പശുജീവിതമാണ് ബെന്യാമന്‍ എഴുതിയിരുന്നെങ്കില്‍ മേജര്‍ രവി അദ്ദേഹത്തെ പൂജിച്ചേനെയെന്ന് എന്‍.എസ്. മാധവന്‍

പശു ജീവിതമാണ് ബെന്യാമന്‍ എഴുതിയിരുന്നെങ്കില്‍ മേജര്‍ രവി അദ്ദേഹത്തെ പൂജിച്ചേനെയെന്ന് പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിക്കുന്നത് മേജര്‍ രവിയാണെന്ന സാഹിത്യകാരന്‍ ബെന്യമിന്റെ വിമര്‍ശനവുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളിലായിരുന്നു എന്‍.എസ്.മാധവന്റെ 'കമന്റ്'. ബെന്ന്യാമിന്റെ ആടു ജീവിതം എന്ന പുസ്തകം ഏറെ പ്രശസ്തമാണ്.
ബെന്യാമിന്റെ ഈ വിമര്‍ശനത്തിന് ആരാണീ ബെന്യാമിന്‍ എന്നായിരുന്നു മേജര്‍ രവിയുടെ പ്രതികരണം. ബെന്യാമിന്‍ ആരെണെന്ന് പോലും എനിക്കറിയില്ല. വേറെ ഏതെങ്കിലും വിഷയമായിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ ഞാന്‍ പ്രതികരിക്കില്ലായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന്റെ പേര് ഇതില്‍ വലിച്ചിഴച്ചതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും രവി പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha