അയർലൻഡിൽ ആശുപത്രി ഉദ്യോഗസ്ഥനായ അങ്കമാലി സ്വദേശി മരിച്ച നിലയിൽ

അയർലൻഡിൽ ആശുപത്രി ഉദ്യോഗസ്ഥനായ അങ്കമാലി തച്ചിൽ ലിസോ ദേവസ്സിയെ (48) പെരിയാറിൽ ഉളിയന്നൂർ കടവിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാഴ്ച മുൻപാണ് നാട്ടിൽ എത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായി.തുടർന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകി.
ദേവസ്സിയുടെയും മേരിയുടെയും മകനാണ്. സംസ്കാരം നാളെ 3ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ നടക്കും. ഭാര്യ: ചുള്ളി തിരുതനത്തിൽ ലിൻസി (നഴ്സ്, അയർലൻഡ്). മക്കൾ: നിഖിത, പാട്രിക്.
https://www.facebook.com/Malayalivartha