വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..

എം വി ഗോവിന്ദൻ ഒടുവിൽ വാ തുറന്നു. പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ് ആണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കള്ളത്തരം പൊളിഞ്ഞപ്പോള്‍ പൊലീസിനു നേരെ കള്ളപ്രചാരണം നടത്തുകയായിരുന്നു. കോണ്‍ഗ്രസ് എംപി ഉള്‍പ്പെടെ ഇടപെട്ട് ആസൂത്രണം ചെയ്താണ് സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോയി സംഘര്‍ഷമുണ്ടാക്കിയതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍നിന്നു മാറ്റുന്നതിനു വേണ്ടിയാണ് കലാപത്തിനുള്ള നീക്കമെന്നും ഗോവിന്ദന്‍ പറഞ്ഞു.‘‘പള്ളുരുത്തി സ്‌കൂളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതിനു ശേഷം വര്‍ഗീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ശ്രമിച്ചു. സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഈ കൂട്ടായ്മ സമൂഹം തിരിച്ചറിയണം. ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ഒരു സ്വത്തും നഷ്ടപ്പെടാന്‍ പാടില്ലെന്ന ഉറച്ച നിലപാടോടെ സര്‍ക്കാരും കോടതിയും കൃത്യമായി ഇടപെട്ടതു കൊണ്ടാണ്
എസ്‌ഐടി അന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകുന്നതും ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതും. കുറ്റം ചെയ്തവരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരും. നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചെടുക്കാമെന്നാണു പ്രതീക്ഷിക്കുന്നത്. അയ്യപ്പ സംഗമം കലക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള ഗൂഢാലോചനയെതുടര്‍ന്നാണ് കാര്യങ്ങള്‍ പുറത്തുവന്നത്’’ – എം.വി.ഗോവിന്ദൻ പറഞ്ഞു.‘‘ആരെയും സംരക്ഷിക്കില്ല. സിപിഎം എപ്പോഴും വിശ്വാസിസമൂഹത്തിന്റെ ഒപ്പമാണ്. അത് ആര്‍എസ്എസിനും മറ്റു മതവര്‍ഗീയവാദികള്‍ക്കും ഇഷ്ടപ്പെടുന്നില്ല.
ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടില്ല. ജി.സുധാകരന്‍ വിഷയത്തില്‍ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. 75 വയസ് കഴിഞ്ഞ നിരവധി സഖാക്കൾ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആരെയും ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ല’’ – ഗോവിന്ദൻ പറഞ്ഞു.പാർട്ടി എല്ലാകാലത്തും വിശ്വാസി സമൂഹത്തിന് ഒപ്പമാണ് നിന്നിട്ടുള്ളത്. അത് വർഗീയവാദികൾക്ക് ഇഷ്ടപ്പെടുന്നില്ല. അയ്യപ്പന് ഒരു നഷ്ടവും സംഭവിക്കില്ല.
നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പ സംഗമം കലക്കാൻ ഗൂഢാലോചന നടന്നുവെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.
https://www.facebook.com/Malayalivartha