതിരെ സാമ്പത്തിക പരമായ കേസില്‍ ഇ.ഡി. സമന്‍സ് അയച്ചു. സ്വന്തം നാട്ടിലെ സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയക്കുന്ന മുഖ്യമന്ത്രി, പ്രവാസികളുടെ നാട്ടില്‍ സൗഹൃദ സന്ദര്‍ശനം നടത്തുന്നത് തികഞ്ഞ പ്രഹസനമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനം അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍  (2 hours ago)

ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു  (3 hours ago)

മ്യൂസിയം വളപ്പില്‍ അഞ്ചു പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു റിമാന്‍ഡില്‍  (4 hours ago)

അയ്യപ്പന്റെ ഒരു തരി സ്വര്‍ണം കട്ടെടുക്കാന്‍ പാടില്ല: എന്‍ വാസുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്‍  (4 hours ago)

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേര്‍ ആക്രമണമെന്ന് എന്‍ഐഎ  (5 hours ago)

മയക്കുമരുന്ന് കടത്തുകാരി റോമ ആരിഫ് ഷെയ്ഖ് അറസ്റ്റില്‍  (5 hours ago)

പിണറായി വിജയന്‍ അറിയാതെ ഒന്നും നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ പരിശോധന  (5 hours ago)

ബിഹാര്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്:ബിഹാറില്‍ എന്‍ഡിഎയ്ക്ക് അനുകൂല റിപ്പോര്‍ട്ട്  (6 hours ago)

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ്  (6 hours ago)

ഓടുന്ന ട്രെയിനില്‍ നിന്ന് മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ സംഭവം: റെയില്‍വേ കോച്ച് അറ്റന്‍ഡന്റിനെ പിരിച്ചുവിട്ടു  (6 hours ago)

കാമുകന്റെ സ്‌കൂട്ടറുമായി 'വാട്ട്‌സാപ്പ്' കാമുകി മുങ്ങി  (6 hours ago)

മണ്ഡലകാലത്തെ തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് 274 സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ  (8 hours ago)

ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ പാകിസ്ഥാനിലും ആക്രമണം  (8 hours ago)

Malayali Vartha Recommends