മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു... അഞ്ച് പേരെ കാണാതായി

ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു. അഞ്ച് പേരെ കാണാതായി. കാണാതായവരിൽ മലയാളിയും ഉൾപ്പെടുന്നതായാണ് സൂചനകളുള്ളത്.
തുറമുഖത്തിന് സമീപം ക്രൂ ട്രാൻസ്ഫർ ഓപ്പറേഷനിനിടെ ചരക്ക് കപ്പലിലെ ജീവനക്കാരെ വഹിച്ചുകൊണ്ടിരുന്ന ലോഞ്ച് ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് മൊസാംബിക്കിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ് എന്ന എണ്ണടാങ്കറിലെ ജീവനക്കാരാണ് അപടകടത്തിൽപ്പെട്ടത്.
ബോട്ടിലെ ജോലിക്കാരും കപ്പലിൽ ജോലിക്കു കയറേണ്ടവരും ഉൾപ്പെടെ 21 പേരാണു ബോട്ടിൽ ഉണ്ടായിരുന്നത്. 13 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. കപ്പലിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന കമ്പനിയിലെ ജീവനക്കാരനാണ് കാണാതായ ഇന്ദ്രജിത്ത്. കപ്പലിൽ ജോലിക്കു കയറുന്നതിനു ബോട്ടിൽ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ബോട്ടിലുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവ് രക്ഷപ്പെട്ടു. കപ്പലിൽ മേഖലയിൽ ജോലിക്കാരനായ ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷ് ഇന്നു മൊസാംബിക്കിൽ എത്തും. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ചികിത്സയിലുള്ളവരെ സന്ദർശിക്കുകയും ചെയ്തു..
"
https://www.facebook.com/Malayalivartha