ശബരിമലയിൽ NSG ഇറങ്ങുന്നു....! ഗൂർഖ എമർജൻസി വാഹനം സന്നിധാനം വളയും..! 22-ന്

ഈ മാസം 22ന് ശബരിമലയിലെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു മല കയറുന്നത് ഗൂർഖ എമർജൻസി വാഹനത്തിൽ. രാഷ്ട്രപതിയെ കൂടാതെ ഗവർണറും ഭാര്യയും മന്ത്രി വി എൻ വാസവനുമാണ് വാഹനത്തിൽ ഉണ്ടാവുക. രാഷ്ട്രപതിക്കൊപ്പം മലകയറുന്നവരുടെ പട്ടിക രാഷ്ട്രപതി ഭവൻ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇത് ഹൈക്കോടതിയുടെ അനുമതിക്കായി നൽകി.
അകമ്പടിയായുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്ടികയും ഹൈക്കോടതിക്ക് നൽകിയിട്ടുണ്ട്. ശബരിമലയിൽ സന്ദർശനം നടത്തുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിശദീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. രാഷ്ട്രപതിയുടെ സന്ദർശനം ശബരിമലയിലെ ആചാരപരമായ ചടങ്ങുകൾക്കോ പരിശുദ്ധിക്കോ തടസങ്ങളുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചു.
പുതിയ ഫോർ വീൽ ഡ്രൈവ് ഗൂർഖ എമർജൻസി വാഹനത്തിൽ 6 വാഹനങ്ങളുടെ അകമ്പടിയിലായിരിക്കും പമ്പയിൽനിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള രാഷ്ട്രപതിയുടെ യാത്ര. രാഷ്ട്രപതിയുടെ സന്ദർശനത്തിനായി മാത്രമാണ് ഗൂർഖ വാഹന സൗകര്യം അനുവദിക്കുന്നത്. സ്വാമി അയ്യപ്പൻ റോഡിലൂടെയോ പരമ്പരാഗത റോഡിലൂടെയോ ആയിരിക്കും വാഹന വ്യൂഹം കടന്നു പോവുക. മറ്റു ഭക്തർക്കു ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കും. വാഹന വ്യൂഹത്തിന്റെ ട്രയൽ റൺ ആരംഭിച്ചു.
രാഷ്ട്രപതിയുടെ സുരക്ഷയും മേഖലയുടെ പ്രത്യേകതയും കണക്കിലെടുത്താണ് പ്രത്യേക വാഹന വ്യൂഹം അനുവദിച്ചത്. തന്ത്രിയടക്കമുള്ളവരെ വിവരം അറിയിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ബിന്ദുവാണ് ദേവസ്വം അഭിഭാഷകൻ എസ് ബിജു വഴി സത്യവാങ്മൂലം നൽകിയത്. വിഷയം അടുത്ത ദിവസം ദേവസ്വം ബെഞ്ച് പരിഗണിക്കും.
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് നിയുക്ത മേൽശാന്തി ഇ ഡി പ്രസാദ്. ഉണ്ടായ അനിഷ്ടങ്ങൾക്ക് ഭഗവാൻ തന്നെ പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തൊരു കൊല്ലം കൂടുതൽ ജാഗ്രതയോടു കൂടി ആയിരിക്കും ശബരിമലയിൽ പ്രവർത്തിക്കുക. സ്വർണ്ണം ഉൾപ്പെടെയുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ആ ജാഗ്രത ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം, ശബരിമല മേൽശാന്തിയായി പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ശബരിമലയിൽ മേൽശാന്തിയാവുകയെന്നതെന്നും ആ സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്നും ഇഡി പ്രസാദ് നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പറയാൻ വാക്കുകൾ കിട്ടുന്നില്ല. വൈകാതെ തന്നെ അയ്യപ്പ സന്നിധാനത്തിലേക്ക് എത്തുമെന്നും ഇഡി പ്രസാദ് നമ്പൂതിരി പറഞ്ഞു. മൂന്നാം തവണയാണ് ഇഡി പ്രസാദ് ശബരിമല മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പട്ടികയിൽ വരുന്നത്. നേരത്തെ ചോറ്റാനിക്കര മേൽശാന്തിയായിരുന്നു. കാവശേരി പരയ്ക്കാട്ട് കാവ് ക്ഷേത്രം തന്ത്രിയാണ്. മറ്റു നിരവധി ക്ഷേത്രങ്ങളിലും തന്ത്രി ചുമതല വഹിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha